Connect with us

‘11710010’ മോഹന്‍ലാല്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞ നമ്പർ ഓർമ്മയുണ്ടോ? അതിന് പിന്നിലെ രഹസ്യം ഇതാണ്!

Malayalam

‘11710010’ മോഹന്‍ലാല്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞ നമ്പർ ഓർമ്മയുണ്ടോ? അതിന് പിന്നിലെ രഹസ്യം ഇതാണ്!

‘11710010’ മോഹന്‍ലാല്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞ നമ്പർ ഓർമ്മയുണ്ടോ? അതിന് പിന്നിലെ രഹസ്യം ഇതാണ്!

ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍. എന്ന ടാഗ് ലൈനോട് കൂടിയാണ് ഇത്തവണ ബിഗ്‌ബോസ് മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.ഇക്കുറി 17 മത്സരാർത്ഥികളാണ് ബിഗ് ബോസ് 2 വിൽ മത്സരിയ്ക്കുന്നത്. അതിൽ ഏറെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരായവർ.പതിവ് തെറ്റിക്കാതെ മോഹൻലാൽ തന്നെ അവതാരകനായെത്തിയത് പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.
ഒരു കോഡ് നമ്പര്‍ പറഞ്ഞുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ഈ സീസണിന് തുടക്കം കുറിച്ചത്. പിന്നീട് വേദിയിലും അദ്ദേഹം പലതവണ അത് ആവര്‍ത്തിച്ചു. ‘11710010’ എന്നതാണ് മോഹന്‍ലാല്‍ പലതവണ ആവര്‍ത്തിച്ചുപറഞ്ഞ നമ്പര്‍.

ഒരു രഹസ്യ കോഡാണ് ഇതെന്നും അര്‍ഥം വഴിയേ മനസിലാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും എന്താണ് ഈ സംഖ്യയുടെ അര്‍ഥം?എന്താണെന്ന് നോക്കാം…
ബിഗ് ബോസ് ഷോയുടെ അടിസ്ഥാനപരമായ പ്രത്യേകതകളെ സംഖ്യകളിലേക്ക് രൂപപ്പെടുത്തിയതാണ് ‘11710070’ എന്നത്. അതിനെ 1, 17, 100, 70 എന്നിങ്ങനെ വേര്‍പിരിച്ചെഴുതിയാല്‍ പലര്‍ക്കും വേഗത്തില്‍ അര്‍ഥം ഗ്രഹിക്കാനാവും. 1 എന്നാല്‍ ബിഗ് ബോസ് ഹൗസിനെ കുറിക്കുന്നു. മുഴുവന്‍ മത്സരാര്‍ഥികളെയും ഉള്‍ക്കൊള്ളുന്ന ‘ഒരു’ വീട് അഥവാ ബിഗ് ബോസ് ഹൗസ്. 17 എന്നത് ആരംഭത്തിലെ ആകെ മത്സരാര്‍ഥികളുടെ എണ്ണം. 100 എന്നത് ഷോയുടെ ആകെ ദൈര്‍ഘ്യമായ 100 ദിവസങ്ങള്‍. 70 എന്നത് ആകെയുള്ള ക്യാമറകളുടെ എണ്ണം. ഈ സംഖ്യകള്‍ ഒരുമിച്ച് പറയുന്നതാണ് മോഹന്‍ലാല്‍ പറയുന്ന കോഡ്.

about bigboss season 2

Continue Reading
You may also like...

More in Malayalam

Trending

Recent

To Top