Connect with us

‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന് നടൻ;ഇവനെക്കൊണ്ട്‌ ഞാൻ തോറ്റു എന്ന് നിമിഷ സജയൻ;വൈറലായി ചിത്രം!

Social Media

‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന് നടൻ;ഇവനെക്കൊണ്ട്‌ ഞാൻ തോറ്റു എന്ന് നിമിഷ സജയൻ;വൈറലായി ചിത്രം!

‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന് നടൻ;ഇവനെക്കൊണ്ട്‌ ഞാൻ തോറ്റു എന്ന് നിമിഷ സജയൻ;വൈറലായി ചിത്രം!

മലയാളികളുടെ പ്രിയ താരമാണ് ആന്റണി വർഗീസ്, മാത്രവുമല്ല താരത്തിനെ ആരാധകർ വിളിക്കുന്നത് പെപ്പെ എന്നാണ്,അതായിരിക്കും ആന്റണി എന്ന പേരിനേക്കാളും മലയാളി പ്രക്ഷകർക്കിഷ്ടം.ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ആരാധകരിൽ ചിരിയുണർത്തുന്നത്.ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിട്ടുണ്ട്.

വളരെ രസകരമായ ചിത്രമാണിപ്പോൾ പങ്കുവെച്ചിട്ടുള്ളത് കൂടാതെ ഒരു പൂന്തോട്ടത്തിലെ ഒരു കഴുതയുടെ പ്രതിമയുടെ മുകളിൽ കയറിയിരുന്ന് സൺഗ്ലാസ് ഒക്കെ വച്ച് ഉഗ്രൻ പോസാണ് ആന്റണിയുടേത്.അതിനായി ഓൾഡ് ഈസ് ഗോൾഡ് എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്,എന്നാൽ അതിലും രസകരമായത് ഇതിന് താഴെ നടി നിമിഷ സജയന്റെ കമന്റുമുണ്ട് എന്നതാണ് അതുമാത്രമല്ല,”എനിക്ക് വയ്യ”ഇവനെക്കൊണ്ട് തോറ്റു,”എന്ന് മനസിൽ വിചാരിച്ചുകൊണ്ടായിരിക്കും ചിലപ്പോൾ തലയ്ക്ക് കൈവക്കുന്ന പെൺകുട്ടിയുടെ ഇമോജി നിമിഷ കമന്റ് ചെയ്തത്.

പക്ഷേ ഇതിനു പുറകെ തന്നെ നിമിഷയുടെ കമന്റിന് മറുപടിയുമായി ആന്റണിയും എത്തുകയുണ്ടായി കൂടെ “എന്താടീ”എന്നാണ് ആന്റണി നിമിഷയോട് ചോദിച്ചത്.അതുമാത്രമല്ല ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.മാത്രവുമല്ല ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു പെപ്പെ.അങ്ങനെയാണ് പിന്നീട് പ്രേക്ഷകർ ആന്റണിയെ സ്നേഹത്തോടെ പെപ്പെ എന്ന് വിളിച്ചു തുടങ്ങിയത്.

about antony varghese

More in Social Media

Trending

Recent

To Top