Connect with us

പിണറായിക്ക് തമ്പുരാൻ സിൻഡ്രോം: കലാകാരന്മാരെ അപമാനിച്ചതിന് പിണറായി മാപ്പ് പറയണം.

Malayalam Breaking News

പിണറായിക്ക് തമ്പുരാൻ സിൻഡ്രോം: കലാകാരന്മാരെ അപമാനിച്ചതിന് പിണറായി മാപ്പ് പറയണം.

പിണറായിക്ക് തമ്പുരാൻ സിൻഡ്രോം: കലാകാരന്മാരെ അപമാനിച്ചതിന് പിണറായി മാപ്പ് പറയണം.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ എന്തെങ്കിലും വിവാദം ുണ്ടാകുന്നത് പതിവാണ്. എന്നാൽ ഇത്തവണ അവാർഡ് പ്രഖ്യാപനത്തെക്കുറിച്ചല്ല, അവാർഡ് വിതരണത്തെക്കുറിച്ചാണ് വിവാദമുയരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പേരിൽ അവാർഡുകൾ മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് വാങ്ങാതെ മേശപ്പുറത്ത് നിന്ന് എടുക്കുകയാണ് ജേതാക്കൾ ചെയ്തത്. സിനിമാരംഗത്തുള്ളവരെ കൂടാതെ നിരവധിപേർ ഈ നടപടിയെ വിമർശിച്ചെത്തി.

ഇപ്പോഴിതാ കോവിഡിന്റെ പേരില്‍ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌കാരം പിണറായി വിജയന്‍ ഉറപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ട് പി.ടി. തോമസ് എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേരിട്ട് നല്‍കാത്തതിനെ വിമര്‍ശിച്ചാണ് പി.ടി. തോമസിന്റെ പ്രതികരണം. ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിനെനെയും പിണറായി വിജയനെയും താരതമ്യം ചെയ്താണ് പി.ടിയുടെ കുറിപ്പ്.

പി.ടി. തോമസിന്റെ വാക്കുകൾ ഇങ്ങനെ…

പോയകാല തൊട്ടുകൂടായ്മ പുനരവതരിക്കപ്പെട്ടിരിക്കുന്നു. കയ്യുറയും മാസ്‌ക്കും ധരിച്ചാണ് ലോകത്തെ ഏത് ഭരണാധികാരിയും കോവിഡ് ഭീതിയെ മറികടക്കുന്നത്.ഇവിടെ കയ്യുറയുംമുഖാവരണവും ധരിച്ചു നിന്ന മുഖ്യമന്ത്രി, വേണേവന്ന് എടുത്ത് കൊണ്ട് പൊയ്‌ക്കൊ ‘ എന്ന ധാര്‍ഷ്ട്യമാണ് കാണിച്ചത്. കലാകാരന്‍മാര്‍ വെറും അടിമകള്‍ ; ഏമാന്‍ തൊടില്ല ; തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാന്‍ സിന്‍ഡ്രോം. മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയില്‍ അപമാനിച്ചു ; അവാര്‍ഡിനായി കൈ ഉയര്‍ത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്‌ക്കോളാന്‍ ആജ്ഞ. കാലാകാരന്മാര്‍ ഔദാര്യത്തിനുവന്നതാണെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി ഏമാന്‍ ഗര്‍വ് കാണിച്ചത്. വേദിയില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം മേയറോടു മാത്രം ഏമാന്‍ പാര്‍ട്ടിക്കുറ് കാണിച്ചു, സുവനീര്‍ നേരിട്ട് കൊടുത്തായി പ്രകാശനം. കോവിഡ് പേടി മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിച്ചതാണോ എന്ന് സംശയിക്കണം. അവാര്‍ഡ് ജേതാക്കളായ കലാകാരന്മാരെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം. വിളിച്ചുവരുത്തി അപമാനിക്കുന്നവരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നട്ടെല്ലുള്ള കലാകാരന്‍മാര്‍ തയ്യാറാകണം.

about film awards

More in Malayalam Breaking News

Trending

Recent

To Top