Malayalam
വിവാഹത്തിന് മുന്‍പും ഒരുമിച്ചാണ് താമസമെന്ന വാര്‍ത്തയാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ചത്!
വിവാഹത്തിന് മുന്‍പും ഒരുമിച്ചാണ് താമസമെന്ന വാര്‍ത്തയാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ചത്!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സായ്കുമാറും ബിന്ദു പണിക്കറും.നിരവധി ചിത്രങ്ങളിലൂടെ നായകനും വില്ലനുമൊക്കെയായി പ്രേക്ഷക ഹൃദയങ്ങളില്‍ സായി കുമാര്‍ ചേക്കേറിയപ്പോള്‍ കോമഡി ശൈലികളും സീരിയസ് കഥാപാത്രങ്ങളും ചെയ്ത് ബിന്ദു പണിക്കരും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി.ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍ ഇപ്പോള്‍ സെലക്റ്റീവായിരിക്കുകയാണ്. ഓടി നടന്ന് അഭിനയിക്കുന്നതിന് പകരം അഭിനയപ്രാധാന്യമുള്ള ചിത്രങ്ങള്‍ മാത്രമേ ഇരുവരും ചെയ്യുന്നുള്ളൂ.
ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം 2009 ലാണ് സായി കുമാര്‍ ബിന്ദു പണിക്കറെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ മോചനത്തിന് മുമ്പ് തന്നെ സായി കുമാറും ബിന്ദു പണിക്കറും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന രീതിയില്‍ ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോളിതാ ഇരുവരുടെയും വിവാഹത്തിന് ശേഷവും വാര്‍ത്തകളില്‍ ഇടംപിടിച്ചതിനെ പറ്റി മനസ്സ് തുറക്കുകയുമാണ് ബിന്ദു പണിക്കര്‍.
വിവാഹത്തിന് മുന്‍പും ഒരുമിച്ചാണ് താമസമെന്ന വാര്‍ത്തയാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ചതെന്നും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ സമയത്തും പല കഥകള്‍ കേട്ടെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. ആദ്യ ഭര്‍ത്താവ് ബിജുവേട്ടന്‍ മരിച്ചു മാസങ്ങളോളം സിനിമയില്‍ നിന്നും വിട്ടുനിന്നു അപ്പോഴാണ് സായിയേട്ടന്‍ ഉള്‍പ്പടെ ഉള്ളവര്‍ അമേരിക്കയില്‍ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്.
സഹോദരന്റെ നിര്‍ബന്ധ പ്രകാരം അമേരിക്കയില്‍ പോയെന്നും എന്നാല്‍ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകള്‍ പ്രചരിച്ചു അതില്‍ ഒന്നും വാസ്തവമില്ലായിരുന്നു എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭര്‍ത്താവും വിവാഹം ആലോചിച്ചു വീട്ടില്‍ എത്തിയെന്നും പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു തന്റെ മറുപടിയെന്നും ബിന്ദു പറയുന്നു.
കുഞ്ഞിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ മാര്യേജായി നടത്തിയത്. നേരത്തെയുള്ള സംസാരത്തിന് ശേഷമല്ല ഒരു സ്ഥലത്ത് താമസിച്ചതെന്നും എല്ലാം യാഥര്‍ച്ഛികമായിരുന്നു. ഒരു ഫ്ലാറ്റ് അന്വേഷിച്ചു ചെന്നപ്പോളാണ് അവിടുത്തെ ഓഫീസ് ബോയ് രണ്ടു പേര്‍ക്കും കൂടി ഒരു അഡ്രെസ്സ് പോരേയെന്ന് ചോദിച്ചത് അപ്പോളാണ് സായിയേട്ടനും ഇ ഫ്ലാറ്റില്‍ തന്നെയാണ് താമസമെന്നത് താന്‍ അറിയുന്നത്. അങ്ങനെ താന്‍ നാലാം നിലയിലും സായിയേട്ടന്‍ മൂന്നാം നിലയിലും താമസിച്ചു അങ്ങനെയാണ് ഒരുമിച്ചാണ് താമസമെന്ന കഥ പ്രചരിക്കാന്‍ തുടങ്ങിയതെന്നും ബിന്ദു പണിക്കര്‍ പറയുന്നു.
about bindhu panikkar
