Connect with us

ഹേമാ മാലിനിയെ ആലിംഗനം ചെയ്യാൻ 2000 രൂപ !

Bollywood

ഹേമാ മാലിനിയെ ആലിംഗനം ചെയ്യാൻ 2000 രൂപ !

ഹേമാ മാലിനിയെ ആലിംഗനം ചെയ്യാൻ 2000 രൂപ !

ബോളിവുഡിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താര ജോഡിയായിരുന്നു ധർമേന്ദ്രയും ഹേമാ മാലിനിയും.സിനിമയിലെ പ്രണയം ഇരുവരും ജീവിതത്തിലേക്ക് പകർത്തിയത് 1970 കളിലാണ്.വിവാഹിതനായ ധർമേന്ദ്രയെ വിവാഹം കഴിക്കാൻ ആദ്യം ഹേമ മാലിനി വിസമ്മതിച്ചെങ്കിലും പിന്നീട് തയ്യാറാക്കുകയായിരുന്നു.ബോളിവുഡില്‍ സൂപ്പര്‍ താരമായി വിലസിയ ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ പര്‍കാശ് കൗര്‍ ആണ്. 1954 ലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. ഈ ബന്ധത്തില്‍ ഇരട്ടക്കുട്ടികളായ സണ്ണി, ബോബി എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍കുട്ടികളുമുണ്ട്. എന്നാല്‍ ഈ ബന്ധമുണ്ടായിരുന്ന സമയത്ത് തന്നെയാണ് നടിയായ ഹെമാമാളിനിയുമായി താരം പ്രണയത്തിലായത്.

1975 ൽ പുറത്തിറങ്ങിയ ഷോലേ അടക്കം ഒത്തിരി സിനിമകളിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. ഹേമ മാലിനിയുമായി അടുത്ത് ഇടപെഴകാൻ കിട്ടുന്ന അവസരങ്ങളൊന്നും ധർമേന്ദ്ര ഒഴിവാക്കിയിരുന്നില്ല. ഇതിന് വേണ്ടി സെറ്റിലെ പയ്യന്റെ കൈയിൽ 2000 രൂപ വീതം കൊടുത്ത് ആലിംഗന രംഗം ശരിയായില്ലെന്ന് പറയാൻ ഏൽപ്പിച്ചിരുന്നു. ഹേമ മാലിനിയെ ഷൂട്ടിംഗിനെന്ന പേരിൽ വീണ്ടും വീണ്ടും കെട്ടിപ്പിടിക്കുകയായിരുന്നു ഉദേശ്യം. ഇതിന് വേണ്ടി സെറ്റിലെ പയ്യന്മാരുമായി ചില രഹസ്യ കോഡുകളും ധർമേന്ദ്ര ഉപയോഗിച്ചിരുന്നു. നിരന്തരം ധർമേന്ദ്രയുടെ ഈ പ്രവർത്തികൾ ശ്രദ്ധിച്ചതോടെയാണ് ഹേമ മാലിനി അദ്ദേഹത്തിൽ ആകൃഷ്ടയായത്.

ഒടുവിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ആ തറ വിവാഹം നടക്കുകയായിരുന്നു.രണ്ട് ഭാര്യമാരെ സ്വീകരിക്കണമെങ്കില്‍ ഇസ്ലിമിയാകണമായിരുന്നു അങ്ങനെ ഹേമാലിനിയെ ധര്‍മേന്ദ്ര മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്. വർഷങ്ങളോളം ഇരുവരും സന്തോഷത്തോടെ ജീവിച്ചു. ഇഷ ഡിയോൾ, അഷാന ഡിയോൾ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. എന്നാൽ ഹേം അമാലിനിക്ക് ഒരു നിർബന്ധമുണ്ടായിരുന്നു.തങ്ങളുടെ ബന്ധം ഒരിക്കലും ആദ്യഭാര്യയെയും കുട്ടികളേയും ബാധിക്കരുതന്ന്. തങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നുവെന്നും ഒരിക്കലും അദ്ദേഹത്തെ കുടുംബത്തിൽ നിന്നും അകറ്റിയിട്ടില്ലെന്നും ഹേമ വ്യക്തമാക്കിയിട്ടുണ്ട്.അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു ഞങ്ങളുടെ ബന്ധം നിലനിര്‍ത്തി പോന്നിരുന്നത്.

about hema malini

More in Bollywood

Trending

Recent

To Top