Connect with us

ദിലീപിൻറെ ഭാര്യയാകാൻ ഉർവശി;ദിലീപ് പങ്കുവെച്ച ആ ഗെറ്റപ്പിൻറെ കൂടുതൽ വിശേഷങ്ങൾ അറിയാം!

Malayalam Breaking News

ദിലീപിൻറെ ഭാര്യയാകാൻ ഉർവശി;ദിലീപ് പങ്കുവെച്ച ആ ഗെറ്റപ്പിൻറെ കൂടുതൽ വിശേഷങ്ങൾ അറിയാം!

ദിലീപിൻറെ ഭാര്യയാകാൻ ഉർവശി;ദിലീപ് പങ്കുവെച്ച ആ ഗെറ്റപ്പിൻറെ കൂടുതൽ വിശേഷങ്ങൾ അറിയാം!

മലയാള സിനിമയിൽ ഇന്നും നിലനിൽക്കുന്ന ഒരു അപൂർവ്വ സൗഹൃദമാണ് ദിലീപിന്റെയും നാദിർഷയുടെയും.കൂടാതെ മിമിക്രിയിൽ തുടങ്ങി കലാജീവിതം ഒന്നിച്ച് ആരംഭിച്ച് അടുത്ത സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇവർ ഒന്നിക്കുന്നൊരു സിനിമ വരുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് റിപ്പോർട്ട്.കൂടാതെ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളു.അറുപത് വയസുള്ള വ്യക്തിയായിട്ടാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. ഉര്‍വശിയാണ് ദിലീപിന്റെ നായികയായിട്ടെത്തുന്നത്. മറ്റൊരു പ്രധാന സർപ്രൈസ് ഉര്‍വശി ദിലീപിന്റെ ഭാര്യയുടെ വേഷത്തിലായിരിക്കും അഭിനയിക്കുന്നത് എന്നതാണ്.

വലിയ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഹരീഷ് കണാരന്‍,സ്വാസിക,അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, കോട്ടയം നസീര്‍, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന സിനിമയാണെന്നാണ് അറിയുന്നത്.

about dileep

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top