Connect with us

ആഗ്രഹങ്ങൾ ഒരിക്കലും കുഴിച്ച് മൂടരുത്; അത് നേടിയെടുക്കണം അച്ഛന്റെ ഉപദേശം ജീവിതം മാറ്റി മറിച്ചു!

Malayalam

ആഗ്രഹങ്ങൾ ഒരിക്കലും കുഴിച്ച് മൂടരുത്; അത് നേടിയെടുക്കണം അച്ഛന്റെ ഉപദേശം ജീവിതം മാറ്റി മറിച്ചു!

ആഗ്രഹങ്ങൾ ഒരിക്കലും കുഴിച്ച് മൂടരുത്; അത് നേടിയെടുക്കണം അച്ഛന്റെ ഉപദേശം ജീവിതം മാറ്റി മറിച്ചു!

സിഐഡി മൂസ , പഞ്ചാബി ഹൗസ് തുടങ്ങിയ ചിരി ചിത്രങ്ങള്‍കൊണ്ട് കുട്ടി മനസുകളിലടക്കം ഇടം നേടിയ ദിലീപ് ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്. ഹാസ്യകഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ദിലീപിന്റെ കൈകളില്‍ ഭഭ്രമാണ്. മലയാളികളുടെ ജനപ്രീയ നടൻ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്.ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദിലീപ് ജനശ്രദ്ധ പിടിച്ചു പറ്റിയത് . ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി.

ഇപ്പോഴിത ജീവിതത്തിൽ ആദ്യമായി പരീക്ഷയ്ക്ക് തോറ്റതിനെ കുറിച്ച് ദീലീപ് വെളിപ്പെടുത്തുകയാണ്. ഒരു
പ്രമുഖ മാധ്യമം അവതരിപ്പിക്കുന്ന പരിപാടിയിലാണ് പരീക്ഷയ്ക്ക് തോറ്റതിനെ കുറിച്ചും തുടർന്ന് അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ചും ദിലീപ് തുറന്ന് പറ‍ഞ്ഞത്. ദിലീപിനൊപ്പം സലിംകുമാറും പരിപാടിയിൽ ഉണ്ടായിരുന്നു.ജീവിതത്തിൽ ഒരു ആഗ്രഹം തോന്നിയാൽ ഒരിക്കലും അത് പാതിവഴിയിൽ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഏഴാം ക്ലാസിൽ തോറ്റ കാര്യം താരം വെളിപ്പെടുത്തിയത്. ഞാൻ പണ്ട് ഏഴാം ക്ലാസിൽ തോറ്റിട്ടുണ്ട്. എന്റെ ജീവിതം തീർന്നു എന്നാണ് അന്ന് വിചാരിച്ചത്. ഈ വിവരം അറിയുമ്പോൾ എന്നെ അച്ഛൻ ഭയങ്കരമായി അടിക്കുമെന്നാണ് വിചാരിച്ചത്.

എന്നാൽ അന്ന് അച്ഛൻ എന്നെ വിളിച്ച് തലയിൽ തലോടിയിട്ട് പറഞ്ഞു… വിഷമിക്കേണ്ട, പരാജയം എന്നത് വിജയത്തിന്റെ മുന്നോടിയാണ്. പിന്നീട് ഞാൻ ഒരു ക്ലാസിലും തോറ്റിട്ടില്ല. ഇതിൽ നിന്ന് ഞാൻ പറയുന്നത് ഇത്രമാത്രമാണ്. എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ സംഭവിച്ചാലും ആഗ്രഹത്തിൽ നിന്ന് മാറി ചിന്തിക്കുകയോ പതറുകയോ ചെയ്യരുത്. ലഭിക്കുന്ന അവഗണനയും വിമർശനങ്ങളും വളമായി എടുക്കുക. നമ്മൾ ലക്ഷ്യസ്ഥാനത്തിലേയ്ക്ക് അടുക്കുക തന്നെ ചെയ്യും.. ചെറുപ്പം മുതലെയുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നത്. ഭാഗ്യം കൊണ്ട് എനിയ്ക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റി. പ്രശ്നങ്ങളും തടസങ്ങളുമൊക്കെയുണ്ടാകും ആഗ്രഹങ്ങൾ ഒരിക്കലും കുഴിച്ച് മൂടരുതെന്നും ദിലീപ് പറയുന്നുണ്ട്.

ഗോപാലകൃഷ്ണനിൽ നിന്ന് ദിലീപ് എന്ന പേര് മാറ്റത്തിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ വിളിക്കുന്ന പേരാണ് ദിലീപ്. വിളിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് പേര് മാറ്റിയത്. പണ്ട് സ്റ്റേജ് പരിപാടി നടക്കുമ്പോൾ പേര് വിളിച്ച് പറയുമായിരുന്നു. ആലുവ പി ഗോപാലകൃഷ്ണൻ എന്നാണ് മൈക്കിൽ വിളിച്ച് പറയുന്നത്. വളരെ നീളം കൂടിയ പേരായിരുന്നത് കൊണ്ട് അത് കുറച്ച് ദിലീപ് എന്ന് മാറ്റുകയായിരുന്നു. അങ്ങനെയാണ് ഗോപാലകൃഷ്ണനിൽ നിന്ന് ദിലീപായത്. പേരും സ്വഭാവും ഒന്ന് വേണ്ട എന്ന് കരുതിയാണ് പേര് മാറ്റിയതെന്ന് മറിച്ചൊരു കൗണ്ടറും സലിം കുമാർ അടിച്ചു.

ABOUT DILEEP

More in Malayalam

Trending

Recent

To Top