News
പുരുഷന്മാരെ മാത്രം കുറ്റം പറയരുത്;ലൈംഗിക അതിക്രമത്തിന് സ്ത്രീകളും ഉത്തരവാദികളാണ്;;ഭാഗ്യരാജിൻറെ വാക്കുകൾ വിവാദത്തിലേക്ക്!
പുരുഷന്മാരെ മാത്രം കുറ്റം പറയരുത്;ലൈംഗിക അതിക്രമത്തിന് സ്ത്രീകളും ഉത്തരവാദികളാണ്;;ഭാഗ്യരാജിൻറെ വാക്കുകൾ വിവാദത്തിലേക്ക്!
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഭാഗ്യരാജ്.ഒരേ സമയം നടനായും സംവിധായകനായും തിളങ്ങുന്ന താരം കൂടിയാണ്. ഇപ്പോഴിതാ താരത്തിന്റെ വാക്കുകൾ വലിയ വിവാദത്തിലേക്ക് വഴിവെച്ചിരിക്കുകയാണ്.കാലക്രമേണയുള്ള സ്ത്രീകളുടെ മാറ്റത്തെ കുറിച്ചും നടൻ പറയുന്നു.ഫോണുകൾ ഉപയോഗിക്കുമ്പോൾ സ്ത്രീകൾ എത്രത്തോളം മാറിയെന്ന വിഷയമാണ് ഭാഗ്യരാജ് സംസാരിച്ചത്.
മൊബൈല്‍ ഫോണിന്റെ കടന്നുവരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് ഭാഗ്യരാജ് പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇരകളായ സ്ത്രീകളും ഒരേപോലെ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു ഭാഗ്യരാജിന്റെ പരാമര്‍ശം.
തെറ്റുകള്‍ സംഭവിക്കാനുളള സാഹചര്യം ഒരുക്കുന്നത് സ്ത്രീകളാണ്. അവര്‍ നല്ലരീതിയില്‍ പെരുമാറിയാല്‍ ഇതൊന്നും സംഭവിക്കില്ലെന്നും ഭാഗ്യരാജ് അഭിപ്രായപ്പെട്ടു.
ആണുങ്ങളെ മാത്രം എല്ലായ്പ്പോഴും കുറ്റം പറയാന്‍ സാധിക്കില്ല. തങ്ങളുടെ ദൗര്‍ബല്യങ്ങളെ മുതലെടുക്കാന്‍ പുരുഷന്മാര്‍ക്ക് അവസരം നല്‍കുന്നത് സ്ത്രീകള്‍ തന്നെയാണ്. പുരുഷന്മാരുടെ അവിഹിത ബന്ധങ്ങളെ ന്യായീകരിച്ച താരം, സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിലേക്ക് വരെ എത്തുമെന്നും അഭിപ്രായപ്പെട്ടു.
താനൊരു കൂട്ടു കുടുംബ വ്യവസ്ഥയില്‍ നിന്ന് വന്ന വ്യക്തിയായതുകൊണ്ടാണ് തന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് ‘അറിയാതെ’ പ്രാധാന്യം നല്‍കിയതെന്നും ഭാഗ്യരാജ് പറഞ്ഞു.
about bhagyaraj
