Connect with us

ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ നടന്ന അപകടം; നഷ്ടപരിഹാരം നല്‍കണമെന്ന് കമല്‍ ഹാസന്‍!

Tamil

ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ നടന്ന അപകടം; നഷ്ടപരിഹാരം നല്‍കണമെന്ന് കമല്‍ ഹാസന്‍!

ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ നടന്ന അപകടം; നഷ്ടപരിഹാരം നല്‍കണമെന്ന് കമല്‍ ഹാസന്‍!

ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ ക്രെയിന്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു തന്നെ വേണ്ട നഷ്ടപരിഹാരം നിര്‍മ്മാതാക്കള്‍ നല്‍കണമെന്ന് കമല്‍ ഹാസന്‍.നിര്‍മാതാവായ ലെെക പ്രൊഡക്ഷന് കത്തെഴുതിക്കൊണ്ടാണ് കമൽ ഹാസൻ ഇത് ആവശ്യപ്പെട്ടത്.ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്നും ഇത് മൂലം അപകടം സംഭവിച്ചവരുടെ കുടുംബങ്ങളെ സാമ്ബത്തികമായും അല്ലാതെയും സഹായിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

എത്രയും പെട്ടെന്നു തന്നെ വേണ്ട നഷ്ടപരിഹാരം നിര്‍മ്മാതാക്കള്‍ നല്‍കണമെന്ന് കമല്‍ ഹാസന്‍ തന്റെ കത്തില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്നും ഇത് മൂലം അപകടം സംഭവിച്ചവരുടെ കുടുംബങ്ങളെ സാമ്ബത്തികമായും അല്ലാതെയും സഹായിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും അവ ഓഡിറ്റ് ചെയ്യണമെന്നും ആണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. അത്തരത്തിലുള്ള നീക്കങ്ങളിലൂടെ മാത്രമേ താനടക്കമുള്ള കാസ്റ്റ് ആന്‍റ് ക്രൂവിന്റെ വിശ്വാസം നേടാന്‍ സാധിക്കുകയുള്ളൂ. അപകടം നടന്നിടത്തു നിന്നും മീറ്ററുകള്‍ മാത്രം അകലെയായിരുന്നു താനുണ്ടായിരുന്നത്. താനടക്കമുള്ളവര്‍ രക്ഷപ്പെട്ടത് അത്ഭുതമാണെന്നും അദ്ദേഹം പറയുന്നു. തന്റെ മാനസികാവസ്ഥ വാക്കുകളിലൂടെ അറിയിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള അപകടങ്ങള്‍ പ്രൊഡക്ഷന്‍ ടീമിലുള്ള വിശ്വാസത്തെ പോലും തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

about kamal hassan

More in Tamil

Trending

Recent

To Top