Connect with us

കഷ്ടകാലം തുടങ്ങി.. കോടതി വരാന്തയിൽ വിധി കാത്ത് ഭാഗ്യലക്ഷ്മി! എവിടെ പോയാലും ഓടിച്ചിട്ട് പിടിക്കാൻ തമ്പാനൂർ പോലീസ്

Malayalam

കഷ്ടകാലം തുടങ്ങി.. കോടതി വരാന്തയിൽ വിധി കാത്ത് ഭാഗ്യലക്ഷ്മി! എവിടെ പോയാലും ഓടിച്ചിട്ട് പിടിക്കാൻ തമ്പാനൂർ പോലീസ്

കഷ്ടകാലം തുടങ്ങി.. കോടതി വരാന്തയിൽ വിധി കാത്ത് ഭാഗ്യലക്ഷ്മി! എവിടെ പോയാലും ഓടിച്ചിട്ട് പിടിക്കാൻ തമ്പാനൂർ പോലീസ്

വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന് പറയും.കഴിഞ്ഞ കുറച്ചു നാളുകളി സോഷ്യൽ മീഡിയ ഒന്നടങ്ങൾ കാത്തിരുന്നതാണ് ഭാഗ്യലക്ഷ്മിയുടെ വിധിയറിയാൻ.

ഇന്ന് വിധി ഭാഗ്യലക്ഷ്മിക്ക് അനുകൂലമായാൽ അത് തമ്പാനൂർ പോലീസിനും വിജയ് പി നായർക്കും വലിയ തിരിച്ചടിയാകും.എന്നാൽ ജാമ്യം കിട്ടാതിരിക്കാനുള്ള എല്ലാ തെളിവുകളും കോടതിൽ വിജയ് പി നായർ ഹാജരാക്കി കഴിഞ്ഞു.അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിക്ക് ഇനി ഉള്ളത് അത്ര നല്ല കാലമല്ല എന്നാണ് അറിയുന്നത്.

എന്നാൽ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന ഭാഗ്യ ലക്ഷ്മിയും ദിയസനയും ശ്രീലക്ഷ്മി അറയ്ക്കലും വെളിച്ചത്ത് വന്നിട്ട് ആഴ്ചകളായി. ഒളിവിലുള്ള ഇവര്‍ ഇന്നത്തെ ഹൈക്കോടതി വിധിയോടെ പുറത്ത് വരുമെന്നാണ് കരുതുന്നത്.

നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലേയെന്നാണ് ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി ചോദിച്ചത്. മാറ്റത്തിന് വേണ്ടി നിയമം കൈയ്യിലെടുക്കുന്നവര്‍ അനന്തര നടപടി നേരിടാനും തയ്യാറാകണമെന്നും കോടതി പ്രതികരിച്ചു. മോഷണ ശ്രമമാണ് നടന്നതെന്നും വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്ന് ഇവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നുവെന്നും വിജയ് പി നായര്‍ കോടതിയില്‍ വാദിച്ചു. മുന്‍ കൂര്‍ ജാമ്യം നല്‍കണമെന്നും കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്നും ഭാഗ്യലക്ഷമിയും കൂട്ടരും കോടതിയെ അറിയിച്ചു..

വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്ന് ഇവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നുവെന്നും വിജയ് പി നായര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതികള്‍ എടുത്ത പണം കോടതിയില്‍ തിരിച്ച് ഏല്‍പ്പിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ജാമ്യഹര്‍ജികളിലെ വാദത്തിനിടയില്‍ കോടതി പ്രതികള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. നിയമം കൈയ്യിലെടുക്കാന്‍ പ്രതികള്‍ക്കാരാണ് അധികാരം നല്‍കിയതെന്നും കൈയ്യേറ്റം നടത്തിയെങ്കില്‍ ഫലം ഏറ്റെടുക്കുന്നതിനെ ഭയക്കുന്നത് എന്തിനാണ് എന്നതടക്കമുള്ള ചോദ്യങ്ങളും വാദ മധ്യേ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായി.

നിയമം കൈയ്യിലെടുക്കാന്‍ ഇവര്‍ക്ക് അവകാശം ഇല്ല റൂമിലെ ദൃശ്യങ്ങള്‍ വിജയ് പി നായര്‍ ഹാജരാക്കി. മാധ്യമങ്ങള്‍ പ്രതികളുടെ അഭിമുഖത്തിനായി ക്യൂ നിന്നു. സിനിമാ താരങ്ങള്‍ അടക്കം പ്രതികള്‍ക്ക് പിന്തുണയുമായി രംഗത്തു വന്നു. റിട്ട.ഹൈക്കോടതി ജഡ്ജിയടക്കം പ്രതികളുടെ പ്രവൃത്തിയെ ന്യായീകരിച്ചു.
എന്നാല്‍ ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന വാദമായിരുന്നു പ്രോസിക്യൂഷന്റേത്. കോടതി പറയുന്ന ഏത് ഉപാധികളും അംഗീകരിക്കാമെന്നും ജാമ്യം നല്‍കണമെന്നും ഭാഗ്യലക്ഷമിയും കൂട്ടരും കോടതിയെ അറിയിച്ചു.

നേരത്തെ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിജയ് പി നായര്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതേതുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് വിജയ് താമസിക്കുന്ന സ്ഥലത്ത് എത്തിയതെന്നുമാണ് പ്രതികളുടെ വാദം.

വിജയ് പി നായരെ വീട്ടില്‍ കയറി തല്ലി തെറിവിളിച്ച് ചൊറിയണം തേച്ച് വീഡിയോ ലൈവിട്ട കേസില്‍ പൊതുസമൂഹവും എതിരായി തിരിഞ്ഞിരുന്നു. അതിന് പിന്നാലെ സര്‍ക്കാരും പോലീസും കൂടി മാറി. ഇതോടെയാണ് തമ്പാനൂര്‍ പോലീസ് കേസ് കടുപ്പിച്ചത്. ഇന്നത്തെ കോടതി വിധിയല്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും പുറത്ത് വരും. ജാമ്യം നിഷേധിച്ചാല്‍ ഒരു വാക്കിനായി തമ്പാനൂര്‍ പോലീസും കാത്തിരിക്കുകയാണ്.

about bhagyalakshmi

More in Malayalam

Trending

Recent

To Top