Connect with us

മേഘ്നാ രാജിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതാരെന്ന് കണ്ടോ ?

Actress

മേഘ്നാ രാജിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതാരെന്ന് കണ്ടോ ?

മേഘ്നാ രാജിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതാരെന്ന് കണ്ടോ ?

താരദമ്പതികളായ മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും മകനായ ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നസ്രിയ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കുഞ്ഞേ എന്നാണ് നസ്രിയ കുറിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നസ്രിയ ചിത്രങ്ങൾ ഷെയർ ചെയ്തത്. നടിമാരായ നസ്രിയ നസീമും മേഘ്ന രാജും അടുത്ത സുഹൃത്തുക്കളാണ്. അപ്രതീക്ഷിതമായി മേഘ്നയുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികാലത്തും കൂടെ കരുത്തായി നിന്നവരിൽ ഒരാൾ നസ്രിയ ആണ്.

“ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ, നമ്മൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ, അമ്മയോടും അപ്പയോടും വളരെയധികം സ്നേഹവും പിന്തുണയും ഊഷ്മളതയും പകർന്നതിന് എന്റെ ചെറിയ ഹൃദയത്തിന്റെ അടിയിൽ നിന്ന് നിങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കുടുംബമാണ്, നിരുപാധികമായി സ്നേഹിക്കുന്ന കുടുംബം . #JrC #MCforever #oursimba ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു!” ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പാണിത്.

ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിക്കാനുള്ള യാത്രയിൽ തനിക്ക് പിന്തുണ നൽകിയത് കൂട്ടുകാരികളായ നസ്രിയയും അനന്യയുമാണെന്ന് മേഘ്ന മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
“നസ്രിയയും ഫഹദുമായി ഏറെ അടുപ്പമുണ്ട് എനിക്ക്. അവരെന്നെ കാണാൻ ആശുപത്രിയിലും വന്നിരുന്നു. നസ്രിയയെ എനിക്ക് വർഷങ്ങളായി അറിയാം. വർഷങ്ങളായി അനന്യയും എന്റെ അടുത്ത സുഹൃത്താണ്. ഈ രണ്ടു കൂട്ടുകാരികളുമാണ് എന്റെ കരുത്ത്. എന്റെ ജീവിതത്തിൽ ഞാൻ കടന്നുപോയ യാത്രകളിലെല്ലാം അനന്യയും നസ്രിയയും എന്റെ ഭാഗമായിരുന്നു.”

about an actress

More in Actress

Trending

Recent

To Top