Connect with us

സന്തോഷത്തിലും ദുഃഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ ഇന്നേക്ക് 8 വർഷം;ചിത്രങ്ങൾ പങ്കുവെച്ച് ജോൺ!

Malayalam

സിനിമ–സീരിയൽ താരം ജോണും ധന്യ മേരി വർഗീസും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇപ്പോളിതാ തങ്ങളുടെ എട്ടാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജോൺ.

2012 ജനുവരി ഒൻപതിനായിരുന്നു ഇവരുടെ വിവാഹം. ‘‘സന്തോഷത്തിലും ദുഃഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ ഇന്നേക്ക് 8 വർഷം’’– ധന്യയുടെ കൈപിടിച്ചു നടക്കുന്ന ചിത്രത്തിനൊപ്പം ജോൺ കുറിച്ചു.സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ധന്യയെ ജോൺ വിവാഹം കഴിക്കുന്നത്. ഇതിനുശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിൽക്കുകയായിരുന്നു ധന്യ. ഇപ്പോൾ സീരിയലുകളിലെ ശക്തമായ സാന്നിധ്യമാണ് താരം.

മിനിസ്ക്രീനിലൂടെ ജീവിതത്തിലേക്കും കലാരംഗത്തേക്കും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഇപ്പോൾ ധന്യ മേരി വർഗീസ്. ഇന്നു ധന്യ പ്രേക്ഷകരുടെ സീതയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ട് ഉണ്ടായ കേസും അറസ്റ്റും ആണ് ധന്യയുടെ ജീവിതം മാറ്റിമറിച്ചത്. എന്നാല്‍ വിവാദങ്ങളിൽ വീണു പോയി എന്നു കരുതിയിടത്തു നിന്ന് ധന്യ തിരിച്ചു വരികയായിരുന്നു.

about john danya meri vargeese

More in Malayalam

Trending