Connect with us

ഇരുവറിന് 23 വയസ്;ഇന്ത്യൻ സിനിമയിലെ എന്നത്തേയും ഏറ്റവും മികച്ച ചിത്രമെന്ന് ആരാധകർ!

Malayalam Breaking News

ഇരുവറിന് 23 വയസ്;ഇന്ത്യൻ സിനിമയിലെ എന്നത്തേയും ഏറ്റവും മികച്ച ചിത്രമെന്ന് ആരാധകർ!

ഇരുവറിന് 23 വയസ്;ഇന്ത്യൻ സിനിമയിലെ എന്നത്തേയും ഏറ്റവും മികച്ച ചിത്രമെന്ന് ആരാധകർ!

മലയാളികൾക്കൊരു കാലത്തും മറക്കാൻ കഴിയാത്ത ഒരു ചിത്രമാണ് ഇരുവർ , മാത്രവുമല്ല ഈ ചിത്രത്തിലെ പ്രത്യകഥകൾ ഏറെയാണ്,ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ സംവിധായകൻ മണി രത്‌നം ഒരുക്കിയ തമിഴ് ചിത്രമാണ് ഇരുവർ.ഈ ചിത്രം എം ജി ആർ- കരുണാനിധി ബന്ധത്തെ ആധാരമാക്കിയാണ് ഇത് അദ്ദേഹം ഒരുക്കിയത് കൂടാതെ സിനിമയിൽ “എം ജി ആറിന്റെ വേഷത്തിൽ ആനന്ദൻ എന്ന കഥാപാത്രമായി മോഹൻലാലും, കരുണാനിധിയുടെ വേഷത്തിൽ തമിഴ് സെൽവൻ എന്ന കഥാപാത്രം ആയി പ്രകാശ് രാജുമാണ്” അഭിനയിച്ചത്.അതുമാത്രമല്ല ചിത്രത്തിലെ മറ്റൊരു പ്രത്യകത ലോക സുന്ദരി ഐശ്വര്യ റായ് ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെട്ടു എന്നതാണ്, മാത്രമല്ല, അവരുടെ ആദ്യ ചിത്രം കൂടി ആണ്.ഇപ്പോഴിതാ ഇരുവർ ഇറങ്ങി ഇന്ന് ഇരുപത്തിമൂന്നു വർഷങ്ങൾ തികയുമ്പോഴും സിനിമാ പ്രേമികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത് ഒരേ കാര്യമാണ്.

ഈ സിനിമയിൽ പ്രശംസ പാത്രം എന്നും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ മാത്രമാണ്.കാരണം മോഹൻലാൽ ചിത്രത്തിൽ കാഴ്ച വെച്ചത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു നായകൻ നടത്തിയ എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനം ആണെന്നാണ് സിനിമ പ്രമികളായും,നിരൂപകരും എല്ലാവരും പറയുന്നു.അതുമാത്രമല്ല മണി രത്‌നത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ആയാണ് ഇരുവർ ഇന്നും വിലയിരുത്തപ്പെടുന്നത്. മോഹൻലാൽ എന്ന നടൻ തന്റെ വിസ്മയ പ്രകടനം കൊണ്ട് ദേശീയ പുരസ്‍കാരം വരെ അർഹിച്ചിരുന്നു എങ്കിലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ കളികളാൽ അദ്ദേഹത്തിന് അർഹിച്ച അംഗീകാരം നഷ്ട്ടപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാൽ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ച സന്തോഷ് ശിവനും സഹനടനായി എത്തിയ പ്രകാശ് രാജിനും ദേശീയ അവാർഡ് ലഭിച്ചു.

ചിത്രത്തിന്റെ പ്രശംസകൾ ഇരട്ടിയായിരുന്നു അന്നും ഇന്നും അതിനു ഉദാഹരങ്ങൾ ഇന്നും ഉണ്ട്, കൂടാതെ,”ലോക പ്രശസ്ത അന്തരാഷ്ട്ര ചലച്ചിത്ര മേളകൾ ആയ ബെൽഗ്രേഡ് അന്തരാഷ്ട ചലച്ചിത്ര മേളയിലും ടൊറന്റോ ചലച്ചിത്ര മേളയിലും” പ്രദർശിപ്പിച്ച ഈ ചിത്രത്തിലെ പ്രകടനം കണ്ടു വിദേശ ചലച്ചിത്ര നിരൂപകർ മോഹൻലാലിനെ വിശേഷിപ്പിച്ചത് ഹോളിവുഡ് ഇതിഹാസം “മർലൻ ബ്രാണ്ടോക്കുള്ള ഇന്ത്യയുടെ ഉത്തരം” എന്നാണ്.കൂടാതെ ബെൽഗ്രേഡ് ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള അവാർഡും ഈ ചിത്രം നേടിയെടുത്തു. എട്ടു വർഷം മുൻപ് “ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സൈറ്റ് ആൻഡ് സൗണ്ട്” ലോക സിനിമയിലെ എക്കാലത്തേയും മികച്ച ആയിരം സിനിമകളുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ അതിൽ ഇടം പിടിച്ച ഒരു ചിത്രം ഇരുവർ ആയിരുന്നു.

about iruvar movie

More in Malayalam Breaking News

Trending

Recent

To Top