Connect with us

അവർ പറ്റിക്കുകയായിരുന്നു;ബിഗ്‌ബോസ് ഹൗസിലെ അനുഭവങ്ങളെക്കുറിച്ച് അമൃതയും അഭിരാമിയും പറയുന്നത് ഇങ്ങനെ!

Malayalam

അവർ പറ്റിക്കുകയായിരുന്നു;ബിഗ്‌ബോസ് ഹൗസിലെ അനുഭവങ്ങളെക്കുറിച്ച് അമൃതയും അഭിരാമിയും പറയുന്നത് ഇങ്ങനെ!

അവർ പറ്റിക്കുകയായിരുന്നു;ബിഗ്‌ബോസ് ഹൗസിലെ അനുഭവങ്ങളെക്കുറിച്ച് അമൃതയും അഭിരാമിയും പറയുന്നത് ഇങ്ങനെ!

ബിഗ് ബോസിലെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഭിരാമിയും അമൃതയും. ഇരുവരും ഇതേക്കുറിച്ച് തുറന്നുപറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബിഗ് ബോസിലെ ആദ്യദിനം മുതല്‍ ഇറങ്ങുന്ന ദിവസം വരെയുള്ള ഓരോ കാര്യവും മറക്കാന്‍ കഴിയാത്തതാണ്. പ്രതീക്ഷിച്ചിരുന്നില്ല ഇത് പോലൊരു അനുഭവം. കാണുമ്പോഴുള്ള ചിരി തമാശയും വഴക്കും മാത്രമല്ല പ്രത്യേകമായൊരു അനുഭവമാണ്. ഇത്തരമൊരു ഷോയുടെ ഭാഗമാവാന്‍ കഴിഞ്ഞതും ഭാഗ്യമായാണ് കരുതുന്നതെന്നുമാണ് ഇരുവരും പറയുന്നത്.

ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇമോഷണലാവുന്നവരാണ് ബിഗ് ബോസിലുണ്ടായിരുന്നത്. ക്യാമറ സ്‌പേസ് കിട്ടാന്‍ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത്. ബിഗ് ബോസ് വീട്ടില്‍ ഫോണോ ടിവിയോ പത്രമോ ഒന്നും ഇല്ല. ടാസ്‌ക്കിന്റെ സമയത്ത് കിട്ടുന്ന ഓപ്പോ ഫോണാണ് ആകെ കാണുന്നത്. അതിനകത്ത് സിമ്മോ നെറ്റോ ഒന്നുമില്ല. അത് നമ്മള്‍ എടുത്ത് നോക്കി തിരിച്ച് കൊടുക്കും. അതായിരുന്നു അവസ്ഥ.

ബിഗ് ബോസിന്റെ ശബ്ദം കേട്ട് അതാരുടെയാണ് എന്നറിയാനായുള്ള ആകാംക്ഷയുണ്ടായിരുന്നു എല്ലാവര്‍ക്കും. പുറത്തെത്തിയപ്പോഴുള്ള വലിയ മിസ്സിംഗും അതായിരുന്നു. അവസാനം അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പറ്റിക്കുകയായിരുന്നു. കൊറോണ കാരണം ഷോ നിര്‍ത്തുന്നുവെന്ന് പറഞ്ഞപ്പോല്‍ എല്ലാവരും ഷോക്കിലായിരുന്നു. ആരും നിരാശരായിരുന്നില്ല. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം സേഫാണോ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

about bigboss

More in Malayalam

Trending

Recent

To Top