Connect with us

പേരുമാറ്റിയ മലയാളി നടിമാർ; യഥാര്‍ത്ഥ പേരും സിനിമയിലെ പേരും

Malayalam

പേരുമാറ്റിയ മലയാളി നടിമാർ; യഥാര്‍ത്ഥ പേരും സിനിമയിലെ പേരും

പേരുമാറ്റിയ മലയാളി നടിമാർ; യഥാര്‍ത്ഥ പേരും സിനിമയിലെ പേരും

നിത്യജീവിത്തില്‍ അനേകം തവണ നമ്മുടെ പേര് ഉപയോഗിക്കുന്നുണ്ട്. ജനിച്ച തീയ്യതി നോക്കി വരെ പേര് ഇടുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ സിനിമയിൽ നടിമാർ പേരുകൾ ഇടുന്നത് അവരുടെ ഇഷ്ടത്തിനാണ് . സ്വന്തം പേര് മാറ്റിയാണ് അവർ ഇഷ്ടമുള്ള പേര് സ്വീകരിക്കുന്നത്. ജനങ്ങളെ പെട്ടെന്ന് ആകർഷിക്കുന്നതിന് വേണ്ടിയും പേര് മാറ്റുന്നു. എന്നാൽ മറ്റു ചിലരാകട്ടെ സിനിമ ജീവിതത്തിലെ ഭാഗ്യവും ഉയർച്ചയുമൊക്കെ നിലനിർത്തുന്നതിന് വേണ്ടിയും സ്വന്തം പേര് മാറ്റുന്നു. മലയാള സിനിമ മേഖലയിലാണ് ഈ പേര് മാറ്റൽ ചടങ്ങ് കൂടുതലായും നടക്കുന്നത്. ആദ്യ കാലങ്ങളില്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആയിരുന്നുവത്രേ നടിനടന്മാരുടെ പേര് മാറ്റിയിരുന്നത്.

ഷീല – തൃശൂർ കണിമംഗലം സ്വദേശി ആൻറണിയുടെയും ഭാര്യ ഗ്രേസിയുടെയും മകളാണ് ഷീല സെലിൻ. എം.ജി.ആർ. നായകനായ പാശത്തിലൂടെയാണ് ഷീല ‌ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌.എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് മലയാളചലച്ചിത്രമാണ്. ഷീല എന്ന പേര്‌ എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി.പാശത്തിത്തിന്റെ സെറ്റിൽവച്ച്‌ സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ ഷീലയെ നായികയാക്കി.ഷീല എന്ന പേരിട്ടത്‌ ഭാസ്കരനായിരുന്നു.

ഉർവശി – വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് ഉർവശി. കവിത രഞ്ജിനി എന്നായിരുന്നു യഥാർത്ഥ പേര്. ഉർവശി തന്റെ എട്ടാംവയസ്സിലാണ് അഭിനയരംഗത്ത് എത്തിയത്. 1978ൽ റിലീസ്ചെയ്ത മലയാളചലച്ചിത്രം വിടരുന്നമൊട്ടുകൾ ആയിരുന്നു ഉർവശിയുടെ അദ്യ ചിത്രം.

രേവതി- സിനിമ നടിയും സം‌വിധായകയുമാണ്‌ രേവതി ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിക്കുള്ള പേര്. സംവിധായകനായ ഭാരതിരാജയാണ് രേവതി എന്ന പേര് നിര്‍ദേശിച്ചത്. ഭരതൻ സം‌വിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ്‌ ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. ഫിർ മിലേം‌ഗെ, മിത്ര് എന്നീ രണ്ടു ചിത്രങ്ങളും രേവതി സംവിധാനം ചെയ്തു.

കെ പി എ സി ലളിത – കെ.പി.എ.സി. ലളിതയുടെ യഥാർത്ഥ പേര് മഹേശ്വരി അമ്മ എന്നാണ്. കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളാണ് കെ പി എ സി ലളിത. നാടകങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയപ്പോൾ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിതയായി.

മലയാള സിനിമയിൽ യഥാർത്ഥ പേര് മാറ്റിയ നടിമാരുടെ നീണ്ട ലിസ്റ്റ് ആണുള്ളത് . ഡയാന മറിയ കുര്യൻ എന്നാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ യഥാർത്ഥ പേര്. മനസിനക്കരയിൽ തുടങ്ങിയ നയൻതാരയുടെ സിനിമ ജീവിതം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിമാരിൽ എത്തിനിൽക്കുന്നു. ജാസ്മിൻ മേരി ജോസഫ് എന്ന പേര് മാറ്റിയ മീര ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്.
ധന്യ നായർ എന്ന നവ്യ നായർ. നവ്യ നായരുടെ പേരുമാറ്റത്തിന് പിന്നില്‍ സംവിധായകന്‍ സിബി മലയില്‍ ആയിരുന്നു. ആദ്യ ചിത്രം ദിലീപ് നായകനായ ഇഷ്ടം ആണ്. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ഭാവന ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. കാര്‍ത്തിക എന്ന പേരില്‍ വേറെയും നടിമാര്‍ ഉള്ളതാണ് ഭാവന എന്ന പേരു സ്വീകരിക്കാന്‍ കാരണം. മലയാള ചലച്ചിത്ര സീരിയൽ നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. സ്മാൾ ഫാമിലി ആണ് ആദ്യ മലയാള ചിത്രം.

ജയഭാരതിയായ ലക്ഷ്മി ഭാരതി, സിൽക്ക് സ്മിതയായ വിജയലക്ഷ്മി, ജയസൂര്യ , വിനീത് എന്നിവരോടൊപ്പം പ്രണയമണിത്തൂവലിൽ അഭിനയിച്ച ഗെർലി ആന്റോ എന്ന ഗോപിക , മമ്മൂട്ടി നായകനായി എത്തിയ അമരം എന്ന ചിത്രത്തിലെ നായികയായ മാതു എന്ന മാധവി. സ്വാസിക എന്ന് പേര് മാറ്റിയ പൂജ,നദിയ മെയ്തു ആയ സെറീന മെയ്തു, അഭിരാമി എന്ന് പേരിൽ അറിയപ്പെടുന്ന ദിവ്യ ഗോപികുമാർ, പത്മാവതി എന്ന പേര് മാറ്റിയ മേനക, അനന്യ എന്ന് പേര് സ്വീകരിച്ച ആയില്യ ഗോപാലകൃഷ്ണൻ നായർ, മൈഥിലിയായ ബ്രൈറ്റി ബാലചന്ദ്രൻ, ഇനിയയായ ശ്രുതി സാവന്ത്, പ്രിയാമണിയായ പ്രിയ വാസുദേവ് മണി അയ്യർ.

ഒരു കാലത്ത് മലയാളികളുടെ പ്രിയനടിയായിരുന്ന പാര്‍വതിയുടെ യഥാര്‍ത്ഥ പേര് അശ്വതി കുറുപ്പ് എന്നാണ്. പഴയകാല നടി കാര്‍ത്തികയുടെ യഥാര്‍ത്ഥ പേര് സുനന്ദ .ഭാനുപ്രിയയുടെ യഥാര്‍ത്ഥ പേര് മംഗഭാമ. രംഭയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നായിരുന്നു. കാര്‍ത്തിക മാത്യൂ എന്നറിയപ്പെട്ടിരുന്ന കാര്‍ത്തികയുടെ യഥാര്‍ത്ഥ പേര് ലിദിയ ജേക്കബ്ബ്. നടി ലക്ഷണയുടെ യഥാര്‍ത്ഥ പേര് കൃഷ്‌ണേന്തു എന്നായിരുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള കാതല്‍ സന്ധ്യയുടെ പേര് രേവതി അജിത്ത്. ഭാമയും തന്റെ യഥാര്‍ത്ഥ പേരിലല്ല വെള്ളിത്തിരയില്‍ അറിയപ്പെടുന്നത്, രഖിത രജേന്ദ്ര കുറുപ്പെന്നാണ് യഥാര്‍ത്ഥ പേര്. ശ്രുതി ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര് ശ്രുതി ജോസ് എന്നാണ്. അഗസ്റ്റ്യന്റെ മകള്‍ ആന്‍ ആഗസ്റ്റ്യന്‍ അല്ല. അനേറ്റ് അഗസ്റ്റ്യന്‍ ആണ്. ജോമോളിന്റെ ഗൗരി ചന്ദ്രശേഖരപിള്ളയാണ് യഥാര്‍ത്ഥ പേര്. ദിവ്യ വെങ്കിട് സുബ്രമണ്യം ആണ് പിന്നീട് കനിഹ ആയത്. പാര്‍വ്വതി ശിവദാസാണ് ശ്രിദ്ധ ശിവദാസ്, അങ്ങനെ നീളുന്നു മലയാളി നടിമാരുടെ പേര് മാറ്റൽ…

about malayalam actress

More in Malayalam

Trending

Recent

To Top