Connect with us

ഭാമയ്ക്ക് അങ്ങനെ ചെയ്യേണ്ടി വന്നു.. ഉറ്റ സുഹൃത്തിനെ ചതിച്ചു.. ഇല്ലങ്കിൽ അത് സംഭവിച്ചേനെ.. പിന്നിൽ വലിയ നീക്കം

Malayalam

ഭാമയ്ക്ക് അങ്ങനെ ചെയ്യേണ്ടി വന്നു.. ഉറ്റ സുഹൃത്തിനെ ചതിച്ചു.. ഇല്ലങ്കിൽ അത് സംഭവിച്ചേനെ.. പിന്നിൽ വലിയ നീക്കം

ഭാമയ്ക്ക് അങ്ങനെ ചെയ്യേണ്ടി വന്നു.. ഉറ്റ സുഹൃത്തിനെ ചതിച്ചു.. ഇല്ലങ്കിൽ അത് സംഭവിച്ചേനെ.. പിന്നിൽ വലിയ നീക്കം

”You will understand the damage you did to someone until the same thing is done to you.That is why I am here.Karma”
മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസ്സിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് കര്‍മ്മ..
ഇത് ഇന്നലെ സെപ്റ്റംബര്‍ 18 ന് ആക്രമണത്തിന് ഇരയായ യുവനടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വാചകമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തിലാണ് നടി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്.ഇരയായ യുവനടി ഏറെനാളായി പീഡനകേസിനെ കുറിച്ച് യാതൊന്നും പ്രതികരിക്കാറില്ല. എന്നാല്‍ ഭാമയുടെ പിന്‍മാറ്റം യുവ നടിയെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാവും. അവരുടെ കുറിപ്പില്‍ അക്കാര്യം വ്യക്തമാണ്.

നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസിയും രംഗത്തെത്തി. പ്രോസിക്യൂഷന് നല്‍കിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ രേവതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. സഹപ്രവര്‍ത്തകരെപ്പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നത് വേദനാജനകമാണെന്നും രേവതിയും ഫേസ്ബുക്കില്‍ കുറിച്ചു.അതിജീവിച്ചവള്‍ക്ക് ഒപ്പം നില്‍ക്കേണ്ടവര്‍ കൂറ് മാറിയത് സത്യമാണെങ്കില്‍ അതില്‍ ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ കുറിപ്പ്. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് എന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി. ഇതിനുപിന്നാലെ അവള്‍ക്കൊപ്പം ക്യാമ്പയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളുടെ കൂറുമാറ്റത്തില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്ങല്‍. കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ എന്നിവരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ പോസ്റ്റ്.

‘ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. നാല് പേര്‍ അവരുടെ മൊഴി മാറ്റിപ്പറഞ്ഞെന്നാണ് കേള്‍ക്കുന്നത്. നമുക്കറിയാവുന്നത് പോലെ, ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്’റിമ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടി രേവതിയും വിമര്‍ശനവുമായി രംഗത്തെത്തി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അപ്പോള്‍ ഭാമക്കെതിരെയാണോ ഇരയുടെ കുറിപ്പ് ?

സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണെന്നാണ് രേവതിയുടെ കുറിപ്പ് തുടങ്ങുന്നത്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ പ്രവര്‍ത്തിച്ചും ഒത്തിരി നല്ല സമയങ്ങള്‍ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോള്‍ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലര്‍. ഏറെ പ്രശസ്തമായതും, എന്നാല്‍ ഇന്ന് ചര്‍ച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയില്‍ മൊഴി മാറ്റിപറഞ്ഞതില്‍ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാല്‍ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. ഇതുപോലുള്ള കഷ്ടപ്പാടുകള്‍ക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവര്‍ക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നല്‍കി എന്ന പേരില്‍ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങള്‍ ആരും മനസിലാക്കുന്നില്ല.

about dileep case

More in Malayalam

Trending

Recent

To Top