Social Media
നിർമാണ കമ്പനിയുടെ ലോഗോയിലുള്ളത് വാപ്പച്ചിയല്ല;വെളിപ്പെടുത്തലുമായി ദുൽഖർ
നിർമാണ കമ്പനിയുടെ ലോഗോയിലുള്ളത് വാപ്പച്ചിയല്ല;വെളിപ്പെടുത്തലുമായി ദുൽഖർ
By
മലയാള സിനിമയുടെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ.ഏറെ ആരാധകരാണ് താരത്തിനുള്ളത്.മലയാള സിനിമയിൽ മാത്രമല്ല ഇപ്പോൾ ബോളിവുഡിലും താരമാണ് ദുൽഖർ.ഈ ഇടയാണ് താരം ബോളിവുഡിലും താരമായി മാറിയത്.ചിത്രത്തിന് ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.താരത്തിന്റെ വാർത്തകളും ചിത്രങ്ങളും ഒക്കെ തന്നെ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുള്ളത്.
താരതന്നെ നിരവധി തവണ സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ താരം നേരീട് വന്നിരിക്കുകയാണ്.പുതിയ നിര്‍മ്മാണക്കമ്പനിയുടെ ലോഗോ പുറത്തിറക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘വേഫെറര്‍ ഫിലിംസ്’ എന്ന നിര്‍മ്മാണ കമ്പനിയുടെ ലോഗോയാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണ് വേഫെററിന്റെ ലോഗോയിലെ പ്രധാന ആകര്‍ഷണം. ലോഗോയിലെ അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുല്‍ഖറും ആണോ എന്ന തരത്തില്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനു താഴെ കമന്റുകൾ വന്നതോടെ അഭ്യൂഹങ്ങളും പരന്നു.
ലോഗോയില്‍ ഏറെ പ്രാധാനപ്പെട്ട ഒരാള്‍ക്ക് കടപ്പാടുണ്ട് എന്ന് ദുല്‍ഖര്‍ ഫെയ്‌സ്‌ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു. ഇതോടെ ലോഗോയിലുള്ളത് മമ്മൂട്ടിയും ദുല്‍ഖറും ആണെന്ന് ആരാധകരും ഉറപ്പിച്ചു. അപ്പോഴാണ് ലോഗോയിലുള്ള കുട്ടി ആരെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ തന്നെ രംഗത്തെത്തിയത്.എന്നാല്‍, യഥാര്‍ഥത്തില്‍ ലോഗോയിലുള്ളത് ദുല്‍ഖറും മകള്‍ മറിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ ഷെയര്‍ ചെയ്തപ്പോള്‍ ‘ഗോട്ട് മേരി ഇന്‍ ദി ലോഗോ’ എന്നൊരു ഹാഷ് ടാഗ് ദുല്‍ഖര്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ സംശയം അവസാനിച്ചു.
മൂന്ന് സിനിമകളാണ് ദുൽഖറിന്റെ നിർമ്മാണ കമ്പനി ഇതു വരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന ‘കുറുപ്പ്’, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വേഫെറര്‍ ഫിലിംസ് ഇതുവരെ പ്രഖ്യാപിച്ച പ്രൊജക്ടുകൾ.
about dulquer salmaan post