Connect with us

എന്റെ സഹപ്രവർത്തകയെ ഉപദ്രവിച്ചത് അയാളാണ്! എന്റെ ശത്രു അവനാണ്.. ഒടുവിൽ സിദ്ധിക്ക് അത് സമ്മതിച്ചു!

Malayalam

എന്റെ സഹപ്രവർത്തകയെ ഉപദ്രവിച്ചത് അയാളാണ്! എന്റെ ശത്രു അവനാണ്.. ഒടുവിൽ സിദ്ധിക്ക് അത് സമ്മതിച്ചു!

എന്റെ സഹപ്രവർത്തകയെ ഉപദ്രവിച്ചത് അയാളാണ്! എന്റെ ശത്രു അവനാണ്.. ഒടുവിൽ സിദ്ധിക്ക് അത് സമ്മതിച്ചു!

നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്..നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ ഏറ്റവും കൂടുതൽ പിന്തുണച്ചവരിൽ ഒരാളാണ് നടൻ സിദ്ദിഖ്.ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേസുമായി ബന്ധപ്പെട്ട് മനസുതുറന്നിരിക്കുകയാണ് സിദ്ദിഖ്.

പബ്ലിക് എന്നെ എതിർക്കുമോ എന്നതിനേക്കാൾ ഉപരി ഞാൻ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതൽ പരിചയമുള്ള ഒരു ചെറുപ്പക്കാരൻ, പിന്നീട് സിനിമയിൽ വരുന്നു. എന്റെ സഹപ്രവർത്തകനായി, അറിയപ്പെടുന്ന നടനായി… അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്.അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച് അയാൾക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്. ആ സ്ഥാനത്തുനിന്ന് ആയാൾ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച് കഴിഞ്ഞാൽ പിന്നെ എനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല.അയാൾ തെറ്റുകാരനല്ലെന്നൊരു വിശ്വാസം എന്റെ മനസിൽ ഉണ്ട്, ഇത് കോടതിയിൽ ഇരിക്കുന്ന വിഷയമാണ്, അയാൾ കുറ്റാരോപിതനാണ്. തീരുമാനം പറയാൻ പാടില്ല.എങ്കിൽപ്പോലും ഞാൻ അയാളെ വിശ്വസിക്കുന്നുണ്ട്.’-സിദ്ദിഖ് പറഞ്ഞു.

എന്റെ സഹോദരൻ ഒരു കേസിൽപ്പെട്ടുപോയെന്നു കരുതുക. അപ്പോൾ എന്റെ സഹോദരനല്ലെന്ന് പറഞ്ഞ് തള്ളിക്കളയാൻ ഞാൻ തയ്യാറല്ല. അയാൾ എന്റെ സഹോദരനാണ്. ആയാളെ സഹായിക്കാൻ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് ഞാൻ അന്വേഷിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.’സംഭവം അറിഞ്ഞയുടൻ ഞാൻ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. ഞാൻ അപ്പോൾ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടൻ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോൾ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളിൽ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു.

എന്നെ സംബന്ധിച്ച് ആ കുറ്റം ചെയ്തയാളാണ് എന്റെ ശത്രു. അയാൾ ചിലപ്പോൾ പലരുടെയും പേര് പറയും. ഒരാള് പറഞ്ഞെന്നു കരുതി പോയി ഈ ക്രൈം ചെയ്യണോ? എനിക്ക് പറ്റില്ലെന്ന് പറഞ്ഞാൽ പോരേ.എന്റെ സഹപ്രവർത്തകയെ, എനിക്ക് സ്നേഹമുള്ള കുട്ടിയെ ഉപദ്രവിച്ചത് അയാളാണ്. എന്നെ സംബന്ധിച്ചിടത്തോളം അവനാണ് ശത്രു. അവൻ ശിക്ഷിക്കപ്പെടണം. അവൻ അഞ്ചോ ആറോ മാസം കഴിഞ്ഞപ്പോൾ ഒരു പേര് പറഞ്ഞു. ഞാൻ ആ വാക്കു വിശ്വസിക്കാൻ തയ്യാറല്ല. അതിനേക്കാൾ എന്റെ കൂട്ടുകാരൻ ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. പൾസർ സുനിയെ എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു നിലപാടെടുത്തത്.ഞാൻ നിൽക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്റെ ഓപ്പോസിറ്റ് ഭാഗത്ത് നിൽക്കുന്നത് പൾസർ സുനിയാണ്. എന്റെ ശത്രു അവനാണ്. അയാളാണ് ശിക്ഷിക്കപ്പെടേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു.’-സിദ്ദിഖ് പറഞ്ഞു.

about dileep

More in Malayalam

Trending

Recent

To Top