Connect with us

ഒ.ടി.ടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബേ ജ്യോതികയുടെ പുതിയ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു!

Tamil

ഒ.ടി.ടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബേ ജ്യോതികയുടെ പുതിയ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു!

ഒ.ടി.ടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബേ ജ്യോതികയുടെ പുതിയ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു!

ജ്യോതികയുടെ പുതിയ ചിത്രം പൊന്‍മകള്‍ വന്താല്‍ ആമസോണ്‍ പ്രൈമില്‍ ഒ.ടി.ടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബേ ഓണ്‍ലൈനില്‍ ചോര്‍ന്നു. സിനിമകളുടെ വ്യാജപതിപ്പിറക്കുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലാണ് പൊന്‍മകള്‍ വന്താലിന്‍റെ വ്യാജപതിപ്പ് വന്നത്.

സിനിമയുടെ എച്ച്‌.ഡി പതിപ്പ് തന്നെയാണ് തമിഴ്റോക്കേഴ്സിലെത്തിയത് എന്നതാണ് ആശങ്കയേറ്റുന്നത്.

അര്‍ദ്ധരാത്രി 12 മണിയോടെയാണ് ‘പൊന്‍മകള്‍ വന്താല്‍’ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഇത് കുറച്ച്‌ സമയം വൈകിപ്പിച്ചിരുന്നു. പുലര്‍ച്ചെയോടെ സിനിമ റിലീസ് ചെയ്യാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അര്‍ദ്ധരാത്രിയോടെ തന്നെ തമിഴ്റോക്കേഴ്സില്‍ സിനിമ വരികയായിരുന്നു.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ തീയറ്ററുകള്‍ അടച്ചിട്ട പശ്ചാത്തലത്തില്‍ ചെറുസിനിമകള്‍ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യാമെന്ന തീരുമാനത്തെ എതിര്‍ത്ത് തീയറ്ററുടമകള്‍ രംഗത്ത് വന്നിരുന്നു. ജ്യോതികയുടെ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്താല്‍, സൂര്യയുടെ ‘സൂരരൈ പോട്ര്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് തീയറ്ററുകള്‍ നല്‍കില്ലെന്നായിരുന്നു ഭീഷണി. പിന്നീട് സമവായ ചര്‍ച്ചകളിലൂടെയാണ് പ്രശ്നം പരിഹരിച്ചത്.

about jodhika movie

More in Tamil

Trending

Recent

To Top