Connect with us

മക്കളേ…;മാമാങ്കത്തെ കുറിച്ച് പണ്ഡിറ്റിൻറെ മെഗാ പ്രവചനം;വൈറലായി ഫേസ്ബുക്ക് കുറിപ്പ്!

Social Media

മക്കളേ…;മാമാങ്കത്തെ കുറിച്ച് പണ്ഡിറ്റിൻറെ മെഗാ പ്രവചനം;വൈറലായി ഫേസ്ബുക്ക് കുറിപ്പ്!

മക്കളേ…;മാമാങ്കത്തെ കുറിച്ച് പണ്ഡിറ്റിൻറെ മെഗാ പ്രവചനം;വൈറലായി ഫേസ്ബുക്ക് കുറിപ്പ്!

മലയാള സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് മാമാങ്കത്തിനായി.വീണ്ടും മലയാളയ്കൾക്കു മുന്നിലേക്ക് ഒരു ചരിത്ര സിനിമ കൂടെ എത്തുമ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയാണ് നൽകുന്നത്.വളരെ ഏറെ ചിലവേറിയ ചിത്രമാണ് മാമാങ്കം ചിത്രം ഈ മാസം നവംബർ 21 നു റീലീസ് ആകുമെന്ന് പറഞ്ഞെങ്കിലും ഈ ദിവസം എത്തുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.

മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കം വമ്പന്‍താരനിര അണിനിരക്കുന്ന സിനിമ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു താരം തുറന്ന് സംസാരിച്ചത്.

പണ്ഡിറ്റിന്‌ടെ മെഗാ പ്രവചനം! മക്കളേ… ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയിട്ടോ. മമ്മൂക്കയുടെ ബിഗ് ബജറ്റ് മാസ് മൂവി ‘മാമാങ്കം’ സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ ‘പുലി മുരുകന്‍’, ‘ബാഹുബലി 2’ , ‘ലൂസിഫര്‍ ‘ വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം. ഈ സിനിമ മലയാളത്തിന്റെ ‘ബാഹുബലി’ എന്നാണ് കരുതുന്നത്.

മേക്കിങ് ആന്‍ഡ് ടെക്‌നിക്കല്‍ ലെവലില്‍ ‘ബാഹുബലി’യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് ഉണ്ണി മുകുന്ദന്‍ ജീ യും ഉണ്ടേ. അതും ഈ സിനിമയ്ക്ക് വലിയ നേട്ടമായേക്കും. കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷന്‍ പ്രതീക്ഷിക്കുന്നു. (കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി). ഇനിയും ഈ സിനിമയുടെ വമ്പന്‍ വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക.

മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ) വൻ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം ‘മാമാങ്കം’ സിനിമയും നേടും എന്നു കരുതാം. (വാല്‍ കഷ്ണം: മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.) (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം… പണ്ഡിറ്റ് ഡാ..).

മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരിക്കുകയാണ്. ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ഓരോ ഫോട്ടോസും ട്രെയിലറും ടീസറുകളുമെല്ലാം ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ വലിയ തരംഗമുണ്ടാക്കിയിരുന്നു. സാമൂതിരിയെ വധിക്കാന്‍ പുറപ്പെടുന്ന ചാവേറുകളായിട്ടാണ് മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നത്.നവംബറില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ലേശം വൈകിയേക്കും എന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.

അമ്പത് കോടിയോളം മുതല്‍ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്നുമെത്തിയ പ്രാചി തെഹ്ലന്‍, കനിഹ, അനു സിത്താര എന്നിവരാണ് പ്രധാന നായികമാര്‍. മലയാളത്തിന് പുറമേ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള താരങ്ങളും മാമാങ്കത്തില്‍ അണിനിരക്കുന്നുണ്ട്.

about mamangam

Continue Reading
You may also like...

More in Social Media

Trending