Actress
ശ്രുതി ലക്ഷ്മിയെ ഓർമയില്ലേ ? നിങ്ങൾ ആരും കാണാത്ത മേക്കോവറിൽ ശ്രുതി
ശ്രുതി ലക്ഷ്മിയെ ഓർമയില്ലേ ? നിങ്ങൾ ആരും കാണാത്ത മേക്കോവറിൽ ശ്രുതി
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് നടി ശ്രുതി ലക്ഷ്മി. അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നടിയുടെ അമ്മയും സഹോദരിയുമൊക്കെ സിനിമാലോകത്തുണ്ട്. ഇൻസ്റ്റയിൽ സജീവമായ ശ്രുതിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാണ്. പിങ്കും ചാരയും ചേർന്ന ഡിസൈനർ സാരിയുടുത്താണ് പുത്തൻ ചിത്രങ്ങളിൽ ശ്രുതി. സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോകുന്നുമുണ്ട് നടി. അൽ മല്ലു എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. മിനി സ്ക്രീനിൽ കഥയറിയാതെ പരമ്പരയുടെ ഭാഗമാണ്. റിയാലിറ്റി ഷോകളിലും കുക്കറി ഷോകളിലും അവതാരകയായും അല്ലാതേയും എത്താറുണ്ട് ശ്രുതി.
2016ൽ ആയിരുന്നു ഡോ.ആൽവിനുമൊത്തുള്ള ശ്രുതിയുടെ വിവാഹം. ശ്രുതി ജോസ് എന്നാണ് ശ്രുതി ലക്ഷ്മിയുടെ യഥാർത്ഥ നാമം. സിനിമയിലെത്തിയപ്പോഴാണ് പേര് ശ്രുതി ലക്ഷ്മി എന്നാക്കിയത്. ആൽവിനോടൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടയ്ക്ക് താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റയിൽ സജീവമായ നടിക്ക് എഴുപതിനായിരത്തിലേറെ ഫോളോവേഴ്സുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മനു ശങ്കറാണ് പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ശ്രുതി ലക്ഷ്മി. കാക്കനാട് കങ്ങരപ്പടി ‘ശ്രുതിലയ’ ത്തിൽ ജോസിന്റെയും ലിസി ജോസിന്റെയും ഇളയ മകൾ. മൂത്ത സഹോദരി ശ്രീലയയും അഭിനയരംഗത്താണ്.
ശ്രുതിയുടെ അമ്മ ലിസി ജോസും അറിയപ്പെടുന്ന സിനിമാ താരം ആണ്. ‘റോമിയോ ‘ എന്ന സിനിമയിൽ ദിലീപിന്റെ ജോടി ആയിട്ടാണ് നായികാനിരയിലേക്കുള്ള ശ്രുതി ലക്ഷ്മിയുടെ അരങ്ങേറ്റം. പിന്നെ, ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ. ബാങ്കോക്ക് സമ്മർ, ഹോട്ടൽ കാലിഫോർണിയ. പത്തേമാരി, സ്വന്തം ഭാര്യ സിന്ദാബാദ്….എന്നിവയാണ് പ്രധാന സിനിമകൾ. കുമാരനാശന്റ ‘ദുരവസ്ഥ’ എന്ന കാവ്യത്തെ ആധാരമാക്കി വന്ന ‘മിഴി തുറക്കൂ ‘ എന്ന സിനിമയിലും ശ്രുതി ആയിരുന്നു നായിക.
about an actress