Connect with us

കുട്ടികൾ വേണ്ടന്ന് വെച്ചു..ആ തീരുമാനം തുണച്ചു;ഇല്ലങ്കിൽ പണി കിട്ടിയേനെ, വിവാഹ ബന്ധത്തെക്കുറിച്ച് ലെന

Malayalam

കുട്ടികൾ വേണ്ടന്ന് വെച്ചു..ആ തീരുമാനം തുണച്ചു;ഇല്ലങ്കിൽ പണി കിട്ടിയേനെ, വിവാഹ ബന്ധത്തെക്കുറിച്ച് ലെന

കുട്ടികൾ വേണ്ടന്ന് വെച്ചു..ആ തീരുമാനം തുണച്ചു;ഇല്ലങ്കിൽ പണി കിട്ടിയേനെ, വിവാഹ ബന്ധത്തെക്കുറിച്ച് ലെന

മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രം സമ്മാനിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ലെന.താരത്തിന്റെതായി അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ചതുമായിരുന്നു. സ്‌നേഹം എന്ന ചിത്രത്തിലെ അമ്മു എന്ന കഥാപാത്രത്തിലൂടെയായിരുന്നു ലെന വെള്ളിത്തിരയിലേക്ക് ആദ്യമായി ചുവട് വയ്ച്ചിരുന്നത്. നായികയായി തിളങ്ങുന്ന സമയത്തായിരുന്നു താരം അമ്മ വേഷങ്ങളും സ്വീകരിച്ചത്. തന്നേക്കാള്‍ പ്രായം കൂടിയവരുടെ അമ്മയായും താരമെത്തിയിരുന്നു. മുന്‍പ് വിവാഹമോചനത്തെക്കുറിച്ച്‌ താരം തുറന്നു പറഞ്ഞിരുന്നു.

ഇപ്പോളിതാ ലെനയുടെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാല്യകാല സുഹൃത്തായ അഭിലാഷിനെയായിരുന്നു ലെന വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
ആറാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ലെനയും അഭിലാഷും പരിചയപ്പെട്ടത്. പിജി പൂര്‍ത്തിയാക്കിയതിന് ശേഷം 2004ലായിരുന്നു ഇരുവരും വിവാഹിതരായത്. കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനത്തിലായിരുന്നു ഞങ്ങള്‍. ആ തീരുമാനത്തില്‍ ഒരുപാട് സന്തോഷമുണ്ട്. രണ്ടുപേരും പരസ്പര സമ്മത പ്രകാരമായി പിരിയുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ കുട്ടികളുണ്ടായിരുന്നുവെങ്കില്‍ അത് വലിയ തെറ്റാകുമായിരുന്നെന്ന് താരം പറഞ്ഞിരുന്നു.

വേര്‍പിരിഞ്ഞുവെങ്കിലും തങ്ങള്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ലെന അന്ന് പറഞ്ഞിരുന്നു. ഒരുമിച്ച്‌ സിനിമ ചെയ്യാനുള്ള ആലോചനകളുമുണ്ട്. ജീവിതത്തില്‍ ശരി-തെറ്റുകളില്ല അത് പോലെ തന്നെ ട്രെയ്ല്‍സ് ആന്‍ഡ് ഇറേസും ഇല്ല. ജീവിതത്തില്‍ എടുത്ത ഒരു തീരുമാനത്തെക്കുറിച്ചോര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് സഹായകമാവുന്ന തരത്തിലായിരുന്നു തീരുമാനങ്ങളെല്ലാം.

ജാതകപ്രകാരം ഏഴരശനി തുടങ്ങിയ സമയത്തായിരുന്നു വിവാഹം. ആ സമയത്ത് തന്നെയായിരുന്നു വിവാഹമോചനവും. ആകെയുള്ള തമാശയാണ് അത്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയമാണെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലെന പറഞ്ഞിരുന്നു. ഒന്നിന് പിന്നാലെ ഒ്‌ന്നൊന്നായി മികച്ച അവസരങ്ങളാണ് ലെനയെ തേടിയെത്തിക്കൊണ്ടിരിക്കുന്നതും.

about lena

More in Malayalam

Trending

Recent

To Top