Connect with us

വീണ്ടും ആ ക്ഷേത്രത്തിൽ ദിലീപ് എത്തി;ഒപ്പം കാവ്യയും;വൈറലായി ചിത്രങ്ങൾ!

Malayalam

വീണ്ടും ആ ക്ഷേത്രത്തിൽ ദിലീപ് എത്തി;ഒപ്പം കാവ്യയും;വൈറലായി ചിത്രങ്ങൾ!

വീണ്ടും ആ ക്ഷേത്രത്തിൽ ദിലീപ് എത്തി;ഒപ്പം കാവ്യയും;വൈറലായി ചിത്രങ്ങൾ!

മലയാള സിനിമയിലെ എന്നത്തേയും താര ജോഡികൾ ആയിരുന്നു കാവ്യാമാധവനും ദിലീപും ബിഗ്‌സ്‌ക്രീനിലെ താര ജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ഏറെ വിമര്ശനങ്ങളായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ അതൊക്കെ മറികടന്നാണ് താരങ്ങൾ ജീവിക്കുന്നത്.കാവ്യക്കും ദിലീപിനും ഈ ഇടയാണ് ഒരു കുഞ്ഞു പിറന്നത്.എപ്പോൾ ദിലീപിന്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.കഴിഞ്ഞ ദിവസം ദിലീപിൻറെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കണ്ടത്.കൂടാതെ വലിയ ആരാധക പിന്തുണയാണ് ഇപ്പോഴും താരത്തിനുള്ളത്.

ഏറെ വിമർശനങ്ങൾക്കപ്പുറവും താരങ്ങൾ അതെല്ലാം തന്നെ അതിജീവിച്ചാണ് മുന്നോട്ടു പോകുന്നത്.ഇപ്പോഴിതാ താരങ്ങൾ അമ്പലത്തിൽ ഒരുമിച്ചെത്തിയതാണ് വാർത്തയാകുന്നത്. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്താൻ നടൻ ദിലീപെത്തി. കൂടെ നടിയും ഭാര്യയുമായ കാവ്യ മാധവനുമുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ ദിലീപ് പ്രാർഥിച്ച് വഴിപാടുകൾ നടത്തുകയും, കഴിഞ്ഞ ദിവസം ആരംഭിച്ച നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു.പത്ത് ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവം അടുത്തമാസം എട്ടിന് സമാപിക്കും.ആവണംകോട് സരസ്വതി ക്ഷേത്രത്തിന് ദിലീപിനെ സംബന്ധിച്ച് ഏറെ പ്രത്യേകതയുണ്ട്. ബാല്യകാലത്ത് ഇവിടെയായിരുന്നു താരം പുസ്തകം പൂജയ്ക്ക് വച്ചിരുന്നത്.

താരദമ്പതികൾ ക്ഷേത്രദർശനം നടത്തുന്നതിന്റെ വീഡിയോ ഹരി പത്തനാപുരമാണ് യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്.’ദിലീപിന്റെ ബാല്യകാലത്ത് പുസ്തകങ്ങൾ പൂജയ്ക്ക് വെക്കാനായി വീടിന് സമീപമുള്ള ക്ഷേത്രത്തിലായിരുന്നു എത്തിയിരുന്നത്… വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രം. ദിലീപും കാവ്യാ മാധവനും ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തി. വിജയദശമി ദിവസം ഇവിടെ പ്രഗൽഭരായ ആളുകൾ കുട്ടികളെ എഴുത്തിനിരുത്തും.മിക്കവാറും ഈ ക്ഷേത്രത്തിൽ എഴുത്തിനിരുത്താൻ ഞാനും ഉണ്ടാകും’- വീഡിയോയ്ക്കോപ്പം ഹരി കുറിച്ചു.

about kavya madhavan and dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top