Social Media
പപ്പയും മറിയവും തിരക്കിലാണ് കേട്ടോ!കുഞ്ഞുമാറിയത്തോടൊപ്പമുള്ള ചിത്രവും,വിശേഷവും പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍!
പപ്പയും മറിയവും തിരക്കിലാണ് കേട്ടോ!കുഞ്ഞുമാറിയത്തോടൊപ്പമുള്ള ചിത്രവും,വിശേഷവും പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍!
മലയാളികളുടെ ഇഷ്ട്ട താരകുടുംബമാണ് മെഗാസ്റ്റാർ മമ്മുട്ടിയുടേത്.വീട്ടിലെ കുഞ്ഞുമാലാഖയായ മറിയം അമീറ സല്‍മാന്റെ വിശേഷങ്ങള്‍ അറിയാൻ ആരാധകർക്കേറെ ഇഷ്ട്ടമാണ്.നിമിഷ നേരം കൊണ്ടാണ് കുഞ്ഞു താരത്തിൻറെ വാർത്തകൾ എല്ലാം തന്നെ വൈറലാകാറുള്ളത്.മറിയത്തിൻറെ വരവോടെ വാപ്പച്ചിക്കും പുറത്തുപോകാനൊക്കെ മടിയാണെന്ന് ദുൽഖർ മുൻപ് പറഞ്ഞിരുന്നു.ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുമ്പോള്‍ എപ്പോഴാണ് തിരിച്ചുവരാന്‍ കഴിയുകയെന്ന കാര്യത്തെക്കുറിച്ചാണ് താന്‍ ചിന്തിക്കാറുള്ളതെന്നും മകളെ മിസ്സ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകളുമായി ബന്ധപ്പെട്ട പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.
പപ്പയും മറിയവും തിരക്കിലാണെന്നും ഒളിച്ചേ കണ്ടേയിലാണ് തങ്ങളെന്നുമാണ് ദുല്‍ഖര്‍ കുറിച്ചിട്ടുള്ളത്. താനാണ് ഈ കളിയെക്കുറിച്ച് മകള്‍ക്ക് പറഞ്ഞുകൊടുത്തത്. വ്യത്യസ്ത നിറത്തിലുള്ള ബോളുകള്‍ക്കിടയില്‍ ഇരിക്കുന്ന മറിയം കൈയ്യിലും ബോള്‍ പിടിച്ച് മുഖം കാണാത്ത തരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ആരാധകര്‍ മാത്രമല്ല സിനിമാലോകത്തുള്ളവരും കുഞ്ഞുമറിയത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്. പേളി മാണി, ചാന്ദിനി തുടങ്ങിയവരും ഫോട്ടോയ്ക്ക് കീഴില്‍ കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
മറിയം വന്നതോടെ പല കാര്യങ്ങളിലും മാറ്റം വന്നുവെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. മുന്‍പ് വൈകുന്നേരമായിരുന്നു ജിമ്മിലേക്ക് പോയിരുന്നത്. അത് രാവിലെയാക്കി. മകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മാറ്റം. എല്ലാവരുമായും മകള്‍ പെട്ടെന്ന് കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടയ്ക്ക് ചില പരിപാടികളില്‍ പങ്കെടുക്കാനായി പോവുമ്പോള്‍ അമാലും ദുല്‍ഖറും കുഞ്ഞുമറിയത്തേയും കൊണ്ടുപോവാറുണ്ട്. അത്തരത്തിലുള്ള പരിപാടികളുടെ ചിത്രവും വീഡിയോയുമൊക്കെ വൈറലായി മാറാറുമുണ്ട്.
about dulquer salmaan and mariyam