Connect with us

അതെങ്ങനെ ശെരിയാകും ? നടന്മാർ മാത്രമായാൽ സിനിമ കുറയില്ലേ ? സൈജു കുറുപ്പ്‌.

Actor

അതെങ്ങനെ ശെരിയാകും ? നടന്മാർ മാത്രമായാൽ സിനിമ കുറയില്ലേ ? സൈജു കുറുപ്പ്‌.

അതെങ്ങനെ ശെരിയാകും ? നടന്മാർ മാത്രമായാൽ സിനിമ കുറയില്ലേ ? സൈജു കുറുപ്പ്‌.

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ചലച്ചിത്ര നടനാണ് സൈജു കുറുപ്പ്.അതിനു ശേഷം നിരവധി മലയാളചലച്ചിത്രങ്ങളിൽ നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച അറക്കല്‍ അബു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും മികച്ച പ്രകടനമാണ് സൈജു കാഴ്ചവെച്ചത്. താരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സിനിമ കൂടുതലായി വരികയുളളൂവെന്നും ഞങ്ങളെ പോലെയുളള നടന്മാര്‍ക്ക് സിനിമയില്‍ അഭിനയിക്കാനുളള അവസരം കിട്ടണമെങ്കില്‍ താരങ്ങള്‍ അനിവാര്യമാണെന്നും നടന്‍ പറയുന്നു.

താരങ്ങള്‍ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ. ഒരു താരമായി നിലനില്‍ക്കുക എന്നത് തലയിലെഴുത്താണ്, ഞാന്‍ എല്ലാ താരങ്ങളുടെ വളര്‍ച്ചയിലും സന്തോഷിക്കുന്ന വ്യക്തിയാണ്. കാരണം അവര്‍ ഉണ്ടെങ്കിലെ സിനിമകള്‍ കൂടുതലായി സംഭവിച്ച് ഞങ്ങളെ പോലെയുളളവര്‍ക്ക് കൂടുതല്‍ അവസരം കിട്ടുകയുളളൂ. താരങ്ങള്‍ ഇല്ലാതെ നടന്മാര്‍ മാത്രമായാല്‍ സിനിമ കുറയും. അപ്പോള്‍ ഈ നടന്മാര്‍ക്ക് തന്നെ അവസരങ്ങള്‍ ഇല്ലാതെയാകും. അതുകൊണ്ട് സിനിമയില്‍ താരങ്ങള്‍ എല്ലാ കാലത്തും സംഭവിച്ചുകൊണ്ടിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. അഭിമുഖത്തില്‍ സൈജു കുറുപ്പ് പറഞ്ഞു

about an actor

More in Actor

Trending

Recent

To Top