Connect with us

അത് കുടുംബ കലഹത്തിലേക്ക് വരെ പോയേക്കുമോ എന്നു ഭയന്നു; ഞാനും അവളും പെട്ടു..അതാണ് സത്യം!

Malayalam

അത് കുടുംബ കലഹത്തിലേക്ക് വരെ പോയേക്കുമോ എന്നു ഭയന്നു; ഞാനും അവളും പെട്ടു..അതാണ് സത്യം!

അത് കുടുംബ കലഹത്തിലേക്ക് വരെ പോയേക്കുമോ എന്നു ഭയന്നു; ഞാനും അവളും പെട്ടു..അതാണ് സത്യം!

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. ചെമ്പൻ വിനോദിന്റെ വിവാഹ വാര്‍ത്ത ചില്ലറ പൊല്ലാപ്പൊന്നുമല്ല സോഷ്യല്‍മീഡിയയില്‍ ഉണ്ടാക്കിയത്.കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. 45 വയസുള്ള ചെമ്ബന്‍ വിനോദ് ജോസും 25 വയസുള്ള മറിയവും തമ്മിലുള്ള പ്രായ വ്യത്യാസത്തെമുന്‍നിര്‍ത്തിയായിരുന്നു പലരും ഈ വിവാഹത്തെ പരിഹസിച്ചത്.എന്നാൽ ഇപ്പോളിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഇരുവരും.

ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളർന്ന് എപ്പോഴോ പ്രണയത്തിലേക്ക് വന്നു. എങ്ങനെയൊക്കെയോ പരസ്പരം അറിഞ്ഞു. അത് വിട്ടു പോകില്ല എന്നു തോന്നിയപ്പോൾ വിവാഹിതരാകാം എന്നു തോന്നി. കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണ് എന്ന ചോദ്യം ഞങ്ങൾക്കിടയിലേക്ക് വരുന്നത്. അതിനെപ്പറ്റി വലിയ ചർച്ച തന്നെ നടന്നുകൊണ്ടിരിക്കുകയാണ് ഞങ്ങൾ തമ്മിൽ. ഇതൊരു കുടുംബ കലഹത്തിലേക്ക് വരെ പോയേക്കുമോ എന്നു തോന്നിയപ്പോൾ ഞങ്ങൾ ചർച്ച നിർത്തി. ആര് ആദ്യം പ്രണയം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം.

ഞങ്ങൾ രണ്ടു പേരും സ്വാതന്ത്ര്യബോധത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. മറ്റേ ആളിന്റെ സ്പേസിനെ അംഗീകരിക്കാൻ കഴിയുന്നവർ ആണ്. ചെമ്പൻ കടുത്ത മദ്യപാനി ആണ് എന്നായിരുന്നു ഏറ്റുമധികം കേട്ടത്. വില്ലത്തരം ഉള്ള ആളാണ് എന്നും. ചെമ്പൻ മദ്യപിക്കുന്ന ആൾ ആണ്. എ ന്നാൽ മദ്യം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത, ദിവസവും മദ്യം നി ർബന്ധം ഉള്ള ആളൊന്നുമല്ല. ചില അഭിമുഖങ്ങൾ ഉണ്ടാക്കിയ തെറ്റിധാരണ ആണത്. വില്ലത്തരം ഒരൽപം ഉള്ളത് നല്ലതാണ്. അതാവശ്യമുള്ളിടത്തു മാത്രം.

രണ്ടു വീട്ടുകാരുടെയും പൂർണമായ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് വിവാഹം കഴിച്ചത്. ലോക്ക് ഡൗൺ കഴിയട്ടെ എന്നായിരുന്നു താൽപര്യം. അല്ലെങ്കിൽ വീട്ടുകാർക്ക് പങ്കെടുക്കാനാകില്ല. പക്ഷേ, നോട്ടീസ് പിരീഡ് പ്രകാരം മേയ് അഞ്ചിനകം വിവാഹം കഴിച്ചില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകണം. അതുകൊണ്ട് വിവാഹം ഇങ്ങനെയായി.

എന്റെയും മറിയത്തിന്റെയും വീട്ടിൽ വന്ന് തീരുമാനം മാറ്റാൻ ശ്രമിച്ചവർ ഉണ്ട്. ‘ഇത്രേം ചെറിയ പെണ്ണിനെ ഇവൻ കെട്ടുന്നത് ശരിയാണോ?’ ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് ‘എത്ര കാലം അവൻ ഒറ്റയ്ക്ക് ജീവിക്കും? അവന് ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ’ എന്നാണ്.

about chemban vinod

More in Malayalam

Trending

Recent

To Top