Connect with us

ഒരു ചീത്ത സ്വഭാവവും ഇല്ലായിരുന്നു;പക്ഷേ അദ്ദേഹം പോയി;വിങ്ങിപ്പൊട്ടികരഞ്ഞ് ആര്യ!

Malayalam Breaking News

ഒരു ചീത്ത സ്വഭാവവും ഇല്ലായിരുന്നു;പക്ഷേ അദ്ദേഹം പോയി;വിങ്ങിപ്പൊട്ടികരഞ്ഞ് ആര്യ!

ഒരു ചീത്ത സ്വഭാവവും ഇല്ലായിരുന്നു;പക്ഷേ അദ്ദേഹം പോയി;വിങ്ങിപ്പൊട്ടികരഞ്ഞ് ആര്യ!

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന, ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി മാറിയ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണ്‍ ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.ഇപ്പോഴിതാ 17 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടി മുന്നോട്ടുപോകുകയാണ്.ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ മുഴുവനായും, മാത്രവുമല്ല രാജിനി ചാണ്ടിയുടെ നേതൃത്വത്തിലാണ് ആദ്യവാരത്തില്‍ ടീമംഗങ്ങള്‍ മുന്നേറുന്നത്.

മലയാളികൾക്കിഷ്ട്ടപെട്ട മറ്റൊരു ടെലിവിഷൻ പരിപാടിയായ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ ആര്യയും ബിഗ് ബോസിൽ ഉണ്ടെന്നറിഞ്ഞതോടെ ആരാധകര്‍ക്ക് സന്തോഷമായിരുന്നു.തന്റെ മോളെ മിസ്സ് ചെയ്യുന്നതില്‍ സങ്കടമുണ്ടെന്ന് ആര്യ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു മാത്രമല്ല മകളായ റോയയുടെ സമ്മതപ്രകാരമായാണ് താനെത്തിയതെന്നും താരം വ്യക്തമാക്കിയിരുന്നു.എന്നാൽ സഹമത്സരാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടയിലായിരുന്നു താരം പൊട്ടിക്കരഞ്ഞത്. അച്ഛന്റേയും ചേട്ടന്റേയും വിയോഗത്തെക്കുറിച്ചായിരുന്നു ആര്യ പറയുകയുമായിരുന്നു.

മറ്റു താരങ്ങളായ വീണ, രജത് കുമാര്‍, തെസ്‌നി ഖാന്‍, ആര്‍ജെ രഘു, ആര്യ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് സംസാരിക്കുന്നതിനിടയിലാണ് ആര്യ സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. നമ്മള്‍ ഓരോരുത്തരും വളര്‍ന്നുവരുന്ന സാഹചര്യങ്ങളും ജീനും വ്യത്യസ്തമല്ലേയെന്നുമായിരുന്നു ആര്യ ചോദിച്ചത്.നമ്മുടെ ജീവിതത്തില്‍ ശീലിക്കേണ്ട കാര്യങ്ങളെക്കുറിച്ചായിരുന്നു രജ്ത് കുമാര്‍ പറയുകയുണ്ടായത്.ഒപ്പം തന്നെ എല്ലാവരും ഇത് പോലെ ശ്രദ്ധിച്ച് ചെയ്യാനായി ശ്രദ്ധിക്കുമെന്നും, പക്ഷെ അങ്ങനെ ചെയ്യാന്‍ ചിലര്‍ക്ക് കഴിയാതെ വരാറുണ്ടെന്നും, അതിന് കാരണം അവരുടെ സാഹചര്യമായിരിക്കാമെന്നും ആര്യ കൂട്ടിച്ചേർത്തു.

ആര്യ തൻറെ ജീവിതത്തിലെ അനുഭവങ്ങളുമായി ചേര്‍ത്ത് വെച്ചായിരുന്നു സംസാരിച്ചത്.കൂടാതെ കഴിഞ്ഞ വര്‍ഷമാണ് സഹോദരന്‍ മരിച്ചതെന്നും,ഇപ്പോൾ ഒരു വര്‍ഷമായിട്ടേയുള്ളൂ, എന്നാൽ ‘വലിക്കില്ല, കുടിക്കില്ല ഒന്നുമില്ല’,അദ്ദേഹത്തിന് ഒരു ചീത്ത സ്വഭാവം പോലുമില്ലാത്തയാളാണെന്നുമാത്രമല്ല, നോണ്‍വെജ് പോലും അധികം കഴിക്കാത്തയാളായിരുന്നു,കൂടാതെ 42 ആയിരുന്ന അദ്ദേഹം ഭയങ്കര കെയര്‍ഫുളായിട്ട് ജീവിച്ചോണ്ടിരുന്ന മനുഷ്യനായിരുന്നു.ആര്യയുടെ കണ്ണുനിറഞ്ഞും,വാക്കുകള്‍ ഇടറിയപ്പോൾ തന്നെ അരികിലിരുന്ന വീണ ആര്യയെ ചേര്‍ത്തുപിടിച്ചിരുന്നു.

ഇതിനൊപ്പം തന്നെ രജത് കുമാര്‍ അടുത്തെത്തി ആ കണ്ണീര്‍ തുടച്ചത്. അമ്മ മരിച്ചിട്ട് ആറുമാസമായതേയുള്ളൂവെന്നും അമ്മയ്ക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു തന്റേതെന്നും രജത് കുമാര്‍ പറഞ്ഞിരുന്നു. ഒരുപാട് കരഞ്ഞ് മനസ്സ് എംപ്റ്റിയാക്കി വെച്ചാണ് ഇങ്ങോട്ടേക്ക് വന്നത്. എല്ലാവരുടേയും അവസ്ഥ ഇതൊക്കെ തന്നെയാണെന്നായിരുന്നു ആര്യയും പറഞ്ഞത്.

ശേഷം തെസ്‌നിഖാൻ തന്റെ വേതന പങ്കെച്ചെത്തിയിരുന്നു. ലിവര്‍സിറോസിസായിരുന്നു അദ്ദേഹത്തിനിന്നും,മദ്യപിക്കാത്തവര്‍ക്ക് ഈ അസുഖം വരുമോയെന്നായിരുന്നു തെസ്‌നിഖാന്റെ സംശയം. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍സിറോസിസ് ഉണ്ടെന്നും അതാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നുമുള്ള മറുപടിയായിരുന്നു ആര്യ നല്‍കിയത്. ചിട്ടയായ ജീവിതമായിരുന്നിട്ടും എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നും താരം ചോദിച്ചിരുന്നു.വീട്ടിൽ ഭാര്യയും ഒരു മോളുമുണ്ട്, വയ്യാതെ കിടക്കുന്ന അമ്മയുമുണ്ട്, ആ വീട്ടില്‍ സപ്പോര്‍ട്ടിന് ആണായി ആരുമില്ല. പെട്ടെന്ന് സംഭവിച്ചതാണ്. കുറച്ച് നാളായി അദ്ദേഹത്തിന് വയ്യായ്കള്‍ ഉണ്ടായിരുന്നെന്നും, എല്ലാം വളരെ കെയര്‍ഫുളായി ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

about arya

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top