Connect with us

മീശമാധവനിൽ ദിലീപിന്‍റെ മീശപിരിക്ക് പിന്നില്‍ വ്യക്തമായൊരു കാരണം ഉണ്ട്;ലാല്‍ ജോസ്!

Malayalam Breaking News

മീശമാധവനിൽ ദിലീപിന്‍റെ മീശപിരിക്ക് പിന്നില്‍ വ്യക്തമായൊരു കാരണം ഉണ്ട്;ലാല്‍ ജോസ്!

മീശമാധവനിൽ ദിലീപിന്‍റെ മീശപിരിക്ക് പിന്നില്‍ വ്യക്തമായൊരു കാരണം ഉണ്ട്;ലാല്‍ ജോസ്!

മലയാള സിനിമയിലെ വളരെ ഏറെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു സംവിധായകൻ ലാൽജോസ് ജനപ്രിയ നടൻ ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ മീശമാധവൻ എന്ന ചിത്രം.വളരെ ഏറെ പ്രക്ഷക സ്വീകാര്യതയുള്ള ചിത്രമാണ് ഇന്നും അന്നും മീശമാധവൻ.ഇന്നും ആ ചിത്രത്തിന് ഏറെ ആരാധകരുണ്ട്.മലയാളികളുടെ സ്വന്തം ജനപ്രിയ താരം തകർത്തഭിനയിച്ച ചിത്രം കൂടിയാണിത്.അന്ന് താരരാജാവ് മോഹൻലാൽ മീശ പിരിയിൽ കയ്യടി നേടുമ്പോൾ. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വേണ്ടി ദിലീപിനെ കൊണ്ട് മീശപിരിപ്പിച്ച കഥ പറയുകയാണ് ലാല്‍ജോസ്.

‘മീശമാധവനില്‍ ദിലീപ് മീശ പിരിച്ചത് ഒരിക്കലും ഒരു വിപണന സിനിമയ്ക്ക് വേണ്ടി മനപൂര്‍വം ചേര്‍ത്തതല്ല. ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നായക നടന്‍എന്ന നിലയില്‍ ദിലീപ് മീശ പിരിച്ചാല്‍ അതൊരു നല്ല രസകരമാകുമെന്ന് തോന്നി. പക്ഷെ മാധവന്‍ മീശ പിരിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍വ്യക്തമായൊരു കാരണം ഉണ്ടാകണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അത് ഞങ്ങള്‍ തിരക്കഥയുടെ ചര്‍ച്ചയില്‍ ആ കാരണം കണ്ടെത്തി. ലാലേട്ടന്റെ മീശ പിരിയൊക്കെ മലയാള സിനിമയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുമ്ബോള്‍ ദിലീപിനെ കൊണ്ടും അങ്ങനെയൊരു മീശ പിരി ചെയ്യിക്കണമെന്ന് അവന്റെ സുഹൃത്ത് എന്ന നിലയില്‍എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

പക്ഷെ മീശമാധവനിലെ മാധവന്‍ മീശ പിരിച്ചത് ആ സിനിമയുടെ കൊമേഴ്സിയല്‍ ചേരുവയായിരുന്നില്ല. ആ കഥയ്ക്ക്‌ നന്നായി യോജിച്ചു നിന്ന രീതിയിലായിരുന്നു മീശമാധവനിലെ മാധവന്റെ മീശപിരി. മലയാള സിനിമയില്‍ അങ്ങനെയൊരു ഹ്യൂമര്‍ രീതിയില്‍ മീശ പിരി ആദ്യമായിരുന്നു. തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ചതും മാധവന്റെ മീശ പിരിക്കുമ്ബോഴുള്ള എക്സ്പ്രഷനായിരുന്നു’.

about director lal jose talk about dileep

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top