Connect with us

എന്നെ മമ്മൂക്ക കളിയാക്കും, പക്ഷേ നയന്‍താര ചേച്ചി നല്ല കെയറിംഗാണെന്ന് അനിഘ!

Malayalam

എന്നെ മമ്മൂക്ക കളിയാക്കും, പക്ഷേ നയന്‍താര ചേച്ചി നല്ല കെയറിംഗാണെന്ന് അനിഘ!

എന്നെ മമ്മൂക്ക കളിയാക്കും, പക്ഷേ നയന്‍താര ചേച്ചി നല്ല കെയറിംഗാണെന്ന് അനിഘ!

മലയാളികളുടെ പ്രിയ ബാലതാരമായി എത്തി തെന്നിന്ത്യയില്‍ ഒന്നടങ്കം ശ്രദ്ധേയയായ താരമാണ് അനിഘ,കൂടാതെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറ്റം നടത്തിയത്.പിന്നിട് ഒരുപാട് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെയും,സൂപ്പർ താരങ്ങൾക്കൊപ്പവും നടി തിളങ്ങിയിരുന്നു.മാത്രമല്ല മെഗാസ്റ്റാറിനൊപ്പം തന്നെ മൂന്ന് സിനിമകളിലാണ് അനിഘ മലയാളത്തില്‍ അഭിനയിച്ചത്.ഇതോടെ ഭാഗ്യ നായികയാവുകയായിരുന്നു താരം.എന്നാൽ ഈ 3 ചിത്രങ്ങളിൽ ഏറ്റവും കൂടുതലായും “ഭാസ്‌കര്‍ ദി റാസ്‌ക്കല്‍, ദി ഗ്രേറ്റ് ഫാദര്‍” ഇവയാണ് ഈ കൂട്ടുകെട്ടില്‍ വന്‍വിജയം നേടിയത്.മാത്രമല്ല തമിഴില്‍ തല അജിത്തിന്റെ മകളായും നടി തിളങ്ങിയിരുന്നു. യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളിലാണ് അജിത്തിനൊപ്പം നടി അഭിനയിച്ചത്. ഇതില്‍ വിശ്വാസം അജിത്തിന്റെ കരിയറിലെ വലിയ വിജയങ്ങളിലാന്നായി മാറിയിരുന്നു.

ഇപ്പോൾ താരം ഏവരുടെയും ഇഷ്ട്ട താരമാണ്,മാത്രമല്ല ചിത്രങ്ങളുമായി തിരക്കിലാണ് അനഘ ,മാത്രവുമല്ല മമ്മൂട്ടിക്കും അജിത്തിനുമൊപ്പമുളള അനുഭവങ്ങള്‍ താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ഇപ്പോഴിതാ സെറ്റില്‍ മമ്മൂക്ക കളിയാക്കുമെന്നാണ് അനിഘ പറയുന്നത്,ഓരോ സെറ്റിലും അദ്ദേഹം വളരെ വ്യത്യസ്തനാണ് എന്നാൽ വളരെ തമാശയും പറയാറുണ്ടെന്നാണ് അനിഘ പറയുന്നത്.പക്ഷേ നയന്‍താരയ്‌ക്കൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിച്ചിരുന്നു,കൂടാതെ ചേച്ചി ഭയങ്കര സപ്പോര്‍ട്ടായിരുന്നുവെന്നും,സെറ്റില്‍ എല്ലാം ഭയങ്കര കെയറിങ്ങായിരുന്നുവെന്നും നടി പറഞ്ഞു. അജിത്ത് സാറും വളരെ നന്നായി പ്രോല്‍സാഹിപ്പിക്കും.

അതുമാത്രമല്ല താരം പറയുന്നത് ഇനിയും അഭിനയവുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം എന്നാണ്.കൂടാതെ ഇപ്പോള്‍ പത്താം ക്ലാസിലാണെന്നും, ഒന്നും ശരിയായില്ലെങ്കില്‍ ടീച്ചര്‍ ആകുമെന്നും പറയുന്നു.അതുമാത്രമല്ല മറ്റൊരു കാര്യം പറയുന്നത് ,തന്റെ സ്വഭാവത്തെ കുറിച്ചാണ് ,അത് മറ്റൊന്നുമല്ല സാധനങ്ങള്‍ വലിച്ചിടുന്നതിന് ഇടയ്ക്കിടെ വീട്ടില്‍ നിന്നും വഴക്കു കേള്‍ക്കാറുണ്ടെന്നും നടി പറഞ്ഞു. വീട്ടില്‍ നിന്നും പലപ്പോഴും തല്ല് കിട്ടാറുണ്ടെന്നും കെയര്‍ലെസായി നടക്കുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നതെന്നും അനിഘ പറഞ്ഞു. അവിടിവിടെയായി പലതും വലിച്ചുവാരിയിടും. എടുത്തുവെക്കാന്‍ പറഞ്ഞാല്‍ ചെയ്യില്ല. അപ്പോ തല്ലുകിട്ടുമെന്നും അനിഘ പറഞ്ഞു.

about anikha

More in Malayalam

Trending

Recent

To Top