Connect with us

അച്ഛൻ തിരക്കഥ,മകന്‍ സംവിധാനം,മരുമകൻ നിർമ്മാണം മലയാള സിനിമയ്ക്ക് പുത്തൻ അനുഭവം!

Malayalam

അച്ഛൻ തിരക്കഥ,മകന്‍ സംവിധാനം,മരുമകൻ നിർമ്മാണം മലയാള സിനിമയ്ക്ക് പുത്തൻ അനുഭവം!

അച്ഛൻ തിരക്കഥ,മകന്‍ സംവിധാനം,മരുമകൻ നിർമ്മാണം മലയാള സിനിമയ്ക്ക് പുത്തൻ അനുഭവം!

അച്ഛന്റെ തിരക്കഥയില്‍ മകന്‍ സംവിധാനം ചെയ്യുന്ന സിനിമ. നിര്‍മിക്കുന്നതാകട്ടെ മരുമകനും. ഇങ്ങനെ ഒരപൂര്‍വ കൂട്ടുകെട്ടിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് മലയാള സിനിമ. സിനിമയുടെ പേര് ‘Tസുനാമി’.ഒരിടവേളയ്ക്ക് ശേഷം ലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘Tസുനാമി’. എന്നാൽ ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്.സിനിമ സംവിധാനം ചെയ്യുന്നത് മകന്‍ ലാല്‍ ജൂനിയറും.പാണ്ട ഡാഡ് പ്രൊഡക്ഷന്റെ ബാനറില്‍ ലാലിന്റെ മരുമകന്‍ കൂടിയായ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജ ബുധനാഴ്ച രാവിലെ 9.30 ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കും.

‘നിഷ്‌കളങ്കമായ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി’ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. 2016-ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലയറാണ് ലാല്‍ തിരക്കഥയെഴുതി ഒടുവില്‍ പുറത്തുവന്ന ചിത്രം. സിദ്ദിഖിനൊപ്പമായിരുന്നു തിരക്കഥ. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷമിറങ്ങിയ ഡ്രൈവിങ് ലൈസന്‍സിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊക്കെ നടനും സംവിധായകനുമായ ലാല്‍ തിരക്കഥ നിര്‍വഹിച്ച ചിത്രങ്ങളാണ്. ലാല്‍ വീണ്ടും തിരക്കഥയൊരുക്കുകയാണ്. ഇക്കുറി അത് മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിന് വേണ്ടിയാണ്.ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന പൃഥ്വിരാജ് ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടി കുതിക്കുമ്പോഴാണ് പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്. സുനാമി എന്നാണ് ചിത്രത്തിന്റെ പേര്.

മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാൽ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ ശ്രദ്ധപിടിച്ചുപറ്റി. മിമിക്രിയിലെ സഹപ്രവർത്തകനായ സിദ്ദിഖുമൊത്ത് ചലച്ചിത്രസംവിധാനരംഗത്തെത്തിയ ഈ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും വൻ‌വിജയങ്ങളായിരുന്നു. തുടർന്ന് നിർമ്മാണരംഗത്തും അഭിനയരംഗത്തും ശ്രദ്ധപതിപ്പിച്ച് ലാൽ പടിപടിയായി വളർന്ന് ഇന്ന് മലയാളചലച്ചിത്രരംഗത്തെ മുൻനിര വ്യവസായികളിൽ ഒരാളാണ്. അഭിനേതാവ് എന്ന നിലയിൽ തമിഴ് സിനിമയിലും സജീവസാന്നിധ്യമറിയിക്കുന്നു. മലയാളത്തിൽ ഏറ്റവുമധികം ചലച്ചിത്രസംഘടനകളിൽ അംഗത്വമുള്ള അപൂർവം ചിലരിൽ ഒരാളെന്ന സവിശേഷതയും ലാലിന് സ്വന്തം.

about lal new film

Continue Reading
You may also like...

More in Malayalam

Trending

Recent

To Top