Connect with us

ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അങ്കണവാടിയിലെ അമ്മമാര്‍ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്!

Malayalam

വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തില്‍ അംഗണവാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്ന ശ്രീനിവാസന്റെ പരാമര്‍ശം വലിയ വിവാദമാകുകയാണ്..അപഹാസ്യ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.ഇപ്പോളിതാ സംഭവത്തിൽ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്തവന്നിരിക്കുകയാണ്. അംങ്കണവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേയെന്ന് ഹരീഷ് പേരടി പങ്കുവച്ച കുറിപ്പിലൂടെ ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:

നമ്മുടെ അങ്കണവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍. അവര്‍ കുട്ടികളുടെ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ?..കുറെ വിദേശ സിനിമകള്‍ കണ്ട് ആ ഫോര്‍മാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച്‌ വയ്ക്കുന്നത് പോലെ അത്ര എളുപ്പമല്ല അങ്കണവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് .അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്.അത് വലിയ സഹനവും സമരവുമാണ്..

തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാള്‍ വലിയ സംഘര്‍ഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്.ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അങ്കണവാടിയിലെ അമ്മമാര്‍ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്.കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും രാജ്യാന്ത്ര മാധ്യമങ്ങള്‍ പുകഴത്തുന്നത് ഡോക്ടറേറ്റില്ലാത്ത ഈ അങ്കണവാടി അമ്മമാര്‍ ജീവിതം പണയം വച്ച്‌ സമൂഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണ്..

about hareesh paradi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top