Connect with us

ടൊവീനോ ചേട്ടൻ എന്നു വച്ചാൽ അമ്പാടിക്ക് ഭ്രാന്താണ്; മീനാക്ഷി

Actress

ടൊവീനോ ചേട്ടൻ എന്നു വച്ചാൽ അമ്പാടിക്ക് ഭ്രാന്താണ്; മീനാക്ഷി

ടൊവീനോ ചേട്ടൻ എന്നു വച്ചാൽ അമ്പാടിക്ക് ഭ്രാന്താണ്; മീനാക്ഷി

പാത്തുവും നന്ദിനിയായും അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബാലതാരമാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യാത്ര പേര്. സിനിമയിൽ വന്ന ശേഷമാണ് മീനാക്ഷി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഒരു ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് മീനാക്ഷിക്കുട്ടി. നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ പാത്തു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മീനാക്ഷി മാറി. അതിലെ കഥാപാത്രം അത്രത്തോളം ഭംഗിയായിട്ടാണ് മീനാക്ഷി അവതരിപ്പിച്ചത്. അതിന് ശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം ഒപ്പം എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള കഥാപാത്രവും മീനാക്ഷി അഭിനയിച്ചു.

എല്ലാവര്‍ക്കും കുഞ്ഞാണെങ്കിലും വീട്ടില്‍ ചേച്ചിയുടെ റോളാണ് താരത്തിനുള്ളത്. രണ്ട് അനിയന്‍മാരുണ്ട് താരത്തിന്. ഇടക്കിടക്ക് അനിയന്‍മാരുമായി അടി വെക്കുന്ന ടൈപ്പ് ചേച്ചിയാണ് താനെന്ന് താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മീനാക്ഷി കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചത്.
അനിയന്‍മാരോടല്ലാതെ മറ്റാരോടാണ് ഇടയ്ക്കിടയ്ക്ക് പിണങ്ങാനും ഇണങ്ങാനും കഴിയുകയെന്നാണ് മീനാക്ഷിയുടെ ചോദ്യം. വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ തങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും താരം പറയുന്നു. സഹോദരന്‍മാരെക്കുറിച്ചും, തങ്ങളുടെ വഴക്കിനെക്കുറിച്ചുമെല്ലാം മീനാക്ഷി വാചാലയായിരുന്നു. അനിയന്റെ സിനിമയെക്കുറിച്ചും ടൊവിനോ തോമസിനോട് അനിയനുള്ള ആരാധനയെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

ടൊവിനോയ്ക്കൊപ്പം അമ്പാടിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ടൊവീനോ ചേട്ടന്റെ ‘കള’ എന്ന സിനിമയിൽ ചേട്ടന്റെ മകന്റെ വേഷമാണ്. അപ്പൂസ് എന്നാണ് ചിത്രത്തിലെ പേര്. പിന്നെ ചെയ്തത് സൂപ്പർ ഹീറോ എന്ന സിനിമയാണ്. കുട്ടിത്താരം തെന്നലിനൊപ്പമാണ് അമ്പാടി അഭിനയിച്ചിരിക്കുന്നത്. ടൊവീനോ ചേട്ടൻ എന്നു വച്ചാൽ അമ്പാടിക്ക് ഭ്രാന്താണ്. ആരും ടൊവീനോ ചേട്ടനെ ഒന്നും പറയാൻ പാടില്ല. എനിക്ക് ആറു വയസുള്ളപ്പോഴാണ് അമ്പാടി (ആരിഷ്) ഉണ്ടാകുന്നത്. ആ സമയത്ത് എന്റെ കൂട്ടകാർക്കൊക്കെ അനിയനോ അനിയത്തിയോ ഒക്കെയുണ്ട്. അവർ തമ്മിലുള്ള പ്രായവ്യത്യാസം ഒന്നോ രണ്ടോ വയസായിരുന്നു. അവർ പരസ്പരം പേരായിരുന്നു വിളിച്ചിരുന്നത്. ഒരു എടാ പോടാ ബന്ധം. ഞാൻ ആലോചിച്ചു, അങ്ങനെ ആയാൽ വലുതാകുമ്പോൾ നല്ല കമ്പനി ആകുമല്ലോ. എനിക്കും അതായിരുന്നു ഇഷ്ടം. അതുകൊണ്ട് ഞാൻ അമ്പാടിയെക്കൊണ്ട് ചേച്ചി എന്നൊന്നും വിളിപ്പിച്ചില്ലെന്നും മീനാക്ഷി പറയുന്നു.

ഞങ്ങൾ ഇടയ്ക്ക് വഴക്കിടും. വഴക്കിട്ടാൽ സോൾവ് ചെയ്യാൻ വരുന്നത് അമ്പാടി തന്നെയായിരിക്കും. കാരണം അവനാണ് വഴക്കുണ്ടാക്കുന്നത്. അപ്പോൾ അവൻ തന്നെ ‘എടീ വാടീ…’ എന്നൊക്കെ പറഞ്ഞ് വീണ്ടും കൂട്ടാകാൻ വരും. അപ്പോൾ ഞാൻ അൽപം ജാട കാണിച്ച് ഇരിക്കും. പക്ഷേ, കൂട്ടുകാരുടെ അടുത്ത് വഴക്കിട്ടാൽ അതു തീർക്കാൻ ഞാൻ തന്നെ മുൻകൈ എടുക്കും. റിമോട്ടിന് വേണ്ടിയൊക്കെയായിരിക്കും ഞങ്ങള്‍ വഴക്ക് കൂടുന്നതെന്നും താരം പറയുന്നു.

about an actress

More in Actress

Trending

Recent

To Top