കോവിഡ് പടർന്നു പിടിക്കുന്നു; പ്രതിഫലം കുറച്ച് സംവിധായകന്‍ ഹരി!
Published on
കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ സിനിമ മേഖല വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.ഇത് പരിഗണിച്ച് പ്രതിഫലം കുറച്ച് സംവിധായകന്‍ ഹരി.
പുതിയ ചിത്രത്തിനുവേണ്ടി താന്‍ സ്ഥിരം വാങ്ങുന്നതില്‍ നിന്ന് 25 ശതമാനം കുറഞ്ഞ തുകയേ കൈപ്പറ്റൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യ നായകനാവുന്ന ‘അറുവാ’ ആണ് ഹരിയുടെ പുതിയ ചിത്രം.
‘കൊവിഡ് മഹാമാരിയും അതെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണും സിനിമാ മേഖലയെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്.നിര്‍മ്മാതാക്കളുടെ സുസ്ഥിതിയില്‍ മാത്രമേ സിനിമാ മേഖലയും നന്നാവൂ എന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ അടുത്ത സിനിമ അറുവായില്‍ എന്‍റെ പ്രതിഫലം 25 ശതമാനം കുറച്ചിരിക്കുന്നു എന്ന്ഹരി വ്യക്തമാക്കി.
about director hari
Continue Reading
You may also like...
Related Topics:news
