Malayalam
ഓരോ നിമിഷവും അച്ഛന്‍ അരികിലുണ്ട്. അത് എനിക്ക് അറിയില്ലെന്നാണോ അച്ഛന്‍ കരുതിയതെന്ന് ആര്യ!
ഓരോ നിമിഷവും അച്ഛന്‍ അരികിലുണ്ട്. അത് എനിക്ക് അറിയില്ലെന്നാണോ അച്ഛന്‍ കരുതിയതെന്ന് ആര്യ!
ബഡായ് ബംഗ്ളാവ് എന്ന ഷോ മുതൽ ആര്യ എന്ന താരം മലയാളികളുടെ സ്വീകരണ മുറിയിൽ ഒരു ഭാഗം തന്നെയാണ്. ബിഗ് ബോസിൽ എത്തിയതോടുകൂടി ആര്യയോടുള്ള ആരാധന ചിലർക്ക് കൂടുകയും മറ്റുചിലർക്ക് അതിൽ അൽപ്പം മാറ്റം സംഭവിക്കുകയും ചെയ്തിരുന്നു. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് ആര്യ എത്താറുണ്ട്.
ഫാദേഴ്‌സ് ഡേയില്‍ അച്ഛനെക്കുറിച്ച് ആര്യ കുറിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തനിക്ക് എല്ലാ ദിവസവും ഫാദേഴ്‌സ് ഡേ ആണെന്നാണ് ആര്യ പറയുന്നത്. എന്നും തനിക്കൊപ്പമുണ്ടായിരുന്നതിന് അച്ഛന് നന്ദി പറയുകയും ചെയ്യുന്നു ആര്യ. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും അച്ഛന്‍ അരികിലുണ്ട്. അത് എനിക്ക് അറിയില്ലെന്നാണോ അച്ഛന്‍ കരുതിയതെന്ന് ആര്യ ചോദിക്കുന്നു.
തനിക്കത് ഫീല്‍ ചെയ്യുന്നുണ്ട്. അച്ഛന്റെ സ്‌നേഹത്തിനും സംരക്ഷണത്തിനും താന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. സ്വര്‍ഗത്തില്‍ നിന്നുളള എന്റെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ആണ് അച്ഛനെന്നും ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുന്‍പ് ബിഗ് ബോസിലുണ്ടായിരുന്ന സമയത്തും അച്ഛനെക്കുറിച്ച് നടി മനസുതുറന്നിരുന്നു.
about arya
