Malayalam
ബിഗ്‌ബോസിൽ കൂട്ടത്തല്ല്;ജസ്‍ലയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ് രജിത് കുമാർ.. ജസ്‍ല മാടശ്ശേരി എത്തിയതിന് പിന്നിൽ….
ബിഗ്‌ബോസിൽ കൂട്ടത്തല്ല്;ജസ്‍ലയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ് രജിത് കുമാർ.. ജസ്‍ല മാടശ്ശേരി എത്തിയതിന് പിന്നിൽ….
ബിഗ്‌ബോസ് ഹൗസിൽ പുതിയ അതിഥികൾ വന്നതോടെ മത്സരം ചൂടുപിടിക്കുകയാണ്.ജസ്‍ല മാടശ്ശേരിയും ദയ അശ്വതിയും എത്തിയതോടെ ഇതുവരെ ഉണ്ടായിരുന്ന കളിയിൽ വലിയ മാറ്റങ്ങൾ വന്നു.ഇപ്പോൾ മത്സരാർത്ഥികൾ വേറെ നിവർത്തിയില്ലാതെ ഒന്നിനൊന്നിന് മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്.ഇത്രനാളും ബിഗ്‌ബോസിൽ കൃത്യമായ കണക്കുകൂട്ടലോടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത് രജിത് കുമാറാണ്.
ബിഗ്‌ബോസ് ഹൗസിൽ എത്തിയപ്പോൾ തന്നെ ജസ്‌ല മാടശ്ശേരി കൊമ്പുകോർത്തത് രജിത് കുമാറിനോടായിരുന്നു.രജിത് കുമാറിനെ വിടാതെ പിന്തുടരുമെന്നും ജസ്‍ല മാടശ്ശേരി ഒരു തര്‍ക്കത്തിനൊടുവില്‍ പറയുന്നു.
ബിഗ്‌ബോസിൽ ചർച്ചകൾക്കിടെ ഇനി താൻ പെണ്ണിന്റെ മേക്കപ്പ് അനിയൻ പോകുകയാണെന്ന് രജിത് കുമാർ പറഞ്ഞു.മാത്രമല്ല അങ്ങനെ ഓരോ ദിവസവും ഓരോരുത്തർ ചെയ്യണമെന്നും രജിത്ത് കുമാർ പറയുകയുണ്ടായി.അപ്പോൾ ജസ്‌ല ഇടപെട്ടു. അങ്ങനെയെങ്കിൽ ഞങ്ങൾ പെണ്ണുങ്ങൾ എന്ത് ചെയ്യുമെന്നായി ജസ്‌ല.അതിന് നിങ്ങൾ ഇപ്പോഴേ ആണുങ്ങൾ ആയിക്കഴിഞ്ഞല്ലോ അങ്ങനെ അല്ലെ നടക്കുന്നതെന്ന് രജിത് കുമാർ ചോദിച്ചു.അങ്ങനെ കൈലിയും ഷർട്ടുമൊക്കെ ഇട്ടുകഴിഞ്ഞാൽ പെണ്ണ് ആണാകുമോ എന്ന് ജസ്‌ല.
അധികം ഡയലോഗ് അടിക്കേണ്ട ഇയാളെ കണ്ടാല്‍ ആണായെന്ന് തോന്നുമോയെന്ന് പ്രദീപ് ചന്ദ്രനെ ചൂണ്ടി രജിത് കുമാര്‍ ചോദിച്ചു. നിങ്ങൾക്ക് എന്തും പറയാം ഞങ്ങൾക്ക് പറയാൻ പറ്റില്ലേ..അതെന്താ അങ്ങനെ എന്ന് ജസ്‌ല ചോദിച്ചു.മാത്രമല്ല അയാളേതാ എന്ന് അയാള്‍ തന്നെ പറയട്ടെ അത് ഞങ്ങള്‍ അംഗീകരിക്കുമെന്നും കൈലിയും ഷര്‍ട്ടും ആണുങ്ങൾ മാത്രമാണോ പെണ്ണുങ്ങൾ ഇടില്ലേ എന്നും ജസ്‌ല ചോദിച്ചു.തുടന്ന് ഇരുവരും തമ്മിൽ കൊമ്പു കോർത്തു.എന്നാൽ രജിത് ഒടുവിൻലൻ പിന്മാറി പോയി.നിന്നെ മനസിലാക്കിക്കാൻ എനിക്ക് കഴിയില്ല എന്ന് പറഞ്ഞാണ് രജിത് കുമാർ പിന്മാറിയത്.നിങ്ങള്‍ പറയുന്ന സ്‍ത്രീവിരുദ്ധത എല്ലാവരും അംഗീകരിക്കണം, നമ്മള്‍ പറയുന്നത് കേള്‍ക്കില്ല എന്നും ജസ്‍ല പറഞ്ഞു. നീ അംഗീകരിക്കണ്ട മോളെ എന്ന് രജിത് കുമാറും പറഞ്ഞു.
about bigboss season 2
