Connect with us

ഫോറൻസിക്കിലെ ലൂപ്ഹോളുകൾ… ചിത്രത്തിന് ഒരു മികച്ച തിരക്കഥ ഇല്ല.. സിനിമ കണ്ടവർ മാത്രം വായിക്കുക!

Malayalam

ഫോറൻസിക്കിലെ ലൂപ്ഹോളുകൾ… ചിത്രത്തിന് ഒരു മികച്ച തിരക്കഥ ഇല്ല.. സിനിമ കണ്ടവർ മാത്രം വായിക്കുക!

ഫോറൻസിക്കിലെ ലൂപ്ഹോളുകൾ… ചിത്രത്തിന് ഒരു മികച്ച തിരക്കഥ ഇല്ല.. സിനിമ കണ്ടവർ മാത്രം വായിക്കുക!

കോവിഡ് ലോകമെമ്പാടും പടർന്നു പിടിക്കുന്നതിന് മുൻപ് ടോവിനോ തോമസ് നായകനായെത്തി മികച്ച പ്രേക്ഷക സ്വീകരണം നേടിയ ചിത്രമായിരുന്നു ഫോറൻസിക്.’സെവൻത് ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നായികയായെത്തിയത് മംമ്ത മോഹന്‍ദാസായിരുന്നു.എന്നാൽ കൊറോണ പടർന്നു പിടിച്ചതോടെ തീയറ്ററുകൾ പൂട്ടുകയും ചിത്രത്തിന്റെ പ്രദർശനം നിർത്തുകയും ചെയ്തു.തീയറ്ററുകൾ ഉടനെയെങ്ങും തുറക്കില്ല എന്നു ഉറപ്പായതോടെയാണ് അണിയറക്കാർ ചിത്രം ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ തീരുമാനിക്കുന്നത്.

എന്നാൽ ചിത്രം ടെലിവിഷനിൽ എത്തിയപ്പോൾ പ്രെക്ജഷകർ നൽകിയത് വലിയ സ്വീകാര്യതയായിരുന്നു.
ചിലരൊക്കെ ചിത്രത്തിലെ ലൂപ്ഹോളുകളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ എഴുതുകയും ചെയ്തു. അത്തരത്തിൽ ഗൗതം രവിചന്ദ്രൻ എന്ന സിനിമാപ്രേമി എഴുതിയ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന ഒരു കുറിപ്പ് വായിക്കാം.

❌❌Heavy SPOILER ALERT❌❌❌‌

സിനിമ കണ്ടിട്ടില്ലാത്തവർ കണ്ടിട്ട് മാത്രം വായിക്കുക !

Logical Loopholes in Forensic

ഫോറൻസിക് (Forensic) എന്ന ചിത്രം ആദ്യ ദിനം തന്നെ തീയറ്ററിൽ കണ്ടു. ഒരു ശരാശരി അനുഭവം എന്നല്ലാതെ അതിനു മുകളിൽ ഒന്നും തന്നെ തോന്നിയില്ല എന്നാണ് രവിചന്ദ്രൻ പറയുന്നത്.

എന്നാൽ ഒരുപാട് മൂവീ ഗ്രൂപ്പുകളിൽ ഫോറൻസിക് ഒരു മികച്ച കെട്ടുറപ്പുള്ള തിരക്കഥ ഉള്ള സിനിമ ആണെന്ന് അഭിപ്രായപ്പെട്ടതായി കണ്ടിരുന്നെന്നും എന്നാൽ അത് വ്യക്തിപരമായ അഭിപ്രായമായതുകൊണ്ട് തർക്കിക്കാൻ നിൽക്കുന്നില്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഫോറൻസിക്കിന് ഒരു മികച്ച തിരക്കഥ ഇല്ലെന്ന് പറയുന്നതെന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്.

ചിത്രത്തിൽ കില്ലറിനെ കണ്ടെത്തുന്ന സീനിനെ പറ്റി തന്നെ ആദ്യം ചോദിക്കാം. ഒരു സീരിയൽ കില്ലറിനെ വണ്ടിയിലിരുത്തി, അയാളുടെ കഥ കേൾക്കുകയാണ് ടോവിനോ ചെയ്യുന്നത്. ഏതൊരു വിവരമുള്ള മനുഷ്യനും ചെയ്യാത്ത ഒന്ന്. അങ്ങനെ ചെയ്യാൻ മാത്രം സാമുവൽ ജോൺ കാട്ടുകാരൻ എന്ന കഥാപാത്രത്തിന് ബുദ്ധിഭ്രമം സംഭിച്ചെന്ന് വേണം കരുതാനെന്നാണ് കുറിപ്പിലെ വാദം.

മാത്രമല്ല ചിത്രത്തിന്റെ തുടക്കത്തിൽ സ്വന്തം അച്ഛനെ കൊന്ന് കുഴിച്ചു മൂടുന്ന കില്ലറിന്റെ ചെറുപ്പകാലം കാണിക്കുന്നുണ്ട്. സിനിമ ഫാസ്റ്റ് ഫോർവേഡ് അടിച്ചു പോകുന്നത് കൊണ്ടായിരിക്കും, ഇങ്ങനെയൊരാൾ കാണാതായതിനെ പറ്റിയോ, അയാളെ ആരും ആന്വേഷിക്കുന്നതായോ എവിടേയും പറയുന്നില്ല..

ചിത്രത്തിനെക്കുറിച്ച് പ്രേക്ഷകർക്കുണ്ടായ ചില സംശങ്ങളും കുറിപ്പിൽ രവിചന്ദ്രൻ ആരായുന്നുണ്ട്.
കില്ലർ സ്വന്തം മകനെ കുഴിച്ചു മൂടുന്ന സീൻ പിന്നീട് ചിത്രത്തിൽ ഉണ്ട്. ആ കുട്ടിയെ ഒന്നും പിന്നെ ആരും അന്വേഷിക്കുന്നതെ ഇല്ല! ആ മുറി കണ്ടെത്തും എന്നതായിരുന്നു കില്ലർ പറയുന്ന ന്യായം. മുറി വൃത്തിയാക്കൽ അല്ലെ പിടിക്കപ്പെടാതിരിക്കാൻ ചെയ്യേണ്ടത്? ഒരു കുട്ടിയെ കാണാതായാൽ സ്വാഭാവികമായും അന്വേഷണം വരും, അങ്ങനെ വന്നിരുന്നേൽ കില്ലറിനെ അന്ന് തന്നെ പിടിക്കാൻ പറ്റുമായിരുന്നു. പ്രത്യേകിച്ചും ബർമ കോളനിയിൽ നിന്ന് തന്നെ കുട്ടികൾ കൊല്ലപ്പെടുമ്പോൾ, അന്വേഷണം എന്തായാലും ഉണ്ടാകും. തിരക്കഥക്ക് വേണ്ടി യുക്തി മാറ്റിവെക്കേണ്ടി വരുന്ന ഒരു പ്രത്യേക സാഹചര്യം. ഒരു തവണ മാത്രം കണ്ട ആളെ, അതും ഇരുട്ടത്ത്, വളരെ മുകളിൽ നിന്ന് മാത്രം കണ്ട, ഒരാളുടെ രേഖചിത്രം വരക്കാൻ പോലീസിനെ ഒരാൾ സഹായിക്കുന്നുണ്ടന്നും അത് അവിശ്വസിനീയമാണെന്നും ആരോപിക്കുന്നു.

ബോഡി ഇടാൻ എന്തുകൊണ്ടും നല്ല ഓപ്ഷൻ വേസ്റ്റ് പിറ്റ് ആണെന്നാണ് ടോവിനോ പറയുന്നത്.അതങ്ങനെ ചെയ്യാത്തതുകൊണ്ട് കില്ലറിന് പൊക്കം കുറവാണെന്ന് പറയുന്നത് എന്ത് യുക്തിയാണെന്ന് മനസിലായില്ല! എല്ലാ കൊലയാളികളും ബോഡി കമ്പോസ്റ്റ് പിറ്റിൽ ഇടണമെന്ന് നിർബന്ധം ഉണ്ടോ? ആവോ, അറിയില്ല!പിന്നെ, കുട്ടികളെ തട്ടിക്കൊണ്ടു പോയ സ്ഥലത്തെ സാക്ഷികൾ അവിടെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് വെച്ചാണ് അങ്ങനെ ഒരു കൺക്ലൂഷനിൽ എത്തിയതെങ്കിൽ, ആദ്യം പറഞ്ഞ കണ്ടുപിടിത്തം തീർത്തും അനാവശ്യമാണ്

ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത ക്യാമറകൾ ഇല്ലാത്ത ഒരു ലോകം ആണ്. നാലാമത്തെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സ്ഥലം ഒരു ഹോസ്പിറ്റൽ ആണ്.നഗരത്തിൽ മുഴുവൻ ലുക്ക്‌ ഔട്ട്‌ നോട്ടിസ് അയച്ചിട്ടുള്ള ഒരു സാഹചര്യത്തിൽ പോലും, ഒരാൾ, അതും ഒരു ഹോസ്പിറ്റലിൽ നിന്ന് എങ്ങനെയാണ് ഒരു കുട്ടിയെ കടത്തുക? ഇനി അങ്ങനെ നടന്നാലും, “ആ കുട്ടിയുടെ കൂടെ ഒരു പയ്യനെ കണ്ടോ” എന്ന് കാന്റീൻ ജീവനക്കാരിയോട് ചോദിക്കാൻ മാത്രം ദാരിദ്ര്യം ആണോ പോലീസിനിന്നും രവിചന്ദ്രൻ ആരോപിക്കുന്നുണ്ട്.ചിത്രത്തിന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കിയാണ് രവിചന്ദ്രൻ എന്ന സിനിമ പ്രേമി അതിനെ വിമര്ശിയച്ചിരിക്കുന്നത്.മാത്രമല്ല ചിത്രം കണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്ക് ഇത് വായിക്കുമ്പോൾ കാണണമെന്ന് ഒരു തോന്നാം ഉണ്ടാകുന്നു അനന്തൻ യാഥാർഥ്യം.എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഫോറൻസിക് ചിത്രത്തെക്കുറിച്ചുള്ള ഈ ഒരു കുറിപ്പാണ്.

about forensic movie

More in Malayalam

Trending

Recent

To Top