Connect with us

‘ഞാനീ സിനിമാനടന്മാരെ മൈൻഡ് ചെയ്യാറില്ല’; പൊങ്ങച്ചമടിച്ച് കാർത്തിക്!

Actor

‘ഞാനീ സിനിമാനടന്മാരെ മൈൻഡ് ചെയ്യാറില്ല’; പൊങ്ങച്ചമടിച്ച് കാർത്തിക്!

‘ഞാനീ സിനിമാനടന്മാരെ മൈൻഡ് ചെയ്യാറില്ല’; പൊങ്ങച്ചമടിച്ച് കാർത്തിക്!

ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽത്തന്നെ പ്രേക്ഷകമനസ്സുകളില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാകും. മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്.

‘ഞാനീ സിനിമാനടന്മാരെ മൈന്‍ഡ് ചെയ്യാറില്ല’ മൗനരാഗത്തിലെ എന്‍റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ആണിത്. ഇതുപോലെതന്നെയുള്ള ചില ആളുകളുണ്ട്. ‘സീരിയലിലാണോ.. ഓ ഞാനീ സംഗതികളൊന്നും കാണാറില്ല’ അത്തരത്തില്‍ സംസാരിക്കുന്ന ചില ആളുകള്‍ ഉണ്ടെന്നും എന്നും കാർത്തിക് ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. ‘മൗനരാഗ’ത്തിന്‍റെ സെറ്റ് ഏറ്റവും പ്രിയപ്പെട്ട ഒരു ഇടമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വീട്ടിലിരിക്കുന്നതിനേക്കാളിഷ്ടം സെറ്റിലെത്തുന്നതാണ് എന്ന് പറഞ്ഞ കാർത്തിക് പരമ്പരയിലെ താരങ്ങളുടെ ഡെഡിക്കേഷനെപ്പറ്റിയും അഭിമുഖത്തിനിടെയിൽ വ്യക്തമാക്കി. ആകെ സെറ്റ് ഒരു ആഘോഷം തന്നെയാണ് എന്നും കാർത്തിക് പറയുന്നു.

ബിഗ് സ്‌ക്രീനിൽ ഫഹദിനെയാണ് ഏറെയിഷ്ടം. ഭരത്‌ഗോപിയാണ് പിന്നെ ചങ്കിൽ കയറിയിട്ടുളളത്. ഇരുവരുടെയും അഭിനയം കണ്ട് പലപ്പോഴും അന്തംവിട്ടുപോയിട്ടുണ്ട് എന്നും ഇരുവരും ആണ് തന്റെ ഹീറോസ് എന്നും താരം വ്യക്തമാക്കി. സീരിയലില്‍ ഇഷ്ടപ്പെട്ട ഒരുപാട് ആളുകളുണ്ട് എങ്കിലും മിനി സ്‌ക്രീനിൽ തന്റെ ഹീറോ സാജൻ സൂര്യ ആണെന്നും കാർത്തിക് അറിയിച്ചു!

about an actor

More in Actor

Trending

Recent

To Top