Connect with us

ഇത്രയും ഭാരമുള്ള വസ്ത്രമിട്ട് ഡാൻസ് കളിച്ച മാധുരിയെ സമ്മതിക്കണം!

Bollywood

ഇത്രയും ഭാരമുള്ള വസ്ത്രമിട്ട് ഡാൻസ് കളിച്ച മാധുരിയെ സമ്മതിക്കണം!

ഇത്രയും ഭാരമുള്ള വസ്ത്രമിട്ട് ഡാൻസ് കളിച്ച മാധുരിയെ സമ്മതിക്കണം!

ശരത്ചന്ദ്ര ചതോപാധ്യായയുടെ വിഖ്യാതമായ ബംഗാളി നോവലാണ് ദേവ്ദാസ്. 1917 ജൂൺ 30-നാണ് ‘നഷ്ടപ്രണയത്തിന്റെ നിത്യഹരിതകാവ്യം’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവൽ പ്രസിദ്ധീകൃതമായത്. നോവലിനെ അവലംബിച്ച്, ഇതേ പേരിൽ നിരവധി ചലച്ചിത്രങ്ങൾ വിവിധ കാലയളവുകളിൽ പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്.

ബോളിവുഡിലെ എന്നത്തേയും മികച്ച സിനിമകിൽ ഒന്നായിരുന്നു ദേവദാസും ,അന്നത്തെ ഐശ്വര്യ റായ് ഷാരൂഖാൻ കോമ്പൊ വളരെ ശ്രേതീയമാണ്. സഞ്ജയ് ലീല ബന്‍സാലി വെള്ളിത്തിരയില്‍ തീര്‍ത്ത വിസ്മയമായിരുന്നു ദേവദാസ് എന്ന പ്രണയകാവ്യം. ദുരന്തപര്യവസായിയായ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അതിലെ വസ്ത്രാലങ്കാരം. ചിത്രത്തില്‍ മാധുരി അണിഞ്ഞിരുന്ന ഖാഗ്ര ചോളി ഇന്നും ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ ആ മനോഹര വസ്ത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോഷ്‌ലയും.

സര്‍ദോസി എംബ്രോയ്ഡറിയും നിറയെ യഥാര്‍ഥ കണ്ണാടികളും പിടിപ്പിച്ച ചോളിയായിരുന്നു അത്. പ്രഗത്ഭരായ തൊഴിലാളികള്‍ രണ്ട് മാസമെടുത്താണ് ഈ ചോളി നെയ്തത്. 10 കിലോഗ്രാം ആയിരുന്നു അതിന്റെ ഭാരം. 2015ല്‍ ലണ്ടണിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബേര്‍ട്ട് മ്യൂസിയത്ത് വെച്ച് നടന്ന ഇന്ത്യന്‍ ഫാബ്രിക്ക് പ്രദര്‍ശനത്തിനും ഈ വസ്ത്രമുണ്ടായിരുന്നു.

2002 ലാണ് സഞ്ജയ് ലീല ബാന്‍സാലി ദേവദാസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. ഷാരൂഖ് ദേവദാസായപ്പോള്‍ പ്രണയിനി പാര്‍വതിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു. ചന്ദ്രമുഖി എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തിയത് മാധുരി ദീക്ഷിത്തായിരുന്നു. 40 കോടിയോളം രൂപ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ദേവദാസ് 100 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇസ്മൈയില്‍ ദാര്‍ബറിന്റെ ഈണങ്ങളും ബിനോദ് പ്രധാന്റെ ഛായാഗ്രാഹണവും സിനിമയെ മറ്റൊരു തലത്തില്‍ കൊണ്ടെത്തിച്ചു. ചിത്രത്തിലെ ‘ഡോലാരെ’ എന്ന ഗാനം ഇന്നും നൃത്തേവദികളില്‍ അലകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മാധുരിയും ഐശ്വര്യയും ആടിത്തകര്‍ത്ത ഈ ഗാനത്തിനു വേണ്ടി ചുവടുകള്‍ ഒരുക്കിയത് മുതിര്‍ന്ന നൃത്തസംവിധായികയായ സരോജ ഖാനാണ്. ഏറെ ‘ദുര്‍ഘടം’ പിടിച്ച ഈ പാട്ടില്‍ അഭിനയിക്കുമ്പോള്‍ മാധുരി തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു.

പുരസ്‌കാരവേദിയിലും ദേവദാസ് വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ചിത്രമായി തിരഞ്ഞെടുത്ത ദേവദാസ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായം നേടി. ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയില്‍ പോപ്പുലര്‍ സിനിമാവിഭാഗത്തില്‍ അടക്കം അഞ്ച് അവാര്‍ഡുകള്‍ ദേവദാസ് നേടി. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ശ്രേയ ഘോഷാല്‍ എന്ന പെണ്‍കുട്ടിയുടെ ബോളിവുഡ് അരങ്ങേറ്റചിത്രമായിരുന്നു ദേവദാസ്. പതിനാറ് വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ ബേരി പിയാ.. എന്ന ഗാനമാലപിച്ച് രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ശ്രേയ സ്വന്തമാക്കി. മികച്ച നൃത്തസംവിധാനത്തിന് സരോജ ഖാനും മികച്ച കലാസംവിധാനത്തിന് നിധിന്‍ ചന്ദ്രകാന്ത് ദേശായിയും മികച്ച വസ്ത്രാലങ്കാരത്തിന് നീത ലുല്ല, അബുജാനി, സന്ദീപ് ഘോസ്ല, രേസ ഷരീഫി എന്നിവരും ദേവദാസിലുടെ ദേശീയ പുരസ്താരവേദിയില്‍ നേട്ടം കൊയ്തു.

അതിനാടകീയതയാർന്ന ഇതിവൃത്തമാണ് ഇതിന്റേത്. എങ്കിലും വൈകാരികതീവ്രതയാൽ ഇത് ജനപ്രിയമായി. ഒരു ധനിക കുടുംബാംഗമായ ദേവദാസ് ആണ് നായകൻ; ദരിദ്രകുടുംബാംഗമായ പാർവതി നായികയും. ബാല്യകാലസഖികളായിരുന്ന അവർ യൗവനത്തിൽ ഗാഢപ്രണയത്തിലാകുന്നു. ജാതിയുടെ അതിരുകൾ പ്രണയത്തിന് പ്രതിബന്ധം തീർക്കുന്നു. വൃദ്ധനും വിഭാര്യനുമായ ഒരാൾക്ക് പാർവതിയെ വീട്ടുകാർ കല്യാണം കഴിച്ചു കൊടുക്കുന്നു. നിരാശനായ ദേവദാസ് നഗരത്തിലെത്തി മദ്യത്തിൽ ആശ്വാസം കണ്ടെത്തുന്നു. പിന്നീട് കൊട്ടാരനർത്തകിയായ ചന്ദ്രമുഖിയെ അയാൾ വരിക്കുന്നു. അമിതമദ്യപാനിയായ അയാളെ ചന്ദ്രമുഖി ഉപേക്ഷിക്കുമ്പോൾ തന്റെ യഥാർഥ കാമുകിയെത്തേടി ദേവദാസ് എത്തുന്നു. പക്ഷേ, പ്രണയിനിയുടെ വീടിന്റെ പടിവാതിൽക്കൽ അയാൾ മരിച്ചുവീഴുന്നു. തീവ്രപ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും ഒരു ഇന്ത്യൻ ബിംബം തന്നെയായി മാറിയ ദേവദാസിന്റെ കഥാസാരം ഇതാണ്.

about devdas movie madhuri dress

More in Bollywood

Trending

Recent

To Top