Connect with us

വിജയ് പി നായര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ല! ഭാഗ്യലക്ഷ്മിയെ ഇനി ആര് രക്ഷിക്കും! ആകെ നാറ്റക്കേസായി…7 വർഷം അഴിയെണ്ണും!

Malayalam

വിജയ് പി നായര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ല! ഭാഗ്യലക്ഷ്മിയെ ഇനി ആര് രക്ഷിക്കും! ആകെ നാറ്റക്കേസായി…7 വർഷം അഴിയെണ്ണും!

വിജയ് പി നായര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ല! ഭാഗ്യലക്ഷ്മിയെ ഇനി ആര് രക്ഷിക്കും! ആകെ നാറ്റക്കേസായി…7 വർഷം അഴിയെണ്ണും!

യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ വലിയ ട്വിസ്റ്റ് ആണ് ഉണ്ടായത്. അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ എപ്പോൾ തങ്ങൾക്ക് നേരേയും ഉടൻ അറസ്റ്റ് ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഉള്ളത്.നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിന്റേയും പോലീസിന്റേയും കണ്ണ് തുറപ്പിക്കാന്‍ അയാളെ വീട്ടില്‍ കയറി തല്ലിയത് ക്രിമിനൽ കുറ്റകൃത്യമാണ്.ഏത് സോഷ്യൽ മീഡിയയിൽ വലിയ വിവാദമാണ് സൃഷ്ടിച്ചത്.

ഫെമിനിസ്റ്റ് ആറ്റിവിസ്റ്റുകള്‍ യൂട്യൂബറെ ആക്രമിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മാധ്യമപ്രവവര്‍ത്തകനായ ക്രൈം നന്ദകുമാര്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ ഓഫീസില്‍ കയറി ആക്രമിച്ച സംഭവം ശരിയല്ലെന്ന നിലപാടാണ് നന്ദകുമാറിനുള്ളത്.


ഫെമിനിസ്റ്റ് ആറ്റിവിസ്റ്റുകള്‍ യൂട്യൂബറെ ആക്രമിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മാധ്യമപ്രവവര്‍ത്തകനായ ക്രൈം നന്ദകുമാര്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ ഓഫീസില്‍ കയറി ആക്രമിച്ച സംഭവം ശരിയല്ലെന്ന നിലപാടാണ് നന്ദകുമാറിനുള്ളത്.

പൂര്‍ണനഗ്‌നയായ ഭാഗ്യലക്ഷ്മിയെ ആര് രക്ഷിക്കും?? എന്ന ചോദ്യത്തോടെയാണ് നന്ദകുമാറിന്റെ ഫെയ്‌സിബുക്ക് പോസ്റ്റു തുടങ്ങുന്നത്.

കേരളം കുറച്ച് ദിവസങ്ങളായ് ചര്‍ച്ച ചെയ്യുന്നത് തിരുവനന്തപുരത്ത് ‘വിജയ് പി നായര്‍ എന്ന യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകനെ ഓഫീസില്‍ കയറി ആക്രമിച്ച മലയാള സിനിമയിലെ ഡബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയെയും കൂട്ടുകാരികളെയും കുറിച്ചാണ്’. ഈ വിഷയത്തെ ആസ്പദമാക്കി ചാനല്‍ ചര്‍ച്ചകളും പത്ര സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലുമെല്ലാം പലതരത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഭാഗ്യലക്ഷ്മിയെയും കൂട്ടുകാരികളെയും എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ 3 ചോദ്യങ്ങളുടെ പ്രസക്തിഏറുന്നു

  1. വിജയ് പി നായരുടെ പരാമര്‍ശം അപകീര്‍ത്തികരമാണോ?
    2.അപകീര്‍ത്തികരമാണെങ്കില്‍ ഇതിനെതിരെ പ്രതികരിക്കാനുള്ള യോഗ്യത ഭാഗ്യലക്ഷ്മിക്ക് ഉണ്ടോ??
    3.ഈ കേസുമായി മുന്നോട്ടു പോയാല്‍ വിജയം ആരുടേതാവും??

ക്രൈം ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ നൂറ്റിഇരുപതോളം അപകീര്‍ത്തി കേസുകള്‍ നേരിട്ട വ്യക്തിയാണ് ഞാന്‍. അതില്‍ അറുപതോളം കേസുകള്‍ അഭിഭാഷകനെ ഒഴിവാക്കി ഞാന്‍ തന്നെ വാദിച്ചു ജയിച്ചവയാണ്. 3 കേസുകളില്‍ മാത്രമാണ് എതിര്‍ വിധി വന്നത്. അതാകട്ടെ എല്ലാ രേഖകളും ഉള്ള കേസ് ആണ് താനും. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ അപകീര്‍ത്തി കേസുകളെ കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന ഒരാളാണ് ഞാന്‍. കേരളത്തില്‍ മറ്റൊരു പത്രപ്രവര്‍ത്തകനും ഇത്രയധികം കേസുകള്‍ കോടതിയില്‍ നേരിട്ട് വാദിച്ചിട്ടുള്ള അനുഭവം ഉണ്ടാവാന്‍ ഇടയില്ല.

വിജയ് പി നായരുടെ യൂട്യൂബ് ചാനലില്‍ അവതരിപ്പിക്കപ്പെട്ട വിഷയം ഒറ്റനോട്ടത്തില്‍ അപകീര്‍ത്തികരവും അശ്ലീലവുമാണ്. അങ്ങേയറ്റം ആഭാസം എന്ന് തന്നെ പറയാം. കാരണം എല്ലാ ഫെമിനിസ്റ്റുകളും ജെട്ടിയിടാതെ ലൈംഗിക ആവശ്യങ്ങള്‍ക്ക് സദാ തയ്യാറായിരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അന്വേഷി അജിത, സാറാ ജോസഫ്, ഡോ.ഗീത,ഡോ.ജയശ്രീ തുടങ്ങി സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷിതത്വത്തിനും സമത്വത്തിനും സാമൂഹ്യ നന്മയ്ക്കും വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ധാരാളം ഫെമിനിസ്റ്റുകള്‍ കേരളത്തില്‍ ഉണ്ട്. കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കിയും, സാമൂഹിക പ്രശ്‌നങ്ങളിലെയെല്ലാം സാന്നിധ്യമായും മാറിയ ഭാഗ്യലക്ഷ്മിക്കും ജനം ഇതേ ആദരവും മാന്യതയും, സല്‍കീര്‍ത്തിയും നല്‍കിയിരുന്നു.

എന്നാലിപ്പോഴോ????
അവരുടെ എല്ലാ സല്‍കീര്‍ത്തികളും നഷ്ടമായി സമൂഹത്തിന് മുന്നില്‍ ഉടുതുണിയില്ലാതെ പൂര്‍ണനഗ്‌നയായി നില്‍ക്കുകയാണ്. ആരാണ് ഇതിന് ഉത്തരവാദി?

എന്താണിതിന് കാരണം?

വിശ്വംഭരന്‍ എന്ന സംവിധായകനുമായി ഉടുതുണിയില്ലാതെ രതിക്രീഡയിലേര്‍പ്പെട്ട ഒരു ഡബ്ബിങ് ആര്‍ടിസ്റ്റിനെപ്പറ്റിയുള്ള വിജയ് പി നായരുടെ ആക്ഷേപമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം വഴിവെച്ചത്. എന്നാല്‍ ആരുടെയും പേര് പരാമര്‍ശിക്കാതെ വിജയ് പി നായര്‍ പറഞ്ഞ ഈ ആരോപണം തന്നെക്കുറിച്ചാണെന്ന് കാട്ടിയാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. കോടതിയില്‍ കേസ് വരുമ്പോള്‍ ഭാഗ്യലക്ഷ്മിയെ ഉദ്ദേശിച്ചല്ല താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന നിലപാടാണ് വിജയ് പി നായര്‍ എടുക്കുന്നതെങ്കില്‍ അക്കാരണത്താല്‍ തന്നെ ഈ കേസ് തള്ളിപ്പോകും. എന്നാല്‍ ഫെമിനിസ്റ്റുകള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ താനും സമൂഹത്തില്‍ മാന്യതയും സല്‍കീര്‍ത്തിയുമുള്ള അറിയപ്പെടുന്ന ഒരു ഫെമിനിസ്റ്റ് ആണെന്നും ഈ പരാമര്‍ശം മൂലം തനിക്ക് അപകീര്‍ത്തി ഉണ്ടായെന്നും വാദിക്കുകയാണെങ്കില്‍ ഭാഗ്യലക്ഷ്മിക്ക് വിജയം സുനിശ്ചിതമാകുമായിരുന്നു.

എന്നാല്‍ ഇവിടെ വിജയ് പി നായരുടെ ഓഫീസില്‍ അതിക്രമിച്ച് കയറി സംവിധായകന്‍ വിശ്വംഭരനുമായി രതിക്രീഡയിലേര്‍പ്പെട്ട പെണ്‍കുട്ടി താനാണെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ട്, ലൈംഗിക വൈകൃതങ്ങള്‍ പച്ചയായി വിളമ്ബുന്ന, ആഭാസങ്ങളുടെ ആകെത്തുകയായ ശ്രീലക്ഷ്മി, ദിയ സന എന്നീ രണ്ട് സോഷ്യല്‍ മീഡിയ വൈറസുകളെയും കൂട്ട് പിടിച്ച് ചെയ്തുകൂട്ടിയ പരാക്രമങ്ങള്‍ സ്ത്രീ സമൂഹത്തെയൊന്നാകെ ലജ്ജിപ്പിക്കുന്നവയാണ്. അറപ്പുളവാക്കുന്ന അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് വിജയ് പി നായരുടെ ശരീരത്തില്‍ കരിഓയില്‍ ഒഴിക്കുകയും മര്‍ദിക്കുകയും അദ്ദേഹത്തിന്റെ മൊബൈല്‍, ലാപ് ടോപ് മുതലായവ തട്ടിയെക്കുകയും ചെയ്തതിന് പുറമെ, നിയമം കൈയിലെടുത്തുകൊണ്ടുള്ള അവരുടെ ഈ തേര്‍വാഴ്ച അവര്‍ തന്നെ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന തരത്തില്‍ ഇവര്‍ ചെയ്തുകൂട്ടിയ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളിലൂടെ വിജയ് പി നായര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ സത്യമാണെന്ന് ഇവര്‍ തന്നെ തെളിയിച്ചിരിക്കുകയാണ്.

അതിലൂടെ കോടതിയില്‍ ഈ കേസ് പരിഗണിക്കുമ്പോള്‍ മാന്യതയും സല്‍കീര്‍ത്തിയും ലവലേശം ഇല്ലാത്ത സ്ത്രീ എന്ന പേരില്‍ ഭാഗ്യലക്ഷ്മിയുടെ കേസ് തള്ളപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മാത്രമല്ല ആ വിധത്തില്‍ ഭാഗ്യലക്ഷ്മി നല്‍കിയ കേസ് തള്ളിയാല്‍ വ്യാജപരാതിയിലൂടെ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന് കാട്ടി വിജയ് പി നായര്‍ ഭാഗ്യലക്ഷ്മിക്കെതിരെ കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായ് നീങ്ങാനും ആ തുക നല്‍കേണ്ടുന്ന അവസ്ഥയിലേക്ക് ഭാഗ്യലക്ഷ്മി എത്തപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മാത്രമല്ല സ്വയം സൃഷ്ടിച്ച വീഡിയോ എന്ന ശക്തമായ തെളിവിലൂടെ ഇവര്‍ മൂന്ന് പേരും ചെയ്ത ക്രിമിനല്‍ കുറ്റങ്ങളിലൂടെ ഇവര്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യും എന്നതിലും തര്‍ക്കമില്ല. ഇന്ന് ജനങ്ങള്‍ക്കിടയില്‍ ഭാഗ്യലക്ഷ്മിയുടെ വ്യക്തിത്വം എന്താണ്??

സോഷ്യല്‍ മീഡിയ കണ്ണുകളെല്ലാം തന്നെ ഇന്ന് അവരുടെ ഭൂതകാലത്തിലേക്ക് തുറന്നുവെയ്ക്കപ്പെട്ടിരിക്കുന്ന കണ്ണാടിയാണ്. മുന്‍കാല ചരിത്രങ്ങളും സിനിമാ മേഖലയിലെ അണിയറക്കഥകളും ഭര്‍ത്താവുമായും കാമുകനുമായും ഉണ്ടായിരുന്ന പൊരുത്തക്കെടുകളുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ നാണക്കേടിന്റെ പൂര്‍ണ നഗ്‌നതയില്‍ നിന്നും ഇനി ആരാണ് ഭാഗ്യലക്ഷ്മിയെ രക്ഷിക്കാന്‍ എത്തുക???

പണ്ട് ക്രൈമിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി നിയമം കൈയിലെടുത്ത് ലാവ്‌ലിന്‍ കേസിന്റെ തെളിവുകള്‍ കടത്തിക്കൊണ്ട്‌പോയി നശിപ്പിച്ച പിണറായി വിജയന്റെ പാതതന്നെയാണ് ഇവിടെ ഈ പെണ്‍ സഖാവും പിന്തുടര്‍ന്നിരിക്കുന്നത്. എന്റെ ഓഫീസ് ആക്രമിച്ചതോടെ ലാവ്‌ലിന്‍ കേസില്‍ ഞാന്‍ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്ത് സിബിഐ അന്വേഷണം കൊണ്ട് വന്നു. അന്ന് മുതല്‍ തുടങ്ങിയതാണ് ഈ കേസിന് പിന്നാലെയുള്ള പിണറായി വിജയന്റെ മാരത്തോണ്‍ ഓട്ടം. ഇപ്പോഴിതാ സുപ്രീം കോടതിയില്‍ ഡെമോക്ലസിന്റെ വാള് പോലെ ലാവ്‌ലിന്‍ കേസ് പിണറായിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നു.
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. എന്നാല്‍ ചാരുന്നത് പിണറായിയെ ആണെങ്കിലോ…???
ഭാഗ്യലക്ഷ്മിയുടെ വിധി കണ്ടു തന്നെ അറിയണം….

ABOUT BHAGYALAKSHMI

More in Malayalam

Trending

Recent

To Top