Connect with us

ബാലു എന്തിന് 8 ലക്ഷം രൂപയുടെ പോളിസി എടുത്തു?കയ്യൊപ്പ് വ്യാജമാണെന്ന് ബന്ധുക്കളുടെ പരാതി.. കമ്പനിയുടെ ഡെവലപ്മെന്റ് ഓഫീസറെയും ഏജന്റിനേയും ഉടൻ ചോദ്യം ചെയ്യും

Malayalam

വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍ മരിക്കുന്നതിന് എട്ടുമാസം മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. പോളിസി രേഖകളിലെ ബാലഭാസ്‌ക്കറിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡെവലപ്‌മെന്റ് ഓഫീസറെയും ഏജന്റിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

പോളിസി രേഖകളിലെ ബാലഭാസ്‌കറിന്റെ കയ്യൊപ്പ് വ്യാജമാണെന്നും വിവരങ്ങൾ തെറ്റായി നൽകിയെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമുള്ള ബന്ധുക്കളുടെ പരാതി സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിഷയം വിശദമായി അന്വേഷിക്കാനാണ് സിബിഐ തീരുമാനം. ഇതിനൊപ്പം പോളിസി രേഖകൾ ഹാജരാക്കാൻ ഇൻഷുറൻസ് കമ്പനിയോട് ഉടൻ ആവശ്യപ്പെടുമെന്നാണ് സൂചന.

നേരത്തെ ബന്ധുക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇൻഷുറൻസ് പോളിസിയുടെ വിവരങ്ങൾ കമ്പനിയിൽ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു. ബാലഭാസ്‌കർ മരിക്കുന്നതിന് ഏഴുമാസം മുമ്പാണ് 82 ലക്ഷം രൂപ ഇൻഷുറൻസ് കവറേജുള്ള പോളിസി ബാലഭാസ്‌ക്കറിന്റെ പേരിൽ എടുക്കുന്നത്. പോളിസി രേഖകളിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈൽ നമ്പരും ഇമെയിൽ വിലാസവുമാണ് രേഖപ്പെടുത്തിയിരുക്കുന്നത്.ഇതിനൊപ്പം ഐആർഡിഎ ചട്ടങ്ങൾ ലംഘിച്ച് ഇൻഷുറൻസ് ഡവലപ്പ്മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രീമിയം അടച്ചത് എന്നതും ഇതിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ അടുത്ത സുഹൃത്തായ ഡെവലപ്മെന്റ് ഓഫീസർ വഴിയാണ് ഈ ഇൻഷുറൻസ് പോളിസി എടുത്തിരിക്കുന്നത്.

about balabhaskar

More in Malayalam

Trending