Connect with us

ഫോണുകൾ സ്വിച്ച് ഡ് ഓഫാക്കിയ മൂവരും ഭാഗ്യലക്ഷിയുടെ ചെന്നൈയിലെ ഫ്ലാറ്റിൽ…ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിനായി ഒന്നര ലക്ഷം രൂപ മുടക്കിയിട്ടും കാര്യമുണ്ടായില്ല…

Malayalam

ഫോണുകൾ സ്വിച്ച് ഡ് ഓഫാക്കിയ മൂവരും ഭാഗ്യലക്ഷിയുടെ ചെന്നൈയിലെ ഫ്ലാറ്റിൽ…ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിനായി ഒന്നര ലക്ഷം രൂപ മുടക്കിയിട്ടും കാര്യമുണ്ടായില്ല…

ഫോണുകൾ സ്വിച്ച് ഡ് ഓഫാക്കിയ മൂവരും ഭാഗ്യലക്ഷിയുടെ ചെന്നൈയിലെ ഫ്ലാറ്റിൽ…ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിനായി ഒന്നര ലക്ഷം രൂപ മുടക്കിയിട്ടും കാര്യമുണ്ടായില്ല…

പലതും പ്രസംഗിക്കാന്‍ കൊള്ളാം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചതാണ്. ഒരാവേശത്തിന് കയ്യടി കിട്ടാനായി ചാനലിലൂടെ എന്തും വിളിച്ച് പറയാമെങ്കിലും അത് നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതാണ് ഭാഗ്യലക്ഷ്മിയ്ക്കും ദിയസനയ്ക്കും ശ്രീലക്ഷ്മിയ്ക്കും ഉണ്ടായത്. സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ ഇട്ട യൂ ട്യൂബര്‍ വിജയ് പി നായരെ ആരും ന്യായീകരിക്കുന്നില്ല. അതേസമയം വീട്ടില്‍ കയറി അദ്ദേഹത്തെ കൈകാര്യം ചെയ്തതും തെറിവിളിച്ചതും പരക്കെ വിമര്‍ശനത്തിന് പാത്രമായി. ഇതോടെയാണ് ഇവര്‍ക്കെതിരെ വിജയ് പി നായര്‍ കേസ് കൊടുത്തത്.

യൂട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടേയും മുൻകൂർ ജാമ്യം തള്ളിയതോടെ 3 പ്രതികളും ഒളിവിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഫോണുകൾ സ്വിച്ച് ഡ് ഓഫാക്കിയ മൂവരും ഭാഗ്യലക്ഷിയുടെ ചെന്നൈയിലുള്ള ഫ്ലാറ്റിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം. ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിനായി ഒന്നര ലക്ഷം രൂപ മുടക്കിയിട്ടും ജാമ്യം കിട്ടാതായതോടെ പോവുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനുള്ള വക്കാലത്ത് വക്കീലിന് ഒപ്പിട്ട് നൽകിയ ശേഷമാണ് മൂവർ സംഘം മുങ്ങിയത്.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മെൻസ് റൈറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. പോലീസ് അറസ്റ്റ് ചെയ്യാത്ത പക്ഷം വിചാരണ കോടതിയായ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഈ ആവശ്യമുന്നയിച്ച് ഹർജി സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജ് പറഞ്ഞു.

പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്യുന്ന പക്ഷം ഹർജിയിൽ കക്ഷി ചേർന്ന് ഹർജിയെ എതിർക്കുമെന്നും അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനം വീണ്ടെടുക്കണം . പ്രതിയെ കൃത്യ സ്ഥലത്തെത്തിച്ച വാഹനം ഡ്രൈവ് ചെയ്ത ശ്യാം ആൻ്റണി എന്ന ഗുണ്ടയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യണം. കൃത്യസ്ഥലത്ത് എത്തുംവരെയുള്ള സി സി റ്റി വി ഫൂട്ടേജ് പിടിച്ചെടുക്കണം. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ കരി ഓയിൽ വാങ്ങിയ കട, ചൊറിഞ്ഞണം പറിച്ചെടുത്ത സ്ഥലം എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കണം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമാണ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കുന്നത്. അത് തള്ളിയതിനാൽ ഏതു നിമിഷവും പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാവുന്നതാണ്.

ആദ്യം അഭിമാനപൂര്‍വം തങ്ങള്‍ ചെയ്തതിനെ ന്യായീകരിച്ച ഭാഗ്യലക്ഷ്മിയും കൂട്ടരും പിന്നീട് വിജയ് പി നായര്‍ കേസ് കൊടുത്തു എന്നറിഞ്ഞതോടെ വല്ലാണ്ടായി. ജാമ്യമില്ലാത്ത ശക്തമായ കേസാണ് പോലീസ് എടുത്തതെന്ന് അറിഞ്ഞതോടെ അവര്‍ പൊട്ടികരയുകയും ചെയ്തു. എന്നാല്‍ അവര്‍ പറഞ്ഞത് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്‌തോട്ടെ അഭിമാന പൂര്‍വം ജയിലില്‍ പോകുമെന്നാണ്.

ഇവരുടെ ഈ വാക്കുകള്‍ അറംപറ്റിയതായി സെഷന്‍സ് കോടതിയിലെ ജാമ്യം നിഷേധിച്ചതോടെ വ്യക്തമായി. ഉടന്‍ ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് നടത്തി. ഇതിനിടെ ഇവര്‍ ഒളിവില്‍ പോകുകയും ചെയ്തു. മൊബൈലിലും കിട്ടുന്നില്ല. ഹൈക്കോടതിയില്‍ ജാമ്യം ലഭിക്കുന്നതുവരെ ഒളിവ് തുടരാനാണ് സാധ്യത. അതേ സമയം പോലീസും അല്‍പം അയഞ്ഞിട്ടുണ്ട്. ഹൈക്കോടതി ജാമ്യം നല്‍കുന്നെങ്കില്‍ നല്‍കിക്കോട്ടെ. എന്നിട്ട് മതി അറസ്റ്റ്. എന്നുകരുതി പിന്നോട്ടില്ല. കോടതിയിലും ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്തതിനെ ശക്തമായി എതിര്‍ക്കാനാണ് നീക്കം.

about bhagyalakshmi,diya sana

More in Malayalam

Trending

Recent

To Top