Connect with us

ഒരു വിരുതന് കിടുക്കാച്ചി മറുപടി കൊടുത്ത് ആര്യ !

Actress

ഒരു വിരുതന് കിടുക്കാച്ചി മറുപടി കൊടുത്ത് ആര്യ !

ഒരു വിരുതന് കിടുക്കാച്ചി മറുപടി കൊടുത്ത് ആര്യ !

നടിയും അവതാരകയും ബിഗ്ബോസ് താരവുമായ ആര്യ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. തൻ്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആര്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബിഗ്ബോസിലെ ശക്തരായ മത്സരാർത്ഥികളിലൊരാളായിരുന്നു ആര്യ. കൊവിഡ് മൂലം എഴുപത്തിയഞ്ചാം ദിനത്തിൽ ബിഗ്ബോസ് രണ്ടാം സീസണിന് കർട്ടൺ വീഴുമ്പോൾ ഉണ്ടായിരുന്ന മത്സരാർത്ഥികളിലൊരാൾ കൂടിയായിരുന്നു. പുറത്തിറങ്ങിയ ശേഷവും തൻ്റെ കർമ്മ മണ്ഡലത്തിലും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ ആര്യ പങ്കുവെച്ച തൻറെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധേയമായി മാറിയിരിക്കുകയാണ് . Your Only limit is YOU എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ ഒട്ടേറെ കമന്റുകൾ വരുന്നുണ്ട്. പല കമന്റുകൾക്കും ആര്യ മറുപടി നൽകുന്നുണ്ട്.

ഒരാൾ ഫോട്ടോക്ക് താഴെ ‘പാൻസ് മുഖ്യം ബിഗില്… സോറി ആര്യ…’ എന്നു കമന്റിട്ടതിന് ‘നിക്കർ ഉണ്ട് ബിഗിലേ…സോറി ആര്യന്‍’ എന്നാണ് ആര്യ നൽകിയ മറുപടി. മുൻപ് ആര്യയുടെ ഗ്ലാമർ ചിത്രങ്ങൾക്ക് ചുവടെ വലിയ രീതിയിലുള്ള സൈബറാക്രമണങ്ങളുണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള എല്ലാ കമൻ്റുകൾക്കും ആര്യ വായടപ്പൻ മറുപടി നൽകിത്തുടങ്ങിയതോടെ താരതമ്യേന ഇത് കുറഞ്ഞു വന്നിരുന്നു. ഇപ്പോഴിതാ ആര്യയുടെ പുത്തൻ ചിത്രങ്ങളും ഇത്തരത്തിലുള്ള ട്രോളുകളും വിമർശനങ്ങളുമൊക്കെ ഏറ്റുവാങ്ങുകയാണ്. ആര്യയുടെ ചിത്രത്തിന് മറ്റൊരു വിരുതൻ കുറിച്ചിരിക്കുന്നത് ‘മത്തായിച്ചാ മുണ്ട് മുണ്ട്’ എന്നാണ്. ഒട്ടും വൈകാതെ തന്നെ ആര്യ ഈ കമൻ്റിന് മറുപടിയുമായി എത്തി. ‘മത്തായിച്ചാ മുണ്ടല്ല നിക്കർ നിക്കർ’ എന്നാണ് ആര്യ ഇതിനു നൽകിയ മറുപടി. ആര്യയുടെ ഒരുപാട് ആരാധകരും തങ്ങളുടെ പ്രിയ താരത്തിൻ്റെ കമൻ്റിന് കൈയ്യടുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകപ്രീതി നേടി തുടങ്ങിയത്.

നിരവധി പരിപാടികൾ, സ്റ്റേജ് ഷോകൾ, അവാർഡ് പരിപാടികൾ ഒക്കെ ആര്യ നന്നായി കൈകാര്യം ചെയ്തിട്ടുള്ളതാണ്. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ് കഴിയുന്ന ആര്യ രണ്ടാമതും വിവാഹിതയാവാന്‍ സാധ്യതയുണ്ടെന്ന് ബിഗ് ബോസില്‍ നിന്നും നടി തുറന്ന് പറഞ്ഞിരുന്നു. തന്റെ കാമുകനെ ജാന്‍ എന്ന് വിളിച്ചാല്‍ മതിയെന്നും നടി വിശേഷിപ്പിച്ചിരുന്നു. പുറത്ത് വന്നതിന് ശേഷം അതാരാണെന്ന് മാത്രം ആര്യ വെളിപ്പെടുത്തിയില്ല. പുറത്തുവന്ന് ആ ബന്ധത്തിനെ പറ്റി പല കിംബദന്തികളും പരക്കുന്നുണ്ടായിരുന്നു. ഇതിനോടകം തന്നെ പലയിടത്തും ആരാണ് ആര്യയുടെ കാമുകൻ എന്ന ചോദ്യത്തിന് ഉത്തരങ്ങളുമായി പലരും പലരെയും നിരത്തി കഴിഞ്ഞു. ബിഗ് ബോസിൽ പ്രേക്ഷകരുടെ മുന്നിൽ വച്ച് തുറന്നു പറഞ്ഞതിനാൽ പിന്നീട് അത് വലിയ ചർച്ചയായ വിഷയമാണ്. എന്നാല്‍ അയാളുമായി താന്‍ വേര്‍പിരിഞ്ഞെന്നും തന്നെ തേച്ചിട്ട് പോയെന്നും അടുത്തിടെ നടി വ്യക്തമാക്കി. അതുതന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരോട് നടി പറഞ്ഞതും. ഒരുപാട് വേദന അനുഭവിച്ചതിനാൽ ഇനി പ്രണയത്തിലേക്ക് ഇല്ല എന്നാണ് നടി പറയുന്നത്. മാനസികമായ വളരെയധികം തകര്‍ന്ന അവസ്ഥയിലാണ് താനെന്ന് കൂടി ആര്യ വ്യക്തമാക്കിയിരുന്നു.

about an actress

Continue Reading
You may also like...

More in Actress

Trending

Recent

To Top