Connect with us

ആ രാത്രി ഞാൻ മറക്കില്ല.. അത് നിങ്ങളും അറിയണം, ഇനിയൊരാൾക്കും ഇങ്ങനെ ഉണ്ടാകരുത്!

Malayalam

ആ രാത്രി ഞാൻ മറക്കില്ല.. അത് നിങ്ങളും അറിയണം, ഇനിയൊരാൾക്കും ഇങ്ങനെ ഉണ്ടാകരുത്!

ആ രാത്രി ഞാൻ മറക്കില്ല.. അത് നിങ്ങളും അറിയണം, ഇനിയൊരാൾക്കും ഇങ്ങനെ ഉണ്ടാകരുത്!

മമ്മൂട്ടി ചിത്രമായ പേരമ്പിലൂടെ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി അമീർ.യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അഞ്ജലിക്ക് രാത്രി യാത്ര ഭയമാണെന്നാണ് പറയുന്നത്.ഒരിക്കലുണ്ടായ ഒരു ദുരനുഭവമാണ് അതിന് കാരണമെന്നാണ് അഞ്ജലി പറയുന്നത്.
രാത്രിയിൽ സ്ഥിരമായി യാത്ര ചെയ്യുനണവരോട് തനിക്കുണ്ടായ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടിയും മോഡലുമായ അഞ്ജലി അമീർ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ…

രാത്രിയിൽ യാത്രചെയ്യുമ്പോൾ അസ്വാഭാവികമായി നിങ്ങള്‍ക്കു നേരേ എന്തുസംഭവിച്ചാലും വാഹനം നിര്‍ത്താതെ പോവുക. അല്ലെങ്കില്‍ പരമാവധി രാത്രിയാത്ര ഒഴിവാക്കുക. രാത്രിയാത്രയില്‍ തനിക്ക് നേരിട്ടൊരു അപകടത്തെക്കുറിച്ച് വിവരിക്കുകയാണ് അഭിനേത്രിയായ അഞ്ജലി അമീര്‍. മമ്മൂട്ടിയ്‌ക്കൊപ്പം പേരന്‍പ് എന്ന ഗംഭീര ചിത്രത്തില്‍ അഭിനയിച്ച അഞ്ജലിക്ക് യാത്രകള്‍ എന്നാല്‍ മൈൻഡ് റിലാക്‌സേഷന്‍ ആണ്.

‘ തിരക്കുകളില്‍ നിന്നെല്ലാം മാറി സ്വസ്ഥമായും സമാധാനമായും സമയം ചെലവഴിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം യാത്രകള്‍ തന്നെയാണ്. എന്നാല്‍ രാത്രിയിലെ സഞ്ചാരങ്ങളോട് എനിക്കിപ്പോള്‍ വല്ലാത്ത ഭയം ആണ്. അതിനു കാരണമുണ്ട്. ഈയടുത്ത് സംഭവിച്ചതാണ്. ഷൂട്ടിനും മറ്റുമൊക്കെയായി പലപ്പോഴും ചെന്നൈയ്ക്ക് പോകേണ്ടിവരും. മിക്കവാറും സ്വന്തം കാറില്‍ തന്നെയാകും യാത്ര. ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്താറ്, അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത്. ഞാന്‍ കാറില്‍ ഉറക്കത്തിലായിരുന്നു.

സേലത്തിനടുത്തായി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടെന്ന് കാറിനു നേരെ കല്ലേറ്. എന്റെ സൈഡിലായി ഡോറില്‍ വന്ന് ഒരു കല്ല് ഭയങ്കര ശബ്ദത്തോടെ പതിച്ചു. ഞെട്ടിയെഴുന്നേറ്റ ഞാന്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ പുള്ളി വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോന്നു. വണ്ടി നിര്‍ത്തി എന്താണ് സംഭവിച്ചതെന്നു നോക്കാമായിരുന്നുവെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും പുള്ളി ഒന്നും മിണ്ടിയില്ല. പിന്നീട് കാര്‍ ഏതാണ്ട് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഒരു പെട്രോള്‍ പമ്പും ടോളുമൊക്കെയുള്ള സ്ഥലത്ത് നിര്‍ത്തി. അവിടെ നിന്ന പോലിസുകാരോട് എന്റെ ഡ്രൈവര്‍ സംഭവം വിവരിച്ചു.അപ്പോഴാണ് അവര്‍ ആ ഞെട്ടിക്കുന്ന വിവരം ഞങ്ങളോട് പറയുന്നത്. …

ഇത് സ്ഥിരം പരിപാടിയാണ്. രാത്രിയില്‍ സഞ്ചരിക്കുന്ന, പ്രത്യേകിച്ച് ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്കു നേരെ കല്ലെറിയും. എന്താണെന്നറിയാന്‍ വണ്ടി നിര്‍ത്തുന്നവരെ ഒരു സംഘം ആളുകള്‍ ആക്രമിക്കും. മോഷണം, പിടിച്ചുപറി എന്നിവയൊക്കെയാണ് അവരുടെ ലക്ഷ്യം. ഇതിനിടയില്‍ ചിലപ്പോള്‍ നമുക്ക് അപകടം വരെ സംഭവിക്കാമെന്ന്,ഇങ്ങനെയായിരുന്നു അഞ്ജലിയുടെ വാക്കുകൾ.

about anjali ameer

More in Malayalam

Trending

Recent

To Top