Malayalam
‘ലൈംഗിക ചുവയുള്ള കമന്റുകൾ, മോർഫ് ചെയ്ത ചിത്രമുള്ള പേജുകൾ… ആര്യയ്ക്ക് നേരെ സൈബർ ബുള്ളിങ്!
‘ലൈംഗിക ചുവയുള്ള കമന്റുകൾ, മോർഫ് ചെയ്ത ചിത്രമുള്ള പേജുകൾ… ആര്യയ്ക്ക് നേരെ സൈബർ ബുള്ളിങ്!
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ബിഗ് ബോസ് സീസണ് 2 അവസാനിപ്പിച്ചത്. ഷോയിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ആര്യ. ബഡായ് ബംഗ്ലാവിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ആര്യ ബിഗ് ബോസ്സിലും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചത്. ബിഗ് ബോസ്സിൽ നിന്ന് പുറത്തുവന്ന ഒട്ടുമിക്ക മത്സരാർത്തകൾക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണമായിരുന്നു ഉണ്ടായത്. ബിഗ് ബോസ്സിൽ നിന്ന് പുറത്തുവന്നതോടെ ആര്യയ്ക്കും നേരിടേണ്ടി വന്നു
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മത്സരാർത്ഥികളെല്ലാം വീടുകളില്‍ കഴിയുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും എത്തുന്നുണ്ട്.
ഇപ്പോഴിതാ സൈബർ ബുള്ളിയിങ്ങിനെതിരെ അവതാരികയും നടിയുമായ ആര്യയും രംഗത്ത് വന്നിരിക്കുന്നു. താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകൾ; എന്റെ ഒരു പഴയ ഫോട്ടോഷൂട്ടിന്റെ പേരിലാണ് ഞാൻ ആദ്യമായി സൈബർ ബുള്ളിയിങ്ങിന് ഇരയാകേണ്ടി വന്നത്. ഒരു തമിഴ് ചിത്രത്തിന് വേണ്ടി നടത്തിയ പ്രൈവറ്റ് ഫോട്ടോഷൂട്ടായിരുന്നു അത്. ആ ഫോട്ടോഷൂട്ട് പബ്ലിഷ് ചെയ്യണമെന്ന ഒരു ഉദ്ദേശ്യവും എനിക്കില്ലായിരുന്നു.
എന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആ വീഡിയോ പുറത്തിറക്കിയത്. ബഡായി ബംഗ്ലാവിൽ ഞാൻ തിളങ്ങി നിന്ന സമയമായിരുന്നു അത്. പിഷാരടിയുടെ മണ്ടിയായ ഭാര്യ എന്ന ഒരു ഇമേജിൽ എന്നെ കണ്ടിരുന്ന ടിപ്പിക്കൽ മലയാളികൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അവരുടെ കാഴ്ചപ്പാടിന് വിരുദ്ധമായി വന്നാൽ ഇത്ര മോശമായി ആക്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എനിക്ക് മനസ്സിലാകുന്നില്ല. എല്ലാ ദിവസവും ഞാൻ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നുണ്ട്.
ലൈംഗിക ചുവയുള്ള കമന്റുകൾ, എന്റെ കുടുംബത്തെ പോലും വെറുതെ വിടാത്ത തരത്തിലുള്ള മെസ്സേജുകൾ, മോർഫ് ചെയ്ത എന്റെ ചിത്രമുള്ള പേജുകൾ അങ്ങനെ പലതും സോഷ്യൽ മീഡിയയിലുണ്ട്. പക്ഷേ ഇതിനെതിരെ നമുക്ക് ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല. ഇതെല്ലാം തുറന്ന് തന്നെ പറയണം. നിശബ്ദമായിരുന്നാൽ അത് അവർക്ക് ഈ തെറ്റ് ആവർത്തിക്കുവാനുള്ള പ്രചോദനം ഉണ്ടാവുകയാണ്. താരം പറഞ്ഞു.
കുറച്ച് കാലമായി വളരെ ഏറേ ചർച്ച നടക്കുന്ന ഒരു വിഷയമാണ് സൈബർ ആക്രമണങ്ങൾ. സെലിബ്രിറ്റികൾ, സാധാരണക്കാർ എന്നിവർ എല്ലാവരും ഏറെ ഭയപ്പെടുന്ന ഒന്നാണ് സൈബർ ആക്രമണങ്ങൾ. തങ്ങൾ നേരിടുന്ന ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞ് പലരും മുന്നോട്ട് വരികയും പരാതിപ്പെടുകയും ചെയ്യുന്നുമുണ്ട്. സൈബർ ബുള്ളിയിങ്ങിനെതിരെ കുറച്ച് മുമ്പ് നടി അഹാന കൃഷ്ണ പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. അതിനെ ചൊല്ലി നിരവധി ചർച്ചകളാണ് നടന്നത്.
about arya
