Connect with us

ലോക്‌ഡോൺ എങ്ങനെ വ്യത്യസ്തമാക്കാം..കൂട്ടുകാർക്കൊപ്പം എസ്തർ ചെയ്തത് കണ്ടോ?

Malayalam

ലോക്‌ഡോൺ എങ്ങനെ വ്യത്യസ്തമാക്കാം..കൂട്ടുകാർക്കൊപ്പം എസ്തർ ചെയ്തത് കണ്ടോ?

ലോക്‌ഡോൺ എങ്ങനെ വ്യത്യസ്തമാക്കാം..കൂട്ടുകാർക്കൊപ്പം എസ്തർ ചെയ്തത് കണ്ടോ?

മലയാള സിനിമയിൽ ബാലതാരമായിയെത്തിയ കൊച്ചു മിടുക്കിയാണ് എസ്തർ അനിൽ.നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്.പിന്നീടങ്ങോട്ട് നിരവധി ചിത്രത്തകളിൽ ബാല താരമായി അഭിനയിച്ചു.എന്നാൽ ദൃശ്യം സിനിമയിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ചത് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റാൻ കാരണമായി.എന്നാൽ പണ്ടത്തെ ആ എസ്തർ ഇപ്പോൾ ആളാകെ മാറിയിരിക്കുകയാണ്.
തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ബാലതാരമെന്ന ഇമേജിൽ നിന്ന് മാറി നായികയാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണിപ്പോൾ വൈറലാവുന്നതു. ലോക്ക് ഡൗണിൽ വീട്ടിൽ വെച്ച് കൂട്ടുകാർക്കൊപ്പമാണ് എസ്തർ നൃത്തമാടുന്നത്. ഇതിൽ നൃത്തമാടുന്ന ഓരോ പെൺകുട്ടികളും സ്വന്തം ഭാഗം സ്വന്തം വീടുകളിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഇവർ ചെയ്തിരിക്കുന്ന ഈ വീഡിയോ വലിയ പ്രേക്ഷക പ്രീതിയാണ് നേടിയെടുക്കുന്നത്. ഗ്ലാമർ ഗെറ്റപ്പിലാണ് ഇതിൽ എസ്തർ അനിൽ നൃത്തം വെക്കുന്നത് എന്ന് മാത്രമല്ല ഈ വീഡിയോ എസ്തർ തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിരിക്കുന്നതും. “ഒടുവില്‍ അലസത വിട്ട് ലോക്ഡൗണ്‍ കാലത്ത് ഞാന്‍ ഒരു രസകരമായ കാര്യം ചെയ്തു. അതും എന്റെ കൂട്ടുകാര്‍ക്കു വേണ്ടി. ഈ ആശയം കൊണ്ടു വന്നതിനും എന്നെ അതില്‍ ഉള്‍പ്പെടുത്തിയതിനും നന്ദി. നിങ്ങളുടെയൊക്കെ നൃത്തം കണ്ടു. അതൊക്കെ കഴിഞ്ഞു പോയ നമ്മുടെ സ്‌കൂള്‍ കാലം ഓര്‍മിപ്പിച്ചു. നിങ്ങളെയൊക്കെ ഒന്നു കൂടി കാണാന്‍ കാത്തിരിക്കുന്നു”, എന്നാണ് വീഡിയോ പങ്കു വെച്ച് കൊണ്ട് എസ്തർ കുറിച്ചിരിക്കുന്നത്.

about esther anil

More in Malayalam

Trending

Recent

To Top