Connect with us

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ എങ്ങനെ നിര്‍ണയിക്കും?കോവിഡ് ചതിച്ചു!

News

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ എങ്ങനെ നിര്‍ണയിക്കും?കോവിഡ് ചതിച്ചു!

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ എങ്ങനെ നിര്‍ണയിക്കും?കോവിഡ് ചതിച്ചു!

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം ക്വറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ കുഴഞ്ഞ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ സമിതി. ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയാല്‍ മാത്രമേ അവാര്‍ഡ് നിര്‍ണ്ണയം ആരംഭിക്കാന്‍ പോലുമാവൂ. എന്നാലും കടമ്ബകള്‍ ഏറെയാണ്.

119 സിനിമകളാണ് ഇത്തവണ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തുന്ന അന്യസംസ്ഥാനത്തു നിന്നുള്ളവര്‍ ഏഴു ദിവസത്തിനകം മടങ്ങി പോകാം എന്ന വ്യവസ്ഥയുണ്ടെങ്കിലും ഇത്രയേറെ ചിത്രങ്ങള്‍ ചെറു സംഘങ്ങളായി തിരിഞ്ഞിരുന്നു കാണണമെങ്കിലും പോലും ഒട്ടേറെ ദിവസങ്ങള്‍ വേണ്ടി വരും.ജൂറി ചെയര്‍മാന്‍ മധു അമ്ബാട്ട് മുതിര്‍ന്ന പൗരന്‍ കൂടിയാണ്. നടി അര്‍ച്ചന ചെന്നൈയില്‍ നിന്നുമെത്തണം.

തിയേറ്ററുകള്‍ തുറന്നില്ലെങ്കിലും സിനിമ കാണാനുള്ള സംവിധാനങ്ങള്‍ ചലച്ചിത്ര അക്കാഡമി ആസ്ഥാന മന്ദിരത്തില്‍ സജ്ജമാണ്. സാമൂഹിക അകലം പാലിച്ചു കാണാനുള്ള അവസരം ഇവിടെയൊരുങ്ങിയിട്ടുണ്ട്. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ജൂറി അംഗങ്ങള്‍ക്കായി പ്രത്യേക ഇളവ് ചോദിക്കാനുള്ള സാധ്യത കുറവാണ്.

about film awards

More in News

Trending

Recent

To Top