Connect with us

ഇരുപത് വർഷത്തിന് ശേഷവും ഒരുമാറ്റവുമില്ലാതെ ഗുല്‍ പനാഗ്;വൈറലായി ചിത്രം!

Social Media

ഇരുപത് വർഷത്തിന് ശേഷവും ഒരുമാറ്റവുമില്ലാതെ ഗുല്‍ പനാഗ്;വൈറലായി ചിത്രം!

ഇരുപത് വർഷത്തിന് ശേഷവും ഒരുമാറ്റവുമില്ലാതെ ഗുല്‍ പനാഗ്;വൈറലായി ചിത്രം!

വളരെ ഏറെ ആരാധക പിന്തുണയുള്ള താരമാണ് ഗുൽ പനാഗ്.താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.താരത്തിന്റെ പുതിയ ചിത്രം ഇപ്പോൾ വളരെ ഏറെ വൈറലാകുകയാണ്.താരത്തിന്റെ ജീവിതം വളരെ രസകരമായ ഒന്നുകൂടെയാണ് കാരണം സൗന്ദര്യമല്‍സര ജേതാവ്, നടി, ബൈക്കര്‍, രാഷ്ട്രീയ പ്രവര്‍ത്തക അങ്ങനെ വിശേഷണങ്ങള്‍ പലതാണ് ഗുല്‍ പനാഗിന്.

കൃത്യമായി പറഞ്ഞാല്‍ ഒരു ബഹുമുഖ പ്രതിഭ. ഡോര്‍, അബ് തക് ഛപ്പന്‍ തുടങ്ങിയ സിനിമയിലെ ഗുല്ലിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.തികഞ്ഞ യാത്രാപ്രേമി കൂടിയാണ് ഗുല്‍. വടക്കു കിഴക്കന്‍ ഇന്ത്യയിലൂടെ ഗുല്‍ നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ കണ്ടവര്‍ക്കറിയാം സാഹസികത ഇഷ്ടപ്പെടുന്ന ആള്‍ കൂടിയാണ് ഈ താരമെന്ന്.ബോളിവുഡ് താരം ഗുല്‍ പനാഗ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ആഘോഷിക്കുന്നത്. മാലിദ്വീപിൽ അവധിക്കാല ആഘോഷത്തിനിടയിൽനിന്നുളള ചിത്രങ്ങളാണ് അവ. അതിന്റെ പ്രത്യേകത എന്താണ് എന്നല്ലേ? ഒരു പോലെയിരിക്കുന്ന രണ്ടു ചിത്രങ്ങള്‍ക്ക് ഇരുപതു വര്‍ഷത്തെ ഇടവേളയുണ്ടെന്നതാണ്.

ഒരേ സ്ഥലം, ഒരേ സ്വിമ്മിങ് വേഷം – ഒന്ന് 1999ല്‍ എടുത്തതും മറ്റൊന്ന് 2019ല്‍ എടുത്തതുമാണ്. ഇരുപതു വര്‍ഷക്കാലം കൊണ്ട് താരത്തിനു ഒരു മാറ്റവും ഉണ്ടായില്ല എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന വിഷയം. ഒപ്പം ഇരുപതു വര്‍ഷം ഈട് നിന്ന ‘മാര്‍ക്ക്‌ ആന്‍ഡ്‌ സ്പെന്‍സര്‍’ സ്വിമ്മിങ് വേഷത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മകനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ എടുത്ത മറ്റു ചില ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മനോജ്‌ ബാജ്പായ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ആമസോണ്‍ പ്രൈം വെബ്‌ സീരീസ് ‘ദി ഫാമിലി മാന്‍’ ആണ് ഗുല്‍ പനാഗ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തു വന്നത്.

about gul panag new photo

Continue Reading
You may also like...

More in Social Media

Trending

Recent

To Top