Malayalam
ആ സംഭവം ഇങ്ങനെ;ബുംറയുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തലുമായി അനുപമ!
ആ സംഭവം ഇങ്ങനെ;ബുംറയുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തലുമായി അനുപമ!
കേരളത്തിലെ ഗോസിപ്പ് കോളത്തിൽ നിറഞ്ഞ താരങ്ങളായിരുന്നു ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും നടി അനുപമ പരമേശ്വരനും.എന്നാൽ ഈ ഗോസിപ്പ് എല്ലാം തന്നെ ഇവർ നിഷേധിച്ചും എത്തിയിരുന്നു താരങ്ങൾ.നാളുകളായി ഈ ഗോസിപ്പുകൾക്കു യാതൊരു കുറവും ഉണ്ടായിട്ടില്ല.അനുപമ പരമേശ്വരനും ജസ്പ്രീത് ബുമ്രയും തമ്മിൽ പ്രണയമാണെന്ന തരത്തിൽ ഒട്ടേറെ വാർത്തകൾ ഒരിടക്ക് പ്രചരിച്ചിരുന്നു . ഇൻസ്റ്റഗ്രാമിൽ ബുംറ ഫോളോ ചെയ്യുന്ന ഒരേയൊരാൾ എന്ന നിലയിലാണ് ഇരുവരെയും ചേർത്ത് ഗോസ്സിപ് പ്രചരിച്ചത് . അതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അനുപമ ഒടുവിൽ.
11 ലക്ഷത്തിൽ മേൽ ഫോളോവേഴ്സുള്ള ബുംറ അനുപമയെ ട്വിറ്ററിൽ ഫോളോ ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള പ്രണയകഥ വരെ സമൂഹമാധ്യമങ്ങളിലും ഗോസിപ്പ്-സിനിമ കോളങ്ങളിലും ഉയർന്നിരുന്നു .സംഭവം വൈറലായതോടെ ഭുംറ തന്നെ അനുപമയെ അൺഫോളോ ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയും പല കഥകളും പ്രചരിച്ചിരുന്നു. ഇപ്പോഴിത ബുംറയുമായുള്ള ബന്ധത്തെ കുറിച്ചും അന്ന് ഉണ്ടായ സംഭവത്തെ കുറിച്ചു വെളിപ്പെടുത്തുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോഴും തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് അനുപമ പറഞ്ഞു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് , അതിനപ്പുറത്തായി ഒന്നും തന്നെയില്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, ആളുകള്‍ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ഉണ്ട്.
സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്‌നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ബുംറ അണ്‍ഫോളോ ചെയ്തു എന്നായി. ഞങ്ങള്‍ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേര്‍ഡ് അല്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ് . അനുപമ അഭിമുഖത്തിൽ പറഞ്ഞു.
about anupama parameswaran
