Connect with us

ആശുപത്രി സന്ദര്‍ശനവും ‘ഉമ്മയും’ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ എന്ന് സ്റ്റീഫന്‍ ദേവസി; ആക്രോശിച്ച ആളെ തിരിച്ചറിയാന്‍ സോബിനും കഴിയുന്നില്ല; ‘സ്വര്‍ണ്ണക്കടത്ത് കേസിലെ ഈ പ്രതി’ വെറും സാങ്കല്‍പ്പികം!

Malayalam

ആശുപത്രി സന്ദര്‍ശനവും ‘ഉമ്മയും’ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ എന്ന് സ്റ്റീഫന്‍ ദേവസി; ആക്രോശിച്ച ആളെ തിരിച്ചറിയാന്‍ സോബിനും കഴിയുന്നില്ല; ‘സ്വര്‍ണ്ണക്കടത്ത് കേസിലെ ഈ പ്രതി’ വെറും സാങ്കല്‍പ്പികം!

ആശുപത്രി സന്ദര്‍ശനവും ‘ഉമ്മയും’ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ എന്ന് സ്റ്റീഫന്‍ ദേവസി; ആക്രോശിച്ച ആളെ തിരിച്ചറിയാന്‍ സോബിനും കഴിയുന്നില്ല; ‘സ്വര്‍ണ്ണക്കടത്ത് കേസിലെ ഈ പ്രതി’ വെറും സാങ്കല്‍പ്പികം!

ബാലഭാസ്‌ക്കറിന്റെ അപകടമരണവും അതുമായി ബന്ധപ്പെട്ട അന്വേഷണവും എല്ലാം സങ്കീര്‍ണ്ണമാണെന്ന വിലയിരുത്തലിലാണ് സിബിഐ. ഒട്ടനവധി ആരോപണങ്ങളും വിവാദങ്ങളും മരണവുമായി ബന്ധപ്പെട്ടു ഉയര്‍ന്നതിനാല്‍ ശ്രദ്ധാപൂര്‍വ്വമാണ് സിബിഐയുടെ ചുവടുകള്‍. അപകടവുമായി ബന്ധപ്പെട്ടു ഒട്ടവധി ആരോപണങ്ങള്‍ പ്രവഹിച്ചത് അന്വേഷണം ദുഷ്‌ക്കരമാക്കുന്നുവെന്നാണ് സിബിഐയുടെ തന്നെ വിലയിരുത്തല്‍.

ഒരു മാസത്തിലേറെയായി നടക്കുന്ന അന്വേഷണത്തില്‍ ബാലഭാസ്‌ക്കറിന്റെത് അപകടമരണമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഒരു നിഗമനത്തിലേക്കും അന്വേഷണ ഏജന്‍സി എത്തിയിട്ടില്ല. ആരോപണങ്ങളില്‍ പലതും പതിരാണെന്ന് മനസിലായതിനാല്‍ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുക ശ്രമകരമാണെന്ന യാഥാര്‍ഥ്യവും സിബിഐയ്ക്ക് മുന്നിലുണ്ട്. കുടം തുറന്നുവിട്ട ഭൂതം കണക്കെയാണ് വിവാദങ്ങള്‍ പ്രചരിച്ചത്. പല ആരോപണങ്ങള്‍ക്കും വസ്തുതകളുമായി ഒരു ബന്ധവുമില്ലെന്നും സിബിഐയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ സാമ്ബത്തിക കാര്യങ്ങളിലേക്കുള്ള പരിശോധനയിലേക്ക് അന്വേഷണ ഏജന്‍സി കടന്നിട്ടുണ്ട്.

സാമ്ബത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് കുടുംബം തന്നെ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം. സാമ്ബത്തിക ഇടപാടുകള്‍ക്ക് മരണവുമായി ബന്ധമുണ്ടോ എന്ന് തെളിയിക്കാന്‍ ഈ അന്വേഷണം സഹായിക്കും എന്നാണ് സിബിഐയുടെ പ്രതീക്ഷ. അതുപോലെ തന്നെ മെഡിക്കല്‍ റിക്കോര്‍ഡുകളുടെ പരിശോധനയും തുടങ്ങിയിട്ടുണ്ട്. അപകടത്തിനു ശേഷമുള്ള ആശുപത്രി വാസത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അന്വേഷണ ഏജന്‍സി ശേഖരിച്ചിട്ടുണ്ട്.

അതിലൊന്നാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിവാദ കാര്‍ അപകട സമയത്ത് അവിടെ ഉണ്ടായിരുന്നു എന്ന് ആരോപണം വന്നത്. കേസിന്റെ ദുരൂഹത വര്‍ധിപ്പിച്ചത് കലാഭവന്‍ സോബി നടത്തിയ ഇത്തരം വെളിപ്പെടുത്തലുകളാണ്. ബാലഭാസ്‌കറിനെ അപായപ്പെടുത്തിയതാണെന്നാണ് അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സോബിന്‍ പറഞ്ഞത്. കലാഭവന്‍ സോബിന്‍ പറഞ്ഞ രീതിയില്‍ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നു തന്നെയാണ് നിഗമനം.

കലാഭവന്‍ സോബിന്‍ പറഞ്ഞ ആളെ തിരിച്ചറിയാന്‍ സോബിനു തന്നെ കഴിഞ്ഞിട്ടില്ല. ഏതോ ഒരാള്‍ ആണെന്നാണ് സോബിന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയത്. ഈ ഏതോ ഒരാള്‍ ആരായിരുന്നുവന്നു സോബിനു പോലും ഒരു തീര്‍ച്ചയുമില്ല. മൂന്നു മണിക്കൂറോളം അപകടസ്ഥലത്ത് ഇയാള്‍ ഉണ്ടായിരുന്നതായി പറയുന്നതിന് കാരണം ടവര്‍ ലൊക്കേഷനില്‍ ഇയാള്‍ ഉണ്ടായിരുന്നു എന്നുള്ളതാണ്. പക്ഷെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കപ്പെട്ടിട്ടുമില്ല.

ഡിആര്‍ഐ കോള്‍ ഡീറ്റെയില്‍സ് എടുത്തിരുന്നുമില്ല. ഈ ഒരാള്‍ സാങ്കല്‍പ്പികം എന്ന സൂചനയിലേക്ക് സിബിഐ നീങ്ങാന്‍ കാരണം തെളിവുകളുടെ അഭാവവും സോബിനു ആരെയും തിരിച്ചറിയാന്‍ കഴിയാതിരുന്നതും കാരണമാണ്. .ബാലഭാസ്‌ക്കറിന്റെ അപകടമരണം ഡിആര്‍ഐയുടെ അന്വേഷണ പരിധിയില്‍ ഇല്ലാത്തതിനാല്‍ ഡിആര്‍ഐയും ഈ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് തന്നെയാണ് സൂചനകള്‍.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഒരു അവിടെ ഉണ്ടായിരുന്നുവെന്ന് സോബിന്‍ പറഞ്ഞെങ്കിലും ആളിനെ തിരിച്ചറിയാന്‍ സോബിനു കഴിഞ്ഞിട്ടില്ല. ഇതുകൊണ്ട് തന്നെ ഈ ആരോപണത്തില്‍ പതിരില്ലെന്നു തന്നെയാണ് സിബിഐ വിലയിരുത്തല്‍. ആരോപണങ്ങള്‍ എല്ലാം നിരത്തിയ ശേഷം ഇതെല്ലാം പരിശോധിക്കണമെന്നാണ് ബാലഭാസ്‌ക്കറിന്റെ കുടുംബത്തിന്റെ ആവശ്യം. കൊലപാതകമാണെന്ന് ഊന്നിപറയുമ്ബോഴും അതിനായുള്ള തെളിവുകള്‍ നല്‍കാനും കുടുംബത്തിനു കഴിയുന്നുമില്ല. അതുകൊണ്ട് തന്നെ വസ്തുതകള്‍ പൂര്‍ണമായും പരിശോധിച്ച്‌ സംശയ നിവൃത്തി വരുത്തിയാണ് സിബിഐയുടെ മുന്നോട്ടുള്ള പോക്ക്.

about balabhaskar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top