Connect with us

കുട്ടികളെ; വെള്ളം നിങ്ങളുടെ തലക്കുമീതെ !ഇത് ആ പഴയ കാലമല്ല; പ്രളയമാണ്!

Malayalam Breaking News

കുട്ടികളെ; വെള്ളം നിങ്ങളുടെ തലക്കുമീതെ !ഇത് ആ പഴയ കാലമല്ല; പ്രളയമാണ്!

കുട്ടികളെ; വെള്ളം നിങ്ങളുടെ തലക്കുമീതെ !ഇത് ആ പഴയ കാലമല്ല; പ്രളയമാണ്!

മഴക്കാലമാണ്, കുട്ടികൾ വെള്ളത്തിൽ ഇറങ്ങാനും, ആസ്വദിക്കാനും ,കുളങ്ങളിൽ പോകാറുണ്ട്. എന്നാൽ ഇത് ആ പഴയ കാലമല്ല . മഴ പെയ്ത് പുഴയും , തോടും , കുളവും നിറയുന്നത് കണ്ട് പോകുന്നവർ ശ്രദ്ധിക്കുക . ഉരുൾ പൊട്ടലുണ്ട്,ഒഴുക്കുണ്ട് ,മരണ കാരണം ക്ഷണിച്ചു വരുത്താതിരിക്കുക .കേരളമാകെ പ്രാർത്ഥനയിലാണ്.ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് കുട്ടികളെയും കയ്യിലെടുത്ത് ഓടുന്ന അമ്മമാര്‍ പരിഭ്രാന്തിയിൽ ശ്രദ്ധിക്കാതെപോകരുത് . ഇപ്പോൾ തന്നെ അപകടമുണ്ടാകുന്ന ഇടങ്ങളിൽ നിന്നും ക്യാബുകളിലേക്കു മാറുക .പെട്ടന്നുണ്ടാക്കുന്ന വെപ്രാളത്തിൽ ജീവൻ വരെ നഷ്ടപ്പെടാനുള്ള അവസരം ഉണ്ടാകാതിരിക്കുക .

നിങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ ,നിങ്ങളായി അപകടങ്ങൾ ക്ഷണിച്ചു വരുത്താതെ ശ്രദ്ധിക്കുക. മാതാപിതാക്കൾ കുട്ടികൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നു ഉറപ്പു വരുത്താൻ ശ്രദ്ധിക്കുക, പുറത്തുപോകുന്നവർ കുട്ടികളാണെങ്കിലും, വലിയവരെങ്കിലും, വെള്ളം നിറഞ്ഞു കിടക്കുന്ന ഇടങ്ങൾ ശ്രദ്ധിക്കുക. ലൈൻ കമ്പികൾ പൊട്ടിവീഴാനുള്ള സാധ്യതയുണ്ട് . ഉടനെ അത് നീക്കം ചെയ്യാനുള്ള മാര്ഗങ്ങൾ സ്വീകരിക്കുക .മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തുക .

വീടുകളിൽ അകപെടുമ്പോൾ പേടിക്കാതെ മാര്ഗങ്ങള് കണ്ടെത്തി, അറിയിപ് നൽകാൻ വഴി കണ്ടെത്തുക .ഒരു തവണ പ്രളയം അതിജീവിച്ചവരാണ് കേരളക്കാർ . കാവലായി കൂടെയുണ്ട് .പരിഭ്രമിക്കാതെ ജാഗ്രതയോടിരിക്കുക . ആവശ്യമുള്ള വസ്ത്രങ്ങളും മറ്റും കയ്യിൽ കരുതുക .

കേരളം മുങ്ങുകയാണ്. 315 ദുരിതാശ്വാസക്യാമ്പുകള്‍ ആണ് ഇപ്പോൾ ഉള്ളത്. , 22,165 പേർ ക്യാമ്പിൽ .സംസ്ഥാനത്ത് 24 ഇടത്ത് ഉരുള്‍പൊട്ടലുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചിയ്ക്കുന്നു .
അതിതീവ്ര മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിപ്പ് നൽകിയിട്ടുണ്ട് . അപായ സാധ്യതയുള്ള മേഖലകളിൽ മാറാൻ ശങ്കിക്കരുത്. പരിഭ്രാന്തരായി കൂട്ടത്തോടെ മാറരുത്. ജാഗ്രതാ നിർദ്ദേശം നൽകുമ്പോൾ പരിഭ്രാന്തരാകാതെ കാര്യങ്ങൾ ചെയുക .

സംസ്ഥാന കൺട്രോൾ റും 1070 ഉണ്ട് .ജില്ല കളിൽ – 1077 (അതത് പ്രദേശത്തെ എസ്‍ടിഡി കോഡ് ചേര്‍ത്ത് അടിക്കുക )സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ -2331 639, 2333 198 ,സെക്രട്ടറിയേറ്റിലെ ഓപ്പറേഷൻ സെൽ – 25 18356
വിമാന – കെഎസ്ആർടിസി സര്‍വ്വീസുകള്‍ കൂട്ടും, ഗതാഗത തടസ്സം മറികടക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരത്തുനിന്ന് കൂടുതൽ വിമാന സർവീസുകള്‍ നടത്തും. കൊച്ചിയിലെ നേവൽ ബെയ്സ് എയർപോർട്ട് പ്രവർത്തന സജ്ജമാക്കാൻ സർക്കാർ ആവശ്യപ്പെട്ടു.

കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും. റെയിൽ ട്രാക്കിൽ മരം വീണാൽ ഉടൻ മാറ്റാൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 13 ടീമുകൾ രംഗത്ത്. രക്ഷാ പ്രവർത്തനം ഭക്ഷണ വിതരണം എന്നിവക്കു സൈന്യത്തിന്റെ സേവനം ആവശ്വപ്പെട്ടു.

about flood

More in Malayalam Breaking News

Trending